സാങ്കേതിക വിദ്യാഭ്യാസവകുപ്പില്‍ പുതിയ തസ്തികകള്‍; എന്‍ജിഒ യൂണിയന്‍ ആഹ്ലാദപ്രകടനം നടത്തി

സ്വന്തം ലേഖകൻ

കോട്ടയം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജുകളിലും പോളി ടെക്നിക്കുകളിലും 90 ലാബ്/വര്‍ക്ക്‌ഷോപ്പ് തസ്തികകള്‍ ഒന്നാം ഘട്ടമായി സൃഷ്ടിക്കുവാൻ ഇടതുമുന്നണി സര്‍ക്കാര്‍ തീരുമാനിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ട്രേഡ്‌സ്മാന്‍ – 51, ട്രേഡ് ഇന്‍സ്ട്രക്ടര്‍-24, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 2 -7, ഇന്‍സ്ട്രക്ടര്‍ ഗ്രേഡ് 1 – 4, സിസ്റ്റം അനലിസ്റ്റ് – 2, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ – 1, മോഡല്‍ മേക്കര്‍ – 1 എന്നീ 90 തസ്തികകളാണ് സൃഷ്ടിക്കുന്നത്.

കഴിഞ്ഞ മന്ത്രിസഭാ യോഗത്തിന്റെ ഈ തീരുമാനത്തില്‍ ജില്ലയിലെ എല്ലാ സാങ്കേതിക വിദ്യാഭ്യാസ ഓഫീസുകൾക്കു മുന്നിലും എന്‍ജിഒ യൂണിയന്‍ ആഹ്ലാദ പ്രകടനം നടത്തി. കോട്ടയം ഗവ. പോളി ടെക്നിക്കില്‍ നടത്തിയ പ്രകടനം എന്‍ജിഒ യൂണിയന്‍ സംസ്ഥാനകമ്മറ്റിയംഗം ടി ഷാജി ഉദ്ഘാടനം ചെയ്തു. ടൗണ്‍ ഏരിയ സെക്രട്ടറി സിയാദ് ഇ എസ്‌ സംസാരിച്ചു.

പാമ്പാടി ആര്‍ഐടി എഞ്ചിനീയറിംഗ് കോളേജില്‍ ആര്‍ അശോകന്‍ സംസാരിച്ചു. വൈക്കത്ത് എം ജി ജയ്മോന്‍, സന്തോഷ് പേള്‍ എന്നിവര്‍ സംസാരിച്ചു. പാലായില്‍ ജി സന്തോഷ്കുമാര്‍, കെ കെ പ്രദീപ്, കെ ടി അഭിലാഷ് എന്നിവരും ചങ്ങനാശ്ശേരിയില്‍ ബെന്നി പി കുരുവിളയും സംസാരിച്ചു.

Top