മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിൽ ചേരും; കെ സുരേന്ദ്രൻ നാളെ മെമ്പർഷിപ്പ് നൽകും. മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി.

തിരുവനന്തപുരം :സിപിഐഎം മുൻ മംഗലപുരം ഏരിയാ സെക്രട്ടറി മധു മുല്ലശ്ശേരി ബിജെപിയിലേക്ക്. നാളെ രാവിലെ 10.30 ന് ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രനിൽ നിന്നും ബിജെപി മെമ്പർഷിപ്പ് ഏറ്റുവാങ്ങുമെന്ന് മധു മുല്ലശ്ശേരി വ്യക്തമാക്കി.വ്യക്തമായി ആലോചിച്ച ശേഷമാണ് ബിജെപിയിൽ അംഗത്വമെടുക്കുന്നത്.

അതേസമയം തിരുവനന്തപുരം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശ്ശേരിയെ സിപിഎം പുറത്താക്കി. പാർട്ടി തത്വങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിച്ചതിന് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയെന്നാണ് സിപിഎം വാർത്താക്കുറിപ്പിൽ. പൊതുജന മധ്യത്തിൽ അവഹേളിച്ചെന്നും ജില്ലാ സെക്രട്ടറി വി ജോയിയുടെ വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സിപിഎം മംഗലപുരം മുൻ ഏരിയ സെക്രട്ടറി മധു മുല്ലശേരി ബിജെപിയിൽ ഇന്ന് അംഗത്വമെടുക്കവേയാണ് തിടുക്കപ്പെട്ട് സിപിഎം പുറത്താക്കൽ. ഇന്നലെ രാത്രി വൈകി മധു മുല്ലശ്ശേരി ബിജെപി സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തിയിരുന്നു. രാവിലെ 11 മണിക്ക് ബിജെപി നേതാക്കൾ മധുവിന്റെ വീട്ടിലേക്ക് എത്തി ഔദ്യോഗികമായി ക്ഷണിക്കും.

അതേ സമയം, തനിക്കെതിരെ ആരോപണമുന്നയിച്ച സാമ്പത്തികവും സംഘടാവിരുദ്ധവുമായ പരാതികളുടെ നിഴലിൽ നിൽക്കുന്ന മുല്ലശേരി മധുവിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി വി. ജോയി നിയമ നടപടിയും സ്വീകരിക്കും. മധുവിനെതിരെ കേസ് നൽകും. ഇന്നലെ ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് നിയമ നടപടി സ്വീകരിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഏരിയാ സെക്രട്ടറി സ്ഥാനത്ത് മൂന്നാം ഊഴം ലഭിക്കാതിരുന്നതോടെയാണ് മധു മുല്ലശ്ശേരി പാർട്ടി വിട്ടത്. സാമ്പത്തിക തട്ടിപ്പ് പരാതികളടക്കം മധുവിനെതിരെ ഉയർന്നിട്ടുണ്ട്.

Top