സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന പൂച്ച; കാമുകനെ ശകാരിച്ച് കാമുകി

എഡ് വില്യം എന്ന യുവാവിന്റെ കിടക്കയുടെ അടിയില്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ കണ്ട കാമുകി ബഹളം വെയ്ക്കാന്‍ തുടങ്ങി.. മാതാപിതാക്കളുടെ വകയും ചോദ്യവും പറച്ചിലുമായി… എങ്ങനെ വസ്ത്രങ്ങള്‍ ഇവിടെയെത്തിയെന്നായി പിന്നെ അന്വേഷണം. പിന്നീട് കള്ളനെ കണ്ടെത്തി വളര്‍ത്തു പൂച്ചയായിരുന്നു മോഷ്ടാവ്. ന്യൂസിലന്റിലാണ് സംഭവം നടന്നത്. സോക്‌സുകള്‍, അടിവസ്ത്രങ്ങള്‍, ടോപ്പുകള്‍ എന്നിവയെല്ലാം ഈ പൂച്ച മോഷ്ടിച്ചു. ഇവയൊക്കെ മകന്റെ കിടപ്പറയില്‍ കണ്ട മാതാപിതാക്കള്‍ക്ക് നിയന്ത്രണം വിട്ടു. എന്തായാലും ആഴ്ചകള്‍ക്കൊടുവില്‍ കള്ളനെ കണ്ടെത്തിയപ്പോഴാണ് എഡ് വില്യത്തിന് മനസമാധാനമായത്. മാതാപിതാക്കള്‍ക്ക് കൊടുക്കാന്‍ തക്കതായ മറുപടയും കിട്ടി. ഒരാഴ്ചയ്ക്കുള്ളില്‍ 30-40 വസ്ത്രങ്ങളാണ് ഈ പൂച്ച മോഷ്ടിക്കുന്നത്. പൂച്ചയുടെ ഈ സ്വഭാവം മാറ്റാനാകുന്നില്ല. എഡ് വില്യം ഇപ്പോള്‍ വസ്ത്രങ്ങള്‍ അയല്‍ക്കാരെ തിരിച്ചേല്‍പ്പിക്കുകയാണ് പതിവ്.

Top