ഇന്ത്യയിൽ 24 മണിക്കൂറിൽ 9304 പോസിറ്റീവ് കേസുകൾ.ഒറ്റ ദിവസത്തെ ഏറ്റവും കൂടിയ കേസുകൾ !ആഗോളതലത്തിൽ മരണസംഖ്യ 388,041.

ന്യൂഡൽഹി :രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 9304 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയിൽ ഇതുവരെ റെക്കോഡ് ചെയ്യപ്പെട്ടതില്‍ വച്ചേറ്റവും ഉയർന്ന ഒറ്റദിവസത്തെ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2,16,919 ആയി ഉയർന്നു.

അതുപോലെ തന്നെ മരണനിരക്കും മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ കുറവാണ്. ഇതുവരെ 6,075 മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. അതേസമയം ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം 65ലക്ഷം കടന്നു. വേൾഡോമീറ്റർ കണക്കുകൾ പ്രകാരം 6,573,568 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 3,170,532 പേർ രോഗമുക്തി നേടിയിട്ടുണ്ട്.ആഗോളതലത്തിൽ മരണസംഖ്യ 388,041 ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിൽ 1,04,107 പേർ രോഗമുക്തി നേടിയിട്ടുണ്ട്. നിലവിൽ 1,06,737 പേരാണ് ചികിത്സയിൽ തുടരുന്നതെന്നാണ് ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന്‍റെ കണക്കുകൾ. രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ടെങ്കിലും രോഗമുക്തി നേടുന്നവരുടെ എണ്ണവും ദിനംപ്രതി കൂടുന്നതാണ് രാജ്യത്ത് ആശ്വാസം നൽകുന്ന കാര്യം.

Top