നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; ഞെട്ടലോടെ വീട്ടമ്മയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ്

കൊച്ചി: കറിപൗഡറില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് സംസ്ഥാന ഫുഡ്‌സേഫ്റ്റി വിഭാഗം നിരോധനമേര്‍പ്പെടുത്തിയ നിറപറ വീണ്ടും വിവാദത്തില്‍. നിറപറ ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്ക് പേപ്പറുകള്‍ കണ്ടെത്തിയത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. ഇന്നലെ രാവിലെ കൊച്ചിയിലെ സുനുജ മേനാന്‍ എന്ന വീട്ടമ്മയാണ് ഇക്കാര്യം ഫേയ്‌സ് ബുക്കിലൂടെ പുറത്ത് വിട്ടത്.

രാവിലെ പാലപ്പുമുണ്ടാക്കാനായി നിറപറ ഈസി പാലപ്പം പായ്ക്കറ്റ് പൊട്ടിച്ചപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതാരിയിരുന്നതെന്നാണ് ഇവര്‍ ഫേയ്‌സ് ബുക്കില്‍ കുറിക്കുന്നത്. ഒന്നല നിരവധി കഷണങ്ങള്‍ കണ്ടെത്തി. വിഷം വിതരണം ചെയ്യുന്ന ഉല്‍പ്പനമായി നിറപറമാറിയെന്ന് സോഷ്യല്‍ മീഡിയ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി. നേരത്തെ നിറപറയുടെ നിരവധി ഉല്‍പ്പനങ്ങളാണ് അന്നജത്തിന്റെ അളവ് കൂടിയതിന്റെ പേരില്‍ നിരോധിക്കപ്പെട്ടത്. പിന്നീട് ഹൈക്കോടതിയിലെത്തി നിരോധന ഉത്തരവ് നീക്കിയെങ്കിലും നിറപറ ഉല്‍പ്പനങ്ങള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ നെഗറ്റീവ് ബ്രാന്‍ഡിലേയ്ക്ക് മാറിയതായി നിലവിലെ കറിപൗഡര്‍ മാര്‍ക്കറ്റിങ് രംഗത്ത വ്യാപാരികള്‍ ചൂണ്ടികാട്ടുന്നു.നിറപറയുടെ മാര്‍ക്കറ്റ് കൃത്യമായി തന്നെ നിരവധി പുതിയ കമ്പനികള്‍ കയ്യടക്കിയതായും ഇവര്‍ ചൂണ്ടികാട്ടുന്നു. ഇതിനിടിയിലാണ് നിറപറക്കെതിരായി തുടര്‍ച്ചയായി പരാതികള്‍ പുറത്ത് വരുന്നത്.nirapara 1

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മലപ്പുറത്ത് ചില്ലി ചിക്കന്‍ മസാലയില്‍ പുഴുക്കളെ കണ്ടെത്തിയതിന്റെ പരാതിയും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഈസി പലപ്പത്തിലെ പ്ലാസ്റ്റിക്ക് പാലപ്പം മിക്‌സിയില്‍ ഇട്ട് അടിച്ചത് കൊണ്ടണെന്ന വാദവുമായി കമ്പനി രംഗത്തെത്തിയെങ്കിലും സോഷ്യല്‍ മീഡിയയും ഈ പോസ്റ്റിട്ട യുവതിയും അംഗീകരിച്ചിട്ടില്ല. നിറപറയ്‌ക്കെതിരായ തുടര്‍ച്ചയായ ആരോപണങ്ങള്‍ കമ്പനിയുടെ വിദേശ മാര്‍ക്കറ്റിനെയും കാര്യമായി ബാധിച്ചിട്ടുണ്ട്. ഭക്ഷ്യവസ്തുകളുടെ ഗുണനിലവാര പരിശോധനയില്‍ കര്‍ശന നടപടി സ്വീകരിച്ച ഐഎസ് ഉദ്യോഗസ്ഥ അനുപയ്‌ക്കെതിരെ നിറപറ നടത്തിയ ഇടപെടലുകളും പ്രതിഷേധത്തിനിടയാക്കിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള അനുപമയെ കരിവാരിതേച്ച് നിറപറയ്തക്കെതിരായ എന്ത് ആരോപണവും സോഷ്യല്‍മീഡിയ വൈറലാക്കുകാണ്.അതേ സമയം നിറപറയ്‌ക്കെതിരെ ചില കേന്ദ്രങ്ങള്‍ ഗൂഢാലോചന നടത്തുന്നുവെന്നാരോപിച്ച് നിറപറ പോലീസില്‍ പരാതിയും നല്‍കിയട്ടുണ്ട്.

നേരത്തെ നിറപറയുടെ കറിപൗഡറുകളില്‍ അളവില്‍ കൂടുതല്‍ അന്നജം കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചിരുന്നു. നിറപറയുടെ നിരവധി ഉല്‍പ്പനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ മുന്‍പ് മലപ്പുറത്ത് ചിക്കന്‍ മസാലയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നു .nirapara

മപ്പുറം തിരൂര്‍ സ്വദേശി ടി.കെ മുസ്തഫ വാങ്ങിയ നിറപറ ചില്ലി ചിക്കന്‍ മസാല പൗഡറിലാണ് ജീവനുള്ള പുഴുക്കളെ കണ്ടെത്തിയിരുന്നത്. 2015 ജൂണ്‍ അഞ്ചിന് പാക്ക് ചെയ്ത മസാല പൗഡറിന് നാലു മാസം കൂടി കാലാവധിയുണ്ട്. എന്നാല്‍ കാലാവധി തീരും മുമ്പ് ചിക്കന്‍ പൗഡറില്‍ കറുത്തതും വെളുത്ത നിറത്തിലുമുള്ള പുഴുക്കളും കൂടാതെ നിറവ്യത്യാസവും കണ്ടെത്തിയിട്ടുണ്ട്. ഇതേതുടര്‍ന്നാണ് നടപടി ആവശ്യപ്പെട്ട് നിറപറക്കെതിരെ ഉപഭാക്താവ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരാതി സമര്‍പ്പിച്ചത്. എന്നാല്‍ പരാതി ഒതുക്കി തീര്‍ക്കാനായി പണവും മറ്റു ഓഫറുകളും നല്‍കി നിറപറ അധികൃതരും സമ്മര്‍ദവുമായെത്തിയിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു.nirapara

തിരൂര്‍ മുത്തൂര്‍ സ്വദേശിയായ മുസ്തഫ തിരൂരിലെ സബീല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നാണ് 28 രൂപയുടെ നൂറ് ഗ്രാം പാക്കറ്റ് ചിക്കന്‍ മസാലപ്പൊടി വാങ്ങിയത്. വീട്ടിലെത്തിയ ശേഷം പാക്കറ്റ് പൊട്ടിച്ച് കുപ്പിയിലേക്ക് മാറ്റുമ്പോഴായിരുന്നു പുഴുക്കള്‍ പൊന്തിവരുന്നതായി കണ്ടത്. തുടര്‍ന്ന് പാക്കറ്റില്‍ തന്നെ മാസാലപ്പൊടി നിക്ഷേപിച്ച് വാങ്ങിയ സൂപ്പര്‍മാര്‍ക്കറ്റിനെ സമീപിച്ചു. വിഷയം നിറപറ അധികൃതരെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ അറിയിച്ചെങ്കിലും സംഭവം പുറത്തു പറയരുതെന്നും പ്രശ്‌നം പരിഹരിക്കാമെന്നും മറുപടി നല്‍കി.സംഭവം പുറത്തറിയണമെന്നും ജനങ്ങള്‍ ഇനി വഞ്ചിതരാവരുതെന്നും വ്യക്തമാക്കി മുസ്തഫ കറിപൗഡറുമായി മുനിസിപ്പല്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെ സമീപിച്ച് പരാതി സമര്‍പ്പിക്കുകയായിരുന്നു.

Top