ഇടുക്കി:ഇടുക്കിയിൽ സി.പി.എം നേതാവ് ജോൺ ജേക്കബ് മുക്ത്യാർ ഉപയോഗിച്ച് ആദിവാസികളിൽ നിന്ന് ഭൂമി തട്ടിയെടുത്തതായി റിപ്പോർട്ട്. പെരുമ്പാവൂര്‍ നഗരസഭയിലെ സിപിഎം കൗണ്‍സിലറായ ജോണ്‍ ജേക്കബിന്റെ നേതൃത്വത്തിലുള്ള റോയല്‍ അഗ്രിക്കൾച്ചറർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് തട്ടിപ്പ് നടത്തിയത്. കമ്പനി ആംരഭിക്കുന്നതിന് മാസങ്ങള്‍ക്കുമുമ്പ് ആദിവാസികളും കര്‍ഷകരുമായ 15 പേര്‍ ജോണ്‍ ജേക്കബിന്റെ ബിനാമികള്‍ക്ക് ഭൂമിയുടെ മുക്ത്യാര്‍ എഴുതി നല്‍കി. പിന്നീട് കമ്പനി ആരംഭിച്ചതോടെ ബിനാമികള്‍ ദേവികുളം രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് മുഴുവന്‍ ഭൂമിയും കമ്പനിയുടെ പേരില്‍ എഴുതി നല്‍കിയെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. 2004ല്‍ 15 പേര്‍ കുറുപ്പംപടി സബ് രജിസ്ട്രാര്‍ ഓഫീസില്‍ വച്ച് മുക്ത്യാര്‍ വഴി കമ്പനിയുടെ ബിനാമികള്‍ക്ക് കൈമാറുകയായിരുന്നു. തുടര്‍ന്ന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് റോയല്‍ അഗ്രിക്കള്‍ച്ചറല്‍ െ്രെപവറ്റ് ലിമിറ്റഡ് രജിസ്റ്റര്‍ ചെയ്യുന്നത്.