ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പില്‍ മഹാസഖ്യം പ്രായോഗികമല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പ്രതീക്ഷ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യത്തിലാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊളിറ്റ് ബ്യൂറോ യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി നയങ്ങളെക്കുറിച്ച് യെച്ചൂരി സംസാരിച്ചത്.
പശു കടത്തിന്റെ പേരില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമം ചുമത്തിയത് വര്‍ഗീയ ശക്തികളെ പ്രീണിപ്പിക്കലാണെന്നും ഇത് പിന്‍വലിക്കണമെന്നും സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു.
റാഫേല്‍ വിഷയം സംയുക്ത പാര്‍ലമെന്ററി സമിതി അന്വേഷിക്കണമെന്നും യെച്ചൂരി പറഞ്ഞു. രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചമാണെന്ന് കേന്ദ്രസര്‍ക്കാര്‍ കള്ളം പ്രചരിപ്പിക്കുകയാണ്. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിനെതിരെ പ്രതികാര മനോഭാവത്തോടുകൂടിയാണ് വര്‍ഗീയ അജണ്ട മോഡി സര്‍ക്കാര്‍ നടപ്പാക്കുന്നത്. ഇതിനെതിരെ ഫെബ്രുവരി 19 ന് അധ്യാപക- സര്‍വകലാശാല സംഘടനകളെ അണിനിരത്തി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും.
തുടര്‍ന്നുള്ള ദിവസങ്ങളിലും ജനകീയ സമരം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയെ പുറത്താക്കുകയാണ് പ്രധാന ലക്ഷ്യം. ബംഗാളില്‍ ബിജെപി വിരുദ്ധ-തൃണമൂല്‍ വിരുദ്ധ വോട്ടുകളാണ് മുഖ്യം. അതിനായി ബംഗാളില്‍ പ്രവര്‍ത്തനം സംഘടിപ്പിക്കും.
തെരഞ്ഞെടുപ്പ് പ്രകടന പത്രിക കേന്ദ്ര കമ്മറ്റി ചര്‍ച്ച ചെയ്യും. വിജയസാധ്യതയാണ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്ന ഘടകം. തെരഞ്ഞെടുപ്പിന് മുന്‍പുള്ള സഖ്യം നിലവിലെ സാഹചര്യത്തില്‍ സാധ്യമല്ല. സംസ്ഥാനങ്ങളില്‍ മതനിരപേക്ഷ കക്ഷികളുമായി ധാരണയുണ്ടാക്കും
ലോക്സഭയില്‍ സിപിഐ എമ്മിന്റെയും ഇടത് പാര്‍ട്ടികളുടേയും ശക്തി വര്‍ധിപ്പിക്കണം. സംസ്ഥാന തലത്തില്‍ സഖ്യം വേണമോ വേണ്ടയോ എന്നത് അതാത് സംസ്ഥാന കമ്മറ്റികളാണ് ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ടത്. ഇക്കാര്യത്തില്‍ കേന്ദ്ര കമ്മറ്റി അന്തിമ തീരുമാനമെടുക്കും. മൂന്നില്‍ കൂടുതല്‍ തവണ ഒരാള്‍ക്ക് തെരഞ്ഞെടുപ്പില്‍ അവസരം നല്‍കാന്‍ ആകില്ല.
എന്നാല്‍ ജയസാധ്യതക്കാണ് മുഖ്യ പ്രാധാന്യമെന്നും യെച്ചൂരി പറഞ്ഞു. മൂന്ന് ദിവസത്തേിനുള്ളില്‍ പാര്‍ലമെന്ററി സമിതി രൂപീകരിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു