സി.പി.എം പ്രചാരണം പൊളിയുന്നു; മറിയക്കുട്ടിക്ക് ഭൂമി ഇല്ലെന്ന് വില്ലേജ് ഓഫീസർ

ഇടുക്കി: അടിമാലിയില്‍ പെന്‍ഷന്‍ മുടങ്ങിയതില്‍ പ്രതിഷേധിച്ച വയോധികര്‍ക്കെതിരെ സിപിഎം നടത്തിയ പ്രചാരണം തെറ്റെന്ന് തെളിഞ്ഞു. ഒന്നര ഏക്കര്‍ സ്ഥലവും രണ്ടു വീടും മറിയക്കുട്ടിക്ക് ഉണ്ടെന്നായിരുന്നു സിപിഐഎമ്മിന്റെ വാദം.

മന്നാങ്കണ്ടം വില്ലേജ് പരിധിയില്‍ മറിയക്കുട്ടിക്ക് ഭൂമി ഇല്ല എന്ന് വില്ലേജ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തി. ക്ഷേമ പെന്‍ഷന്‍ കിട്ടാന്‍ വൈകിയതില്‍ ഭിക്ഷ യാചിച്ച് പ്രതിഷേധിച്ചതിന് പിന്നാലെ ആയിരുന്നു മറിയക്കുട്ടിക്ക് എതിരായ സിപിഐഎം പ്രചാരണം. വ്യാജപ്രചരണത്തിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മറിയക്കുട്ടി പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ പേരില്‍ സ്ഥലമുണ്ടെങ്കിലും ഇല്ലെങ്കിലും അക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നായിരുന്നു മറിയക്കുട്ടിയുടെ ആവശ്യം. ആകെയുണ്ടായിരുന്ന അഞ്ച് സെന്റ് സ്ഥലവും വീടും സുഖമില്ലാത്ത ഇളയ മകള്‍ക്ക് മുന്‍പേ എഴുതിക്കൊടുത്തതാണെന്നും തന്റെ പേരില്‍ ഒരു സെന്റ് ഭൂമി പോലുമില്ലെന്നും മറിയക്കുട്ടി പറഞ്ഞു.

തനിക്കു വില്ലേജ് പരിധിയില്‍ ഭൂമി ഉണ്ടെങ്കില്‍ അതു സംബന്ധിച്ചുള്ള രേഖ നല്‍കണമെന്നാവശ്യപ്പെട്ട് മറിയക്കുട്ടി മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫിസില്‍ അപേക്ഷ നല്‍കിയിരുന്നു. അടിമാലി വില്ലേജില്‍ ഒരിടത്തും മറിയക്കുട്ടിയുടെ പേരില്‍ ഭൂമിയില്ലെന്നു വില്ലേജ് ഓഫിസര്‍ അറിയിച്ചു.

 

Top