ബംഗാളില്‍ മുന്‍ സിപിഎം എംപി ജ്യോതിര്‍മയി സിഖ്ധര്‍ ബിജെപിയില്‍ ചേര്‍ന്നു

കോല്‍ക്കത്ത: ബംഗാളില്‍ മുന്‍ സിപിഎം എംപിയും അത്‌ലറ്റുമായ ജ്യോതിര്‍മയി സിഖ്ധര്‍ ബിജെപിയില്‍ ചേര്‍ന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നലെ ബംഗാളിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കായി വിര്‍ച്വല്‍ റാലി നടത്തി ബംഗാളില്‍ മാറ്റത്തിന് വേണ്ടി ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് ജ്യോതിര്‍മയി സിഖ്ധറിന്റെ ബിജെപി പ്രവേശം.

2004-ലെ തെരഞ്ഞെടുപ്പില്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ ബിജെപിയുടെ മുന്‍ കേന്ദ്രമന്ത്രി സത്യബ്രതാ മുഖര്‍ജിയെ പരാജയപ്പെടുത്തിയാണ് ലോക്‌സഭയില്‍ എത്തിയത്. 2009-ല്‍ സിപിഎം ടിക്കറ്റില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. ബംഗാളില്‍കഴിഞ്ഞ ഏതാനും മാസത്തിനിടെ ബിജെപിയിലേക്ക് ചേക്കേറുന്ന മൂന്നാമത്തെ പ്രമുഖ സിപിഎം നേതാവാണ് ജ്യോതിര്‍മയി സിഖ്ധര്‍. കൂടുതല്‍ സിപിഎം നേതാക്കള്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ എത്തുമെന്നാണു സിഖ്ധറുടെ പ്രഖ്യാപനം. പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കെയാണ് മുന്‍ സിപിഎം എംപി ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മിഡില്‍ ഡിസ്റ്റന്‍സ് റണ്ണറായ സിഖ്ധര്‍ 1995 ലും 1998 ലും നടന്ന ഏഷ്യന്‍ അത്ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ 800 മീറ്റര്‍, 1,500 മീറ്റര്‍ മത്സരങ്ങളില്‍ പങ്കെടുത്തു. സ്വര്‍ണ്ണവും വെങ്കലവും ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ രാജ്യത്തിനായി നേടിയിട്ടുണ്ട്, കൂടാതെ 1998-ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണവും നേടി.

Top