കേരളത്തിലെ കറിമസാലകൾക്ക് വിദേശത്ത് വിലക്ക്

കേരളത്തിലെ കറിമസാലകൾക്ക് വിദേശത്ത് വിലക്ക്. കീടനാശിനിയുടെ അംശം കണ്ടെത്തിയതിന് തുടർന്നാണ് മുളകുപൊടി അടക്കമുള്ള കറി മസാലകൾക്ക് വിദേശത്ത് വിലക്ക് ഏർപ്പെടുത്തിയത് . 13 കമ്പനികളുടെ 22 കറിമസാലകൾ സാമ്പിൾ എടുത്ത് പരിശോധിച്ച ഫുഡ് സേഫ്റ്റി അതിൽ മാരകമായ എത്തിയോൺ കീടാനാശിനി ഉൾപ്പെടെ നാലു തരം വിഷം കണ്ടെത്തിയിട്ടുണ്ട്.

കറിമസാലകളിൽ എത്തിയോൺ, പ്രോഫനോപോസ്, ബിഫൻ്തറിൻ തുടങ്ങിയവ ഒട്ടും ഉപയോഗിക്കാൻ പാടില്ല എന്നാണ് നിയമം. എന്നാൽ പ്രമുഖ കമ്പനികളുടേതടക്കമുള്ള കറിമസാലകളിൽ എത്തിയോണിൻെ്‌റയും പ്രോഫനോപോസിൻെ്‌റയും ബിഫൻ്തറിൻ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ടെങ്കിലും കമ്പനികൾക്കെതിരെ യാതൊരുവിധ നടപടിയും സ്വീകരിച്ചിട്ടില്ല. എറണാകുളം റീജണൽ അനലിറ്റിക്കൽ ലബോറട്ടറിൽ 2017-2018 കാലയളവിൽ പരിശോധിച്ച 94 കറിപൗഡറുകളിൽ 22 സാമ്പിളുകൾ സുരക്ഷിതമല്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.  കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ സംസ്ഥാനത്ത് നിന്നും കയറ്റി അയച്ച 15 മില്യൺ പൗണ്ട് വരുന്ന മുളകുപൊടി അടക്കമുള്ള കറിമസാലകളിൽ കീടനാശിനി കണ്ടെത്തിയതിനെ തുടർന്ന് ബ്രിട്ടൻ ഇത്തരം കമ്പനികളെ ആഭ്യന്തര വിപണിയിൽ നിന്ന് പിൻവലിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എത്തിയോൺ കീടനാശിനിക്ക് പുറമേ സുഡാൻ 1 എന്ന മാരക കളർ കലർന്നെന്ന് കണ്ടെത്തിയ കേരള റെഡ് ചില്ലി യൂറോപ്യൻ, നോർത്ത് അമേരിക്കൻ രാജ്യങ്ങളും ഇറക്കുമറതി തടഞ്ഞിരിക്കുകയാണ്. ഗൾഫ് രാജ്യങ്ങളിലും കേരളത്തിൽ നിന്നുള്ള കറിമസാലകൾ നിരീക്ഷണത്തിലാണ്. അതേ സമയം വിദേശത്ത് നിരോധിക്കുന്ന കറിമസാലകൾ തിരിച്ചുവന്ന് കേരളത്തിലെ തന്നെ പ്രാദേശിക മാർക്കറ്റുകളിൽ വൻ വിലക്കുറവിൽ വിറ്റഴിക്കുകയാണ്. കാൻസർ പോലുള്ള മാരകരോഗത്തിനും ഇത്തരം കറിമസാലകൾ കാരണമാകുന്നു. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ കാൻസർ രോഗികളുടെ എണ്ണം കൂടുന്നതിന് കറിമസാലകളിലെ വിഷവും കാരണമാകുന്നു.

Top