ദുബായ്: ജനസേവനത്തിലൂടെ ലോകത്തിന് മാതൃകയായി മാറുന്ന ദുബായി കിരീടാവകാശിയാണ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. ജനങ്ങള്‍ക്കിടയിലെ തന്റെ പ്രവര്‍ത്തനത്തിലൂടെ മനുഷ്യ ഹൃദയങ്ങള്‍ കവരുകയാണ് ദുബായ് എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ്
രാജ്യാന്തര സന്നദ്ധസേവന ദിനത്തില്‍ ദുബായിലെ കടലിനടിയില്‍ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഇപ്രാവശ്യം അദ്ദേഹം മാതൃകയായത്. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. രണ്ട് ലക്ഷം പേരാണ് നാല് മണിക്കൂര്‍ കൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ നിന്ന് വീഡിയോ കണ്ടത്.
കുറച്ച് ദിവസങ്ങള്‍ മുന്‍പാണ് പൊതു ജനങ്ങളുടെ ആരോഗ്യക്ഷേമത്തിനായി ദുബായ് ഫിറ്റ്‌നെസ് ചാലഞ്ച് പരിപാടിയ്ക്ക് ഷെയ്ഖ് ഹംദാന്‍ നേതൃത്വം നല്‍കിയിരുന്നു. ഇതിന് ശേഷം അടുത്തതായി ഏത് പ്രവര്‍ത്തനത്തിലാണ് നേതൃത്വം നല്‍കേണ്ടത് എന്ന് സോഷ്യല്‍ മീഡിയയിലൂടെ ചോദിച്ചപ്പോള്‍ കടലിലെ മാലിന്യം നീക്കം ചെയ്യാനായിരുന്നു ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിന്റെ ഭാഗമായാണ് ആഴക്കടലിലെ സാഹസിക പ്രവൃത്തിയ്ക്ക് ഷെയ്ഖ് മുതിര്‍ന്നത്.