ന്യുഡല്‍ഹി: തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ പ്രദേശിക സഖ്യങ്ങളുണ്ടാക്കന് സിപിഎംശ്രമിക്കും.ഇതിനു പോളിറ്റ് ബ്യൂറോ അനുമതി നല്കി. എന്നാല്‍ വര്‍ഗീയ സംഘടനകളുമായി കൂട്ടുകെട്ടുണ്ടാക്കില്ലെന്ന് പിബി തീരുമാനിച്ചു. എസ്എന്‍ഡിപി അടക്കമുളള സംഘടനകളുമായി പാര്‍ട്ടി സഹകരിക്കുന്നതില്‍ തടസമില്ല.
എസ്എന്‍ഡിപി-ബിജെപി കൂട്ടുകെട്ട് എങ്ങനെയെന്നു നിരീക്ഷിക്കും. ഫോര്‍വേഡ് ബ്ലോക്കിനെ ഇടതുമുന്നണിയിലെടുക്കുന്ന കാര്യം പിന്നീട് ചര്‍ച്ചചെയ്യും. സംഘടനാ രേഖയില്‍ പ്രാഥമിക ചര്‍ച്ച പൂര്‍ത്തിയായി.