തിരുവനന്തപുരം: സര്‍ക്കാരിനെതിരായ സിപിഐയുടെ വിമര്‍ശനങ്ങള്‍ക്കെതിരെ പ്രകാശ് കാരാട്ട് രംഗത്തെത്തിയതിന് പിന്നാലെ വീണ്ടും സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
സര്‍ക്കാരിനെ വിമര്‍ശിക്കുമ്പോള്‍ തങ്ങള്‍ പ്രതിപക്ഷത്തല്ലെന്ന് ചില ഇടത് നേതാക്കള്‍ ഓര്‍ക്കണമെന്നായിരുന്നു പ്രകാശ് കാരാട്ടിന്റെ താക്കീത്. സിപിഐ ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ കേന്ദ്ര സംസ്ഥാന നേതാക്കള്‍ ചര്‍ച്ച ചെയ്യും. ജിഷ്ണുവിന്റെ കേസില്‍ വേണ്ടതെല്ലാം സര്‍ക്കാര്‍ ചെയ്തിട്ടുണ്ട്. ഡിജിപിയെ മാറ്റുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും കാരാട്ട് നേരത്ത പറഞ്ഞിരുന്നു.
പൊലീസ് നടപടി അനാവശ്യമായിരുന്നുവെന്നും അല്‍പം സംയമനം പാലിക്കണമായിരുന്നുവെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. ആശുപത്രിയില്‍ കഴിയുന്ന മഹിജയുമായി കൂടിക്കാഴ്ച്ച നടത്തിയതിനുശേഷമാണ് കാനം പോലീസിനെ വിമര്‍ശിച്ചത്.
ജനവികാരം ചര്‍ച്ച ചെയ്യാനുള്ള ബാധ്യത ഇടതുപക്ഷത്തിനുണ്ടെന്നും ഓരോ കക്ഷികള്‍ക്കും ഓരോ അഭിപ്രായമാണ് ഉണ്ടാവുക എന്നും ഇക്കാര്യത്തില്‍ പ്രതികരിച്ച് സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു. ഇക്കാര്യം തെരഞ്ഞെടുപ്പിനു ശേഷം മുന്നണിയില്‍ ചര്‍ച്ച ചെയ്യുമെന്നും പന്ന്യന്‍ രവീന്ദ്രന്‍ പറഞ്ഞു.