തോ​മ​സ് ചാ​ണ്ടി​യു​ടെ ക​മ്പ​നി അ​ന​ധി​കൃ​ത​മാ​യി ഭൂ​മി കൈ​യേ​റി..അ​നു​പ​മ​യ്ക്കു പി​ന്തു​ണയുമായി സ​ർ​ക്കാ​ർ കോ​ട​തി​യി​ൽ

കൊച്ചി:ഒടുവിൽ സർക്കാറിന്റെ പിന്തുണ അനുപമയ്ക്ക്. മുൻ മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറിയെന്നു സർക്കാർ കോടതിയിൽഅറിയിച്ചു. ആലപ്പുഴ ജില്ലാ കലക്ടർ ടി.വി.അനുപമയ്ക്കെതിരേ തോമസ് ചാണ്ടി ഡയറക്ടറായ വാട്ടർ വേൾഡ് ടൂറിസം കന്പനി നൽകിയ ഹർജി പരിഗണിക്കുന്പോഴാണ് സർക്കാർ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കിയത്. തോമസ് ചാണ്ടിയുടെ കമ്പനി അനധികൃതമായി ഭൂമി കൈയേറിയെന്നു സർക്കാർ കോടതിയെ അറിയിച്ചു. ഭൂമി കൈയേറിയതായി സ്ഥിരീകരിക്കുന്ന ഉപഗ്രഹരേഖാ ചിത്രങ്ങളും സർക്കാർ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

നിലം നികത്തിയെന്ന് കണ്ടെത്തിയതുമായി ബന്ധപ്പെട്ട രേഖകൾ ലഭ്യമാക്കണമെന്ന ആവശ്യം കളക്ടർ നിരാകരിച്ചെന്ന തോമസ് ചാണ്ടിയുടെ വാദം സർക്കാർ തള്ളി. തോമസ് ചാണ്ടിയുടെ കന്പനിക്കു രേഖകൾ കൈമാറിയിട്ടുണ്ടെന്ന് സർക്കാർ ഹൈക്കോടതിയിൽ വ്യക്തമാക്കി. അതേസമയം, ലഭിച്ച രേഖകളിൽ വ്യക്തത ഇല്ലെന്നായിരുന്നു തോമസ് ചാണ്ടിയുടെ കന്പനിയുടെ അഭിഭാഷകൻ വാദിച്ചത്.ഇരു കക്ഷികളുടെയും വാദം കേട്ട കോടതി പത്തു ദിവസത്തിനുള്ളിൽ മറുപടി നൽകാൻ തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടു. പതിനഞ്ചിന് ജില്ലാ കളക്ടർക്കു മുന്പാകെ തോമസ് ചാണ്ടി ഹാജരാകണമെന്നും ഹൈക്കോടതി നിർദേശിച്ചു.

ക്രൈസ്തവ കാർഡ് ഇറക്കി പത്തനംതിട്ട പിടിക്കാൻ തോമസ് ചാണ്ടി.ചാണ്ടിക്ക് സീറ്റുകൊടുക്കാൻ സി.പി.എം പച്ചക്കൊടി.പത്തനംതിട്ടയിൽ ആന്റോ ആന്റണി തോൽക്കും. കളക്ടര്‍ അനുപമ എഴുതിയ ഫയല്‍ കണ്ട് മനസ് നൊന്താ രാജിവെച്ചത്…എനിക്കെതിരെ ഒരു കേസുമില്ല; നാളെ വേണമെങ്കില്‍ മന്ത്രിയാകാം തോമസ് ചാണ്ടിയെ രക്ഷിക്കാന്‍ വീണ്ടും സര്‍ക്കാരിന്റെ കള്ളക്കളി; ലോ ഓഫീസര്‍ സി.ഡി.ശ്രീനിവാസനെയും മാറ്റാനൊരുങ്ങുന്നു ശശീന്ദ്രന്‍ പക്ഷത്തെ വെട്ടിനിരത്തി തോമസ് ചാണ്ടിഎൻസിപി സംസ്ഥാന അധ്യക്ഷൻ ഫോൺ ട്രാപ്പിനു പിന്നിലും തോമസ് ചാണ്ടിയോ ?ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി
Latest
Widgets Magazine