ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണം …. ഒരു ടീ സ്​പൂണ്‍ ഭക്ഷണത്തിന് 25 ലക്ഷം ഇന്ത്യന്‍ രൂപ!

ലോകത്തെ ഏറ്റവും വിലയേറിയ ഭക്ഷണത്തിന്റെ വിലയറിയണ്ടേ?..അല്‍ബിനോ മത്സ്യത്തിന്റെ മുട്ട കൊണ്ടുണ്ടാക്കുന്ന വിഭവമാണ് ലോകത്ത് ഏറ്റവും കൂടുതല്‍ വിലയുള്ള ഭക്ഷണസാധനം. ഒരു ടീസ്പൂണിന് 25 ലക്ഷം ഇന്ത്യന്‍ രൂപ നല്‍കേണ്ടി വരും ഇത് കഴിക്കാന്‍. അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാര്‍ എന്നാണ് ഇതിന്റെ പൂര്‍ണ്ണനാമം.

അല്‍ബിനോ മത്സ്യത്തിന്റെ മുട്ടയോടപ്പം ഭക്ഷണത്തിന്റെ രുചിക്കായി 22 കാരറ്റ് സ്വര്‍ണവും ചേര്‍ക്കുന്നുണ്ട്. ഇതാണ് ഭക്ഷണത്തിനെ ലോകത്തിലേ ഏറ്റവും വിലയേറിയ ഭക്ഷണം ആക്കുന്നത്. ഒരു കിലോ കവിയാറിന് 3 ലക്ഷം ഡോളറാണ് വില. ഏകദേശം രണ്ട് കോടിയോളം ഇന്ത്യന്‍ രൂപ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റൊട്ടിക്കുമൊപ്പം കഴിക്കാന്‍ ഉത്തമമായ ഭക്ഷണമാണ് വൈറ്റ് ഗോള്‍ഡ് കവിയാര്‍. സ്വര്‍ണ്ണം ചേര്‍ത്തില്ലെങ്കിലും പൈസയ്ക്ക് വലിയ കുറവൊന്നും ഇല്ല അല്‍ബിനോ വൈറ്റ് ഗോള്‍ഡ് കവിയാറിന് ഏകദേശം നാല് ലക്ഷം ഇന്ത്യന്‍ രൂപയാണ് സ്വര്‍ണ്ണം ചേര്‍ക്കാത്ത കവിയാറിന്റെ വില.പക്ഷെ അതിനിടയില്‍ തെക്കന്‍ കാസ്പിയന്‍ കടലില്‍ മാത്രം കാണപ്പെടുന്ന അല്‍ബിനോ മത്സ്യം വംശനാശഭീഷണിയിലാണ്.

Top