കോട്ടയം: ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തെ തുടര്‍ന്ന് നടക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്ക് കടന്ന് സിപിഐഎം. കഴിഞ്ഞ തവണയും ഉമ്മന്‍ ചാണ്ടിക്കെതിരെ സ്ഥാനാര്‍ത്ഥിയായിരുന്ന ജെയ്ക് സി തോമസിനാണ് സ്ഥാനാര്‍ത്ഥി സാധ്യതയെന്നാണ് പുറത്തുവരുന്ന വിവരം. മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ജെയ്കിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതുപ്പള്ളി മണ്ഡലത്തിലെ മണര്‍കാട് സ്വദേശിയാണ് ജെയ്ക്. സംസ്ഥാന കമ്മിറ്റിക്ക് ശേഷം എം വി ഗോവിന്ദന്‍ പുതുപ്പള്ളിയില്‍ എത്തി യോഗം വിളിക്കും. യോഗത്തില്‍ സംസ്ഥാന നേതാക്കളും ബ്രാഞ്ച് തലം വരെയുള്ള നേതാക്കളും പങ്കെടുക്കും
പഞ്ചായത്ത് ചുമതലകള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് നല്‍കിയാണ് മണ്ഡലം പിടിക്കാനുള്ള സിപിഐഎമ്മിന്റെ നീക്കം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനാണ് വാകത്താനം പഞ്ചായത്തിന്റെ ചുമതല. സെക്രട്ടേറിയറ്റ് അംഗം കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെയും സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ ജെ തോമസിന് അകലക്കുന്നം, അയര്‍കുന്നം പഞ്ചായത്തുകളുടെ ചുമതലയും നല്‍കി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ അനില്‍കുമാറിന് മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളുടെ ചുമതല നല്‍കി. ജില്ലാ സെക്രട്ടറി എ വി റസലിന് കൂരോപ്പട പഞ്ചായത്തിന്റെ ചുമതലയാണ്.
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍ തന്നെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആയേക്കും.