
അസ്താന: വിപ്ലവകരവും അതിലും കൂടുതൽ വിവാദപരവുമായ നിയമം പാസായി കസക്കിസ്ഥാൻ .ബാലപീഡകരെ ഷണ്ഡീകരിക്കുന്നു .കുട്ടികള്‍ക്കെതിരായി ലൈംഗിക അതിക്രമം നടത്തിയ 2000ത്തോളം കുറ്റവാളികളുടെ ലൈംഗിക ശേഷി നശിപ്പിക്കാന്‍ കസക്കിസ്ഥാന്‍ തീരുമാനിച്ചു. രാജ്യത്ത് കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക അതിക്രമം വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ഈ പദ്ധതിക്കായി ഏകദേശം 19 ലക്ഷം രൂപ)ണ് കസാഖിസ്ഥാന്‍ നീക്കിവച്ചിരിക്കുന്നത്. ഈ പദ്ധതിക്ക് കസാഖ് പ്രസിഡൻറ് നൂർസുൽത്താൻ നസർബയേവ് അംഗീകാരം നൽകി.
ക്രിപ്‌റ്റോടെറോണ്‍ എന്ന മരുന്ന് കുത്തിവച്ചാണ് ലൈംഗിക ശേഷി നശിപ്പിക്കുന്നത്. അവയവങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുന്നതിനാലാണ് ശസ്ത്രക്രിയ നടത്തിയുള്ളതിന് പകരം മരുന്നു കുത്തിവെച്ചുള്ള ഷണ്ഡീകരണത്തിനാണ് കസക്കിസ്ഥാന്‍ ഭരണകൂടം അംഗീകാരം നല്‍കിയത്. കോടതിയുത്തരവ് പ്രകാരം നിർബന്ധിത ഷണ്ഡീകരണം നടപ്പാക്കാനുള്ള ഒരു കേസാണുള്ളത്.
2016 ഏപ്രിലിൽ ബാലലൈംഗിക പീഡനക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ തുർകിസ്താൻ മേഖലയിൽനിന്നുള്ളയാളെയാണ് ആദ്യം ഇതിന് വിധേയനാക്കുക. ആരോഗ്യമന്ത്രാലയത്തിന്റെ മേൽനോട്ടത്തിൽ ഇയാൾക്ക് കുത്തിവെപ്പ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവരെ മരുന്നുപയോഗിച്ച് ഷണ്ഡീകരിക്കാനുള്ള നിയമം കസാഖ്സ്താൻ ഈ വർഷമാദ്യം പാസാക്കിയിരുന്നു.
മരുന്നുപയോഗിക്കുന്നതിലൂടെ അവയവങ്ങള്‍ നീക്കം ചെയ്യാതെ തന്നെ ലൈംഗികതൃഷ്ണയെ നശിപ്പിക്കാന്‍ കഴിയുമെന്നാണ് കസാഖ് അധികൃതര്‍ കരുതുന്നത്. ബാലലൈംഗിക പീഡനക്കേസുകളിൽ 20 വർഷംവരെ തടവുശിക്ഷയാണ് കസക്കിസ്ഥാന്‍ സാധാരണ നല്‍കി വരുന്നത്. എന്നാല്‍ അതുകൊണ്ട് കേസുകളുടെ എണ്ണത്തില്‍ കുറവ് വരുത്താന്‍ കഴിയുന്നില്ലെന്ന സ്ഥിതിയിലാണ് കടുത്ത നീക്കം 2010 നും 2014 നും ഇടയില്‍ 1,000 സംഭവങ്ങളാണ് ബാല അതിക്രമം എന്ന നിലയില്‍ കസാക്കില്‍ റിപ്പോര്‍ട്ട് ചെയ്തത്.