സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ ആർ എസ് എസ് പ്രവർത്തകർ വെട്ടിക്കൊന്നു.

കൊച്ചി: വീണ്ടും നാടിനെ നടുക്കിയ രാഷ്ടീയ കൊലപാതകം .തിരുവല്ലയില്‍ സിപിഐഎം ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെ വെട്ടിക്കൊന്നു. പെരിങ്ങര ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സന്ദീപാണ് കൊല്ലപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നത്. രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം. മൃതദേഹം ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍. പ്രതികള്‍ക്ക് വേണ്ടിയുള്ള പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.

Top