ദിവസവും ഏഴ് പാക്കറ്റ് പാര്‍ലേജി ബിസ്‌ക്കറ്റ് കഴിക്കുന്ന പെണ്‍കുട്ടി; 18കാരിയുടെ അപൂര്‍വ്വ ജീവിതം

parleg

ഹൈദരാബാദ്: ബിസ്‌കറ്റ് മാത്രം കഴിച്ച് ജീവിക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട് കര്‍ണ്ണാടകയില്‍. കേട്ടിട്ട് വിശ്വസിക്കാന്‍ നിങ്ങള്‍ക്ക് കഴിയുമോ? പാര്‍ലേജി ബിസ്‌ക്കറ്റാണ് ഈ കുട്ടിയുടെ ഭക്ഷണം. 18 വയസ്സുകാരിയാണ് ബിസ്‌കറ്റ് പ്രധാന ഭക്ഷണമാക്കിയിരിക്കുന്നത്. കര്‍ണ്ണാടകയിലെ ബെലാഗവി സ്വദേശിനിയാണ് ഈ 18കാരിയായ രമാവ.

കുഞ്ഞുനാളില്‍മുതല്‍ പാര്‍ലേജി ബിസ്‌കറ്റ് കഴിച്ചു തുടങ്ങിയതാണ്. കുഞ്ഞായിരുന്നപ്പോള്‍ മുലപ്പാലിന് പകരം പശുവിന്‍ പാലാണ് കൊടുത്തിരുന്നത്. പാലും ബിസ്‌കറ്റും ചേര്‍ന്നാണ് കൊടുത്തിരുന്നത്. പിന്നീട് രമാവയ്ക്ക് പാര്‍ലേജിയല്ലാതെ വേറൊന്നു വേണ്ട വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മാതാപിതാക്കളാകട്ടെ തുടക്കത്തില്‍ ഇത് കാര്യമാക്കിയതുമില്ല. ദിവസവും ഏഴ് പാക്കറ്റ് പാര്‍ലേജി ബിസ്‌ക്കറ്റാണ് രമാവ ഇപ്പോള്‍ കഴിക്കുന്നത്. മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ മാതാപിതാക്കള്‍ നിര്‍ബന്ധിക്കുന്നുണ്ടെങ്കിലും രമാവ കഴിക്കില്ല. ബിസ്‌ക്കറ്റ് മാത്രമായതുകൊണ്ട് രമാവയ്ക്ക് ആരോഗ്യപരമായ പ്രശ്നങ്ങളുമുണ്ട്.

ഇത് സംബന്ധിച്ച ഡോക്ടര്‍മാരുടെ സഹായം തേടിയെങ്കിലും മറ്റ് ഭക്ഷണങ്ങള്‍ കഴിക്കാന്‍ അവരും നിര്‍ബന്ധിക്കുകയായിരുന്നു. മറ്റ് ബിസ്‌ക്കറ്റുകളും പരീക്ഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ അവയൊന്നും ഫലിച്ചില്ലെന്നു മാത്രമല്ല രമാവയുടെ ബിസ്‌ക്കറ്റ് തീറ്റ കൂടിയിട്ടുമുണ്ട്.

Top