ലോകത്ത് കൊവിഡ് മരണ സംഖ്യ 5,14,298 ആയി.ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു: 24 മണിക്കൂറിൽ 18522 കേസുകൾ

ന്യുഡൽഹി:ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5,14,298 ആയി. 10,599,525 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 58,12,017 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ഇന്ത്യയിൽ കൊറോണ ബാധിതരുടെ എണ്ണം ഉയരുന്നു: 24 മണിക്കൂറിൽ 18522 കേസുകൾ.ലോകത്ത് ഇന്നലെ ഒരു ലക്ഷത്തി എഴുപത്തിനാലായിരത്തി ഇരുന്നൂറ്റി അറുപത്തിനാല് പുതിയ കേസുകളും 5,072 മരണവും റിപ്പോര്‍ട്ട് ചെയ്തു. അമേരിക്കയില്‍ ഇന്നലെ 764 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ ഒരു ലക്ഷത്തി മുപ്പതിനായിരത്തി ഒരുന്നൂറ്റി ഇരുപത്തിരണ്ട് ആയി. നാല്പത്താറായിരത്തോളം പുതിയ കേസുകളാണ് ഇന്നലെ മാത്രം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ദിവസം ഒരു ലക്ഷത്തോളം കേസുകള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടാന്‍ സാധ്യതയുണ്ടെന്ന് മുതിര്‍ന്ന ആരോഗ്യ വിദഗ്ധന്‍ ആന്റണി ഫൗച്ചി സെനറ്റിന് മുന്നറിയിപ്പ് നല്‍കി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമാണെന്നും ഫൗച്ചി പറഞ്ഞു. ബ്രസീലില്‍ ഇന്നലെ 1,271 പേരാണ് മരിച്ചത്. 59,656 ആണ് രാജ്യത്തെ മരണസംഖ്യ. റഷ്യയില്‍ ഇന്നലെ 154 പേര്‍ കൂടി മരിച്ചു. 9,320 ആണ് ഇവിടുത്തെ മരണസംഖ്യ.

സ്‌പെയിനില്‍ ഇന്നലെ ഒമ്പത് പേരാണ് മരിച്ചത്. 28,355 ആണ് രാജ്യത്തെ മരണസംഖ്യ. ബെല്‍ജിയത്തില്‍ ഇന്നലെ 15 പേരാണ് മരിച്ചത്. ഇറ്റലിയില്‍ 23 പേരും ബിട്ടനില്‍ 155 പേരും ഫ്രാന്‍സില്‍ 30 പേരുമാണ് ഇന്നലെ മരിച്ചത്. മെക്‌സിക്കോയില്‍ 473 പേര്‍ കൂടി മരിച്ചതോടെ മരണസംഖ്യ 27,121 ആയി. ആഫ്രിക്കയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം നാല് ലക്ഷത്തി ഏഴായിരം കടന്നു. ഇവിടെ മരണസംഖ്യ 10,184 ആണ്. 4,304 ആണ് പാകിസ്താനിലെ മരണസംഖ്യ. ഇന്തോനേഷ്യ-2,876, കാനഡ-8,591, ഓസ്ട്രിയ-705, ഫിലിപ്പൈന്‍സ്-1,266, ഡെന്‍മാര്‍ക്ക്-605, ജപ്പാന്‍-972, ഇറാഖ്-1,943, ഇക്വഡോര്‍-4,527 എന്നിങ്ങനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

Top