കണ്ണൂര്‍: പാർട്ടിക്ക് മുകളിൽ വളർന്നു എന്ന് സി.പി.എം പാർട്ടി നേതാക്കൾ ചിന്തിക്കുന്ന സി.പി.എമ്മിന്റെ കരുത്തനായ നേതാവ് പി ജയരാജനെ കണ്ണൂർ രാഷ്ട്രീയത്തിൽ നിന്നും മാറ്റി നിർത്തുന്നു . പാര്‍ട്ടിയില്‍ ഒതുക്കാന്‍ കരുനീക്കം .സ്വന്തംപേരില്‍ ആല്‍ബം പുറത്തു വന്നതോടെയാണു ജയരാജന്‍ നേതൃത്വത്തിന്റെ കണ്ണിലെകരടായത്. ഇതോടെ, പാര്‍ട്ടിക്ക് അതീതനായി വളരാന്‍ ശ്രമിക്കുന്നുവെന്നു വിലയിരുത്തുകയും പാര്‍ട്ടി ശാസിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍, പാര്‍ട്ടിവിലക്ക് മറികടന്ന് അണികള്‍, ജയരാജന്റെ ചിത്രങ്ങളോടു കൂടിയ കൂറ്റന്‍ബോര്‍ഡുകള്‍ സ്‌ഥാപിച്ചാണു നേതൃത്വത്തെ നേരിട്ടത്. കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ ലോക്‌സഭാ മണ്ഡലത്തില്‍ സ്‌ഥാനാര്‍ഥിയായപ്പോള്‍ അവിടെ സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല നല്‍കുകയായിരുന്നു. അദ്ദേഹത്തിനു സെക്രട്ടറി സ്‌ഥാനത്തു തിരിച്ചെത്താം. എന്നാല്‍, ജയരാജന്റെ കാര്യത്തില്‍ പാര്‍ട്ടി നിലപാട് വ്യത്യസ്‌തമാണെന്നാണു സൂചന.
ജയരാജനെ മാറ്റി നിർത്താനായി യാഥാര്‍ഥ്യമാകാനിരിക്കുന്ന കേരളാ ബാങ്ക് ചെയര്‍മാന്‍ പദവിയാണു പാര്‍ട്ടി വച്ചുനീട്ടുന്നത്. കണ്ണൂര്‍ രാഷ്‌ട്രീയത്തില്‍നിന്നു മാറ്റിനിര്‍ത്താനായിരുന്നു വടകര സ്‌ഥാനാര്‍ഥിത്വമെന്നു നേരത്തേ അണികള്‍ക്ക് ആശങ്കയുണ്ടായിരുന്നു.ജയം ഉറപ്പില്ലാത്ത മണ്ഡലത്തില്‍ ഉന്നത നേതാവിനെ മത്സരിപ്പിക്കാന്‍ ധൃതിയില്‍ സംസ്‌ഥാന നേതൃത്വം തീരുമാനമെടുത്തതില്‍ പ്രതിഷേധമുയര്‍ന്നിരുന്നു.
വടകരയില്‍ തോറ്റാല്‍ കരുത്തനായ അദ്ദേഹത്തിന്റെ മടങ്ങിവരവ് തടയാന്‍ അണിയറയില്‍ നീക്കമുണ്ടായിരുന്നു. ടി.പി. ചന്ദ്രശേഖരന്‍ വധം ഉള്‍പ്പെടെ കൊലയാളി പാര്‍ട്ടിയായി സി.പി.എമ്മിനെ ചിത്രീകരിക്കാനിടയായ സമീപകാല സംഭവങ്ങളുടെയെല്ലാം ബാധ്യത ചുമലിലേറ്റിയാണു ജയരാജന്‍ മത്സരിക്കാനിറങ്ങേണ്ടിവന്നത്. പാര്‍ട്ടിക്കു മുകളില്‍ വ്യക്‌തികേന്ദ്രീകൃത വളര്‍ച്ചയ്‌ക്കു ശ്രമിച്ചെന്ന ആരോപണത്തില്‍, ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജനെ സംരക്ഷിച്ചും സംസ്‌ഥാന നേതൃത്വത്തെ വിമര്‍ശിച്ചുമാണു പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സമ്മേളനം അവസാനിച്ചത്. അന്ന് അണികളുടെ കരുത്തില്‍ നേതൃത്വത്തെ മുട്ടുമടക്കിച്ച അദ്ദേഹത്തിനു നല്‍കിയ മറുപടിയാണു സ്‌ഥാനാര്‍ഥിത്വമെന്നും സി.പി.എമ്മില്‍ ചര്‍ച്ചയുണ്ട്.
യുഡിഎഫ് തരംഗത്തില്‍ മണ്ഡലത്തില്‍ പി ജയരാജന്‍ കനത്ത തിരിച്ചടിയാണ് നേരിട്ടത്. 2014 ല്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍റെ വിജയം. തോല്‍വി രുചിച്ച പി ജയരാജന്‍റെ പാര്‍ട്ടിയിലെ സ്ഥാനം ഇനിയെന്തായിരിക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ജയരാജനെ ഒതുക്കാനുള്ള ശക്തമായ നീക്കങ്ങളും ഒരു ഭാഗത്ത് സജീവമാകുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട് .ശക്തനായ സ്ഥാനാര്‍ത്ഥിയെ ഇറക്കിയാല്‍ ഇത്തവണ വടകര എല്‍ഡിഎഫിനൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലായിരുന്നു നേതൃത്വം. ഇതോടെയാണ് കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ പി ജയരാജനെ നേതൃത്വം വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്.ആര്‍എസ്എസിന്‍റെ അക്രമ രാഷ്ട്രീയത്തിന്‍റെ ഇരയെന്ന നിലയിലായിരുന്നു ജയരാജന്‍റെ തിരഞ്ഞെടുപ്പ് പ്രചരണവും.
എന്നാല്‍ നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് വലിയ തിരിച്ചടിയാണ് ജയരാജന്‍ മണ്ഡലത്തില്‍ നേരിട്ടത്.സിപിഎമ്മിന്‍റെ കോട്ടകള്‍ പോലും തകര്‍ത്താണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്‍ ഇവിടെ വിജയിച്ചത്. 2014 ല്‍ നാലായിരത്തില്‍ താഴെ വോട്ടുകള്‍ക്കാണ് ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ചതെങ്കില്‍ ഇത്തവണ 84663 വോട്ടുകള്‍ക്കായിരുന്നു യുഡിഎഫിന്‍റെ ജയം.