പണം പിന്‍വലിയ്ക്കുന്നതിന് ഇളവുകള്‍ പ്രഖ്യാപിച്ചു; ഒരാഴ്ച പരമാവധി 24,000 രൂപ പിന്‍വലിക്കാം

ന്യൂഡല്‍ഹി: കടുത്ത പ്രതിഷേധങ്ങള്‍ ഉയര്‍ന്നതിനു പിന്നാലെ ബാങ്കില്‍ നിന്നു പണം പിന്‍വലിക്കുന്നതില്‍ ഇളവുകള്‍ പ്രഖ്യാപിച്ചു ധനമന്ത്രാലയം. ബാങ്കില്‍നിന്നും പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി ധനമന്ത്രാലയം ഉയര്‍ത്തി.

ഒരു ദിവസം പിന്‍വലിക്കാവുന്ന പണത്തിന്റെ പരിധി 10, 000 രൂപ എന്ന നിബന്ധന എടുത്തുകളഞ്ഞു. പുതിയ തീരുമാനമനുസരിച്ച് അക്കൗണ്ടില്‍നിന്നും ഒരാഴ്ച പരമാവധി 24,000 രൂപ പിന്‍വലിക്കാം. ഒരാള്‍ക്ക് 4,500 രൂപ വരെ ബാങ്കുകള്‍ വഴി പഴയ നോട്ടുകള്‍ മാറ്റിയെടുക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എടിഎം ഇടപാടുകള്‍ക്കും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇനി എടിഎം ഉപയോഗിച്ച് ഒരു ദിവസം 2,500 രൂപ വരെ പിന്‍വലിക്കാം. ചെക്കുകള്‍ സ്വീകരിക്കാന്‍ വ്യാപാരികള്‍ക്കും ആശുപത്രികള്‍ക്കും നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. ധനമന്ത്രാലയം ഉന്നതതല യോഗത്തിനു ശേഷമാണ് തീരുമാനം പ്രഖ്യാപിച്ചത്. ഭിന്നശേഷിക്കാര്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നും ധന മന്ത്രാലയം അറിയിച്ചു.
ദിവസേന ബാങ്കില്‍ നിന്നും 10,000 രൂപ പിന്‍വലിക്കാമെന്ന് പറഞ്ഞിരുന്നപ്പോഴും ബാങ്കുകളില്‍ പണമില്ലാത്ത അവസ്ഥയാണ് ഉണ്ടായിരുന്നത്. അതുകൊണ്ട് തന്നെ പുതിയ തീരുമാനം ആളുകള്‍ക്ക് ഗുണകരമാകില്ല എന്ന വിമര്‍ശനവും ഉയരുന്നുണ്ട്.

Top