സ്വന്തം ലേഖകൻ
ന്യൂഡൽഹി : ലോകത്ത് ആദ്യത്തെ കോവിഡ് കേസ് സ്ഥിരീകരിച്ചിട്ട് ഒന്നരവർഷം പിന്നിട്ടും കുതിച്ചുയരുകയാണ് കോവിഡ് ബാധിതരുടെ എണ്ണം.കഴിഞ്ഞ 24 മണിക്കൂറിനിടെ നാലര ലക്ഷത്തിലധികം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.
ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി എഴുപത്തിയഞ്ച് ലക്ഷം പിന്നിട്ടു. മരണസംഖ്യ 34.77 ലക്ഷമായി . അതേസമയം രോഗമുക്തി നേടിയവരുടെ എണ്ണം പതിനാല് കോടി എൺപത്തിയഞ്ച് ലക്ഷം കടന്നു.
ഇന്ത്യയിൽ മാത്രം കഴിഞ്ഞ 24 മണിക്കൂറിനിടെ 2.40 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രണ്ടര കോടിയിലധികം പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ ദിവസം 3741 പേരാണ് മരിച്ചത്. ആകെ മരണം മൂന്ന് ലക്ഷം കടന്നു. നിലവിൽ 28 ലക്ഷത്തിലധികം പേരാണ് കോവിഡ് സ്ഥിരീകരിച്ചത്.
രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസിൽ മൂന്ന് കോടി മുപ്പത്തിയെട്ട് ലക്ഷം രോഗബാധിതരുണ്ട്.മരണസംഖ്യ 604,082 ആയി ഉയർന്നു. രണ്ട് കോടി എഴുപത്തിയഞ്ച് ലക്ഷം പേർ രോഗമുക്തി നേടി