കൊല്ലം:മുകേഷിനും ഇടതു പിന്തുണയുള്ള ജനപ്രതിനിധികൾക്കും എതിരെ സി.പി.എം രംഗത്ത് . നടനും എംഎല്‍എയുമായ മുകേഷിനെതിരേ സിപിഎം കൊല്ലം ജില്ലാക്കമ്മറ്റിക്കും അതൃപ്തി. അടുത്ത ദിവസം കൊല്ലത്തെത്തുമ്പോള്‍ നടനോട് പാര്‍ട്ടി വിശദീകരണം തേടും. യുവ നടിയെ തട്ടിക്കൊണ്ടു പോയ കേസുമായി ബന്ധപ്പെട്ട് സിനിമാ സംഘടനയുടെ യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവനയിലാണ് പാര്‍ട്ടി ജില്ലാക്കമ്മറ്റിക്ക് അതൃപ്തി. പ്രതികരണം ഒഴിവാക്കാമായിരുന്നെന്നാണ് ജില്ലാകമ്മറ്റിയുടെ നിലപാട്. യോഗത്തില്‍ മുകേഷ് നടത്തിയ പ്രസ്താവന ആള്‍ക്കാരുടെ അതൃപ്തി വിളിച്ചു വരുത്തുമെന്നും സ്ത്രീ വോട്ടര്‍ മാരുടെ കൂടി പിന്തുണ വാങ്ങിയാണ് മുകേഷ് ജയിച്ചതെന്നും പറഞ്ഞു. അമ്മയുടെ യോഗം കഴിഞ്ഞ് പത്രസമ്മേളനത്തില്‍ പങ്കെടുത്ത മുകേഷ് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളെ അസഹിഷ്ണുതയോടെ നേരിട്ടത്. ആര്‍ക്കും എന്തും ചോദിക്കാന്‍ യോഗത്തില്‍ അവസരം നല്‍കിയിരുന്നെങ്കിലും നടിയെ അക്രമിച്ച സംഭവം ആരും യോഗത്തില്‍ ഉന്നയിച്ചില്ലെന്നു മുകേഷ് പറഞ്ഞു. ഹാളില്‍നിന്നു പുറത്തിറങ്ങിയ ചില വനിതാ താരങ്ങള്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ തയാറായില്ലെന്ന ആക്ഷേപത്തെക്കുറിച്ചുള്ള ചോദ്യത്തിന് അതൊക്കെ അവരോടു ചോദിക്കണമെന്നായിരുന്നു മുകേഷിന്റെ മറുപടി.
അതേസമയം അമ്മ ഭാരവാഹികൾക്ക് എതിരെ കടുത്ത ജനരോഷം ഉയരുന്നതിനിടെ ഇടതുപക്ഷക്കാരും തിരിയുന്നു.ഇടതുപക്ഷ ജനപ്രതിനിധികളായ ഇന്നസെന്റ്, മുകേഷ്, ഗണേഷ്‌കുമാര്‍ എന്നിവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിയണമെന്ന് ഇടതു വക്താവ് ചെറിയാന്‍ ഫിലിപ്പ്. തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം എഴുതിയത്. ജനപ്രതിനിധികളായ ഇവര്‍ അമ്മയുടെ ഭാരവാഹിത്വത്തില്‍ നിന്ന് നിന്ന് ഒഴിയണം. വിവാദങ്ങളില്‍ നിന്നും മാറി നില്‍ക്കണമെന്നും അദ്ദേഹം കുറിച്ചു. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ കുറ്റപ്പെടുത്തി സംസാരിച്ച മാധ്യമ പ്രവര്‍ത്തരോട് ഇവര്‍ മൂന്നു പേരും രൂക്ഷമായ ഭാഷയില്‍ പ്രതികരിച്ചിരുന്നു.
സിനിമാ സംഘടനയുടെ യോഗത്തില്‍ പങ്കെടുക്കാനായി എത്തിയ മുകേഷ് ഇപ്പോള്‍ കൊച്ചിയിലാണ്. നാളെ അദ്ദേഹം കൊല്ലത്തെത്തും. സിനിമാ സംഘടനയിലെ നേതാക്കന്മാരായ മുകേഷിന് പുറമേ സിപിഎമ്മിന്റെ എംപിയായ ഇന്നസെന്റും ഇടതുപക്ഷത്തുള്ള മറ്റൊരു എംഎല്‍എ ഗണേശ്കുമാറും യോഗത്തില്‍ പങ്കെടുത്തിരുന്നു. സംഘടനയെക്കുറിച്ച് അംഗങ്ങള്‍ക്കു സംശയമില്ലെന്നും അമ്മയുടെ ഇടപെടലില്‍ വീഴ്ചയുണ്ടായിട്ടില്ലെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞത്. ഒറ്റപ്പെടുത്തി ആരേയും വേട്ടയാടാന്‍ അനുവദിക്കില്ലെന്നും അമ്മയിലെ അംഗങ്ങള്‍ ഒറ്റക്കെട്ടാണെന്നുമായിരുന്നു ഇന്നസെന്റ്