ഇസ്ലാമിക തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കുന്നതെന്ന ആരോപണവുമായി സി.പി.എം ജില്ലാ സെക്രട്ടറി പി.മോഹനന്‍. കോഴിക്കോട്ടെ ഇസ്ലാമിക പ്രസ്ഥാനളെയാണ് മോഹനൻ വിമർശിച്ചിരിക്കുന്നത്. താമരശ്ശേരിയില്‍ കെ.എസ്.കെ.ടിയു. ജില്ലാ സമ്മേളനത്തിന്റെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്ന അദ്ദേഹം.
മാവോയിസ്റ്റുകള്‍ക്ക് വെള്ളവും വളവും കൊടുത്ത് അവരെ വളര്‍ത്തിക്കൊണ്ടുവരുന്നത് ഇപ്പോള്‍ ഇസ്ലാമിക പ്രസ്ഥാനങ്ങളാണ്. മാവോയിസ്റ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ മതമൗലിക വാദികള്‍ക്കും ഇസ്ലാമിക തീവ്രവാദികള്‍ക്കും വലിയ ആവേശമാണെന്നും പി.മോഹനന്‍ പറഞ്ഞു.
പോലീസ് പരിശോധിക്കേണ്ടത് പരിശോധിക്കുക തന്നെ വേണം. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മുസ്ലീം തീവ്രവാദ പ്രസ്ഥാനങ്ങളാണ് മാവോയിസ്റ്റുകള്‍ക്ക് എല്ലാ പ്രോത്സാഹനവും നല്‍കുന്നത്. അതുകൊണ്ടാണ് കോഴിക്കോട്ട് പുതിയ കോലഹലവും സാന്നിധ്യവുമൊക്കെ വരുന്നത്. അവര്‍ തമ്മില്‍ ഒരു ചങ്ങാത്തമുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മാവോയിസ്റ്റ് ബന്ധത്തെ തുടര്‍ന്ന് യുഎപിഎ ചുമത്തി സി.പി.എം പ്രവര്‍ത്തകരായ രണ്ട് വിദ്യാര്‍ത്ഥി അറസ്റ്റുചെയ്ത പോലീസ് നടപടിക്ക് എല്ലാ പിന്തുണയും നല്‍കുന്നതാണ് കോഴിക്കോട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. അറസ്റ്റിലായവരെ പുറത്താക്കാന്‍ സി.പി.എം തീരുമാനിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയും പാര്‍ട്ടി ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.
പോലീസ് പിടികൂടിയ രണ്ട് വിദ്യാർത്ഥികളെ യിഎപിഎ ചുമത്തി അകത്തിട്ട നടപടിയെ സിപിഎം പിബി കഴിഞ്ഞ ദിവസം എതിർത്തിരുന്നു. ഇതിനെത്തുടർന്ന് ഇവരെ പാർട്ടിയിൽ നിന്നും പുറത്താക്കുന്ന നടപടി തത്ക്കാലം മരവിപ്പിച്ചിരിക്കുകയാണ് പാർട്ടി. കൂടാതെ ഇത്തരത്തിൽ യുഎപിഎ ചുമത്തിയത് പാർട്ടിയുടെ നയങ്ങൾക്ക് വിരുദ്ധമായാണെന്നും ബിജെപി കുറ്റപ്പെടുത്തിയിരുന്നു