
കൊച്ചി: തന്നെ മണ്ഡലത്തില്‍ കണ്ടിലെങ്കിലെന്താ ടിവിയില്‍ കാണുന്നുണ്ടല്ലോ എന്ന ഇന്നസെന്റ് എംപിയുടെ പരാമര്‍ശം ഇടതുമുന്നണിയ്ക്ക് തലവേദനയാകവന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഇന്നസെന്റിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെ പ്രകാശനത്തിനിടെയാണ് ഇന്നസെന്റ് ഇത്തരമൊരു ഡയലോഗ് മധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.
മണ്ഡലത്തിലെ ആളുകള്‍ എംപിയെ കാണാന്‍ കിട്ടുന്നില്ലെന്നും ടിവി പരിപാടികളുടെ തിരിക്കലാണെന്നും പരാതി ഉണ്ടല്ലോ എന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോഴായിരുന്നു. തന്നെ ടിവിയില്‍ കാണുന്നുണ്ടല്ലോ അത് മതി എന്ന് ഇന്നസെന്റ് മറുപടി നല്‍കിയത്. ടിവിയില്‍ കാണുന്നത് കൊണ്ട് എല്ലാ ദിവസവും താനവര്‍ക്കൊപ്പമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
മണ്ഡലത്തില്‍ ഒരു പരിപാടികള്‍ക്കും എത്താത്ത ഇന്നസെന്റിനെതിരെ നേരത്തെ തന്നെ വ്യാപകമായ പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിനിടിയിലാണ് മണ്ഡലത്തിലെ വോട്ടര്‍മാരെ പരിഹസിച്ച് ഇത്തരമൊരു പരാമര്‍ശം എം പി നടത്തിയത്. എം പി യുടെ കോമഡി ഡയലോഗുകള്‍ തലവേദനയാകുന്നത് തിരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുന്ന ഇടതുമുന്നണി പ്രവര്‍ത്തകര്‍ക്കാണ്. സോഷ്യല്‍ മീഡിയയിലും വാര്‍ത്താ ചാനലുകളുടെ ആക്ഷേപ ഹസ്യ പരിപാടികളിലും ഇന്നസെന്റിന്റെ ഈ ഡയലോഗ് നിറഞ്ഞ് നിന്നതോടെ വോട്ടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയാതെ അണികള്‍ കുഴങ്ങുകയാണ്.
മണ്ഡലത്തിലെ ക്യാന്‍സര്‍ രോഗികളുടെ പരിപാടിയില്‍ പങ്കെടുത്തതിന് അമ്പതിനായിരം രൂപ പ്രതിഫലം വാങ്ങിയെന്ന് വിവാദത്തിനിടെയാണ് പുതിയ ഡയലോഗും ഇന്നസെന്റിനെ തിരിഞ്ഞ് കൊത്തുന്നത്. മണ്ഡലത്തിലെ പരിപാടികള്‍ക്ക് സമയം കണ്ടെത്താത്ത എം പി പക്ഷെ പ്രമുഖ ചാനലുകളിലെ റിയാലിറ്റി ഷോകള്‍ക്ക് വേണ്ടി ദിവസങ്ങള്‍ ചിലവഴിക്കാറുണ്ട്. ചാനലുകളിലെ ഹാസ്യ പരിപാടികളില്‍ സ്ഥിരം താരവുമാണ്.
എന്നാല്‍ നാട്ടിലെ പൊതുപരിപാടികള്‍ക്കൊന്നും എംപിയെന്ന നിലയ്ക്ക് ഇന്നസെന്റ് എത്താറില്ലെന്നാണ് പൊതുവേയുള്ള പരാതി. ഇക്കാരണത്താലാണ് സിപിഎം പ്രദേശിക ഘടകങ്ങളും ഇവീന്നസെന്റിനെ മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദ്ദേശം അവഗണിക്കപ്പെട്ടതോടെ വീണ്ടും ഇന്നസെന്റിനുവേണ്ടി വോട്ടുതേടേണ്ട അവസ്ഥയിലായി പാര്‍ട്ടി അണികള്‍.