നാഗ്പൂര്‍: ജയില്‍ മോചിതരാകാന്‍ എളുപ്പ വഴിയും അധികൃതര്‍ നല്‍കുന്നു. ഇനി പ്രതികള്‍ യോഗ പഠിക്കാനുള്ള കഠിനശ്രമത്തിലായിരിക്കും. യോഗ പഠിച്ചു പാസായാല്‍ ജയില്‍ ശിക്ഷയില്‍ ഇളവ് ലഭിക്കും. മഹാരാഷ്ട്ര ജയില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് യോഗ പഠിപ്പിക്കുക.
പദ്ധതി പ്രകാരം ശിക്ഷാകാലാവധി അവസാനിക്കാന്‍ 40 ദിവസം ശേഷിക്കവെ ശീതള്‍ കാവലെയാണ് ജയില്‍ മോചിതനായത്. ബലാത്സംഗ കുറ്റത്തിന് ശിക്ഷ അനുഭവിച്ചു വരികയായിരുന്ന ശീതള്‍ ഡിസ്റ്റിങ്ഷനോടെയാണ് യോഗ പാസ്സായത്. ബന്ധുവിനെ മാനഭംഗപ്പെടുത്തിയ കേസിലാണ് ശീതളിനെ 2012ല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
100 ജയില്‍പ്പുളളികള്‍ പരീക്ഷ പാസ്സായിട്ടുണ്ടെന്നും ഭാവിയില്‍ ഇവരെയും ശിക്ഷായിളവിലൂടെ സ്വതന്ത്രരാക്കുമെന്നും ജയില്‍ സൂപ്രണ്ട് യോഗേഷ് ദേശായി പറഞ്ഞു. അടുത്ത യോഗ പരീക്ഷ ഒക്ടോബറില്‍ നടത്തും. ഏഴ് സെന്‍ട്രല്‍ ജയിലുകളിലും പരീക്ഷയുണ്ടാകും. മെയ്,ജൂണ്‍ മാസങ്ങളില്‍ നടന്ന പരീക്ഷയുടെ ഫലമാണ് ജൂലൈയില്‍ പുറത്തു വന്നത്.
മയക്ക്മരുന്ന് കടത്ത് കേസുകളിലും തീവ്രവാദ കേസുകളിലും ശിക്ഷിക്കപ്പെട്ടവര്‍ക്ക് യോഗപരീക്ഷ പാസായാലും ഇളവ് ലഭിക്കുകയില്ല. എഴുത്ത് പരീക്ഷയ്ക്കും പ്രായോഗിക പരീക്ഷയ്ക്കും 50 മാര്‍ക്ക് വീതമാണുളളത്. നാഗ്പൂര്‍, ഔറംഗബാദ് സെന്‍ട്രല്‍ ജയിലുകളില്‍ നിന്നും നാല് പേര്‍ക്ക് യോഗപരീക്ഷ പാസായതിനെ തുടര്‍ന്ന് ശിക്ഷായിളവ് ലഭിച്ചു.