ന്യൂഡല്‍ഹി: സിപിഐ(എം) ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വധഭീഷണി. ഫോണിലൂടെയാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്. യെച്ചൂരി മന്ദിര്‍ മാര്‍ഗ് പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഹൈദരാബാദ് സര്‍വകലാശാല, ജെ.എന്‍.യു പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെടുകയും സംഘപരിവാറിന് എതിരെ പരസ്യമായി രംഗത്തെത്തിയതുമാണ് ഭീഷണിക്ക് ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്. ഈ പ്രശ്‌നങ്ങളില്‍ ഇടപെടുന്നത് അവസാനിപ്പിക്കണമെന്നും നിലപാടുകളില്‍ മാറ്റം വരുത്തണമെന്നും ഭീഷണിയില്‍ ആവശ്യപ്പെട്ടിരുന്നു.