വയറ്റിൽ വളരുന്നത് നിറപറ ബിജു കര്‍ണ്ണന്റെ കുഞ്ഞെന്നു സീമ!! കുഞ്ഞിന്റെ പൃതൃത്വം തെളിയിക്കാൻ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനോട്.നിറപറ വീണ്ടും മാധ്യമശ്രദ്ധയിൽ

കൊച്ചി:മായം ചേർത്ത ഉല്പന്നങ്ങൾ വിൽക്കുന്നുവെന്ന പേരിൽ കേസുകളും നിരോധനവും ഏൽക്കേണ്ടിവന്ന നിറപറ വീണ്ടും മാധ്യമശ്രദ്ധയിൽ .മുൻപ് കറി പൗഡറിലെ അന്നജത്തിന്റെ അളവ് അനുവദനീയമായതിലും കൂടുതലെന്ന് കണ്ടെത്തിയതിനെത്തുടർന്ന് നിറപറയുടെ മൂന്ന് ഉൽപന്നങ്ങൾ നിരോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ ഇറക്കിയ ഉത്തരവിറക്കിയത് വൻ ചർച്ചയും വിവാദവും ആയിരുന്നു . ഇത്തവണ സ്ത്രീയും ബ്ളാക്ക്മെയിലിംഗുമാണ് നിറപറയെ മാധ്യമ ശ്രദ്ധയിൽ എത്തിച്ചിരിക്കുന്നത് . നിറപറ ഗ്രൂപ്പ് എംഡി ബിജു കർണനെ ബ്ലാക്ക് മെയിൽ ചെയ്ത് 49 ലക്ഷം രൂപ തട്ടിയെടുത്ത് എന്ന കേസില്‍ രണ്ട് പേർ പിടിയിലായിരുന്നു . ചാലക്കുടി സ്വദേശി സീമ, എറണാകുളം സ്വദേശി ഷാനു എന്നിവരെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജു കര്‍ണ്ണൻ നൽകിയ പരാതിയിലാണ് നടപടി. സ്വാകാര്യ ഫോട്ടോകളും ഫേസ്ബുക്ക് ചാറ്റുകളും പുറത്തുവിട്ട് കുടുംബ ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക് മെയിൽ ചെയ്തെന്നായിരുന്നു പരാതി. കഴിഞ്ഞ മെയ് മുതല്‍ ജൂണ്‍ വരെ വിവിധ കാലയളവുകളിലായാണ് സംഘം പണം തട്ടിയതെന്ന് ബിജു കര്‍ണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നും ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചതോടെ പൊലീസിൽ പരാതി നല്‍കുകയായിരുന്നു.

എന്നാൽ തന്റെ വയറ്റില്‍ വളരുന്ന കുഞ്ഞിന്റെ പിതാവ് ബിജുവാണെന്ന് അറസ്റ്റിലായ സീമ പൊലീസില്‍ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുകയാണ്. ഇത് പൊലീസിനെ വെട്ടിലാക്കുന്നുണ്ട്. തെളിവ് ശേഖരണത്തിനായി പെരുമ്ബാവൂര്‍ പൊലീസ് സീമയെ കഴിഞ്ഞ ദിവസം കസ്റ്റഡിയില്‍ വാങ്ങിയിരുന്നു.വ്യവസായി ബിജു കര്‍ണ്ണന് താനുമായി അടുത്ത ബന്ധമുണ്ടായിരുന്നെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ കൈവശമുണ്ടെന്ന വാദത്തില്‍ ഉറച്ച്‌ നിൽക്കുകയാണ് അറസ്റ്റിലായ ചാലക്കുടി സ്വദേശിനി സീമ.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബിജുവിനെ വലിയില്‍ വീഴ്‌ത്താന്‍ സീമയും ഇപ്പോള്‍ ഒപ്പം താമസിച്ചുവരുന്ന ആജീര്‍ ഹുസൈനും ചേര്‍ന്ന് പദ്ധതി ആവിഷ്‌കരിച്ചിരിച്ചുവെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതിന്റെ ഭാഗമായിട്ടായിരിക്കാം ബിജുവിനെ എറണാകുളത്ത് ഹോട്ടലില്‍ കണ്ടുമുട്ടിയതെന്നും കരുതുന്നു. ഇവര്‍ അവകാശപ്പെടുന്ന തീയതിയില്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടു എന്ന് സ്ഥാപിക്കുന്നതിന് ശ്രമം നടക്കുന്നതെന്നുമാണ് പൊലീസ് സംശയിക്കുന്നത്. ആരോപണത്തില്‍ കഴമ്പില്ലന്നും ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനെ അറിയിച്ചതായിട്ടാണ് സൂചന.

ബിജുവിനെ ഫേസ്ബുക്കിലൂടെ പ്രതികൾ ആദ്യം പരിചയപ്പെടുകയും പിന്നീട് ഇവരെല്ലാവരും ഒത്തുകൂടുകയും ചെയ്തു. ഇതിനിടെ ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തിയ പ്രതികൾ അമ്പത് ലക്ഷം രൂപ ആവശ്യപ്പെട്ട് ബ്ലാക്‌മെയ്‌ലിംഗ് ചെയ്യുകയുമായിരുന്നുഎന്നാണ് പരാതി .ബാങ്ക് അക്കൗണ്ട് വഴിയും നേരിട്ടുമായിരുന്നു ആദ്യം പണമിടപാട്. എന്നാല്‍ തുടരത്തുടരെ പണം ആവശ്യപ്പെട്ടു തുടങ്ങി. പിന്നീട് വിവരം ഭാര്യയെ അറിയിക്കുമെന്നും ബലാത്സംഗത്തിന് കേസ് കൊടുക്കുമെന്ന ഭീഷണിയും ഉയര്‍ത്തി. ഇതോടെയാണ് തട്ടിപ്പിനിരയായ വ്യവസായി പോലീസിനെ സമീപിച്ചത് .

പിടിയിലായവര്‍ നേരത്തെയും തട്ടിപ്പുകള്‍ നടത്തിയതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.സീമയ്‌ക്കു രാഷ്‌ട്രീയക്കാരും ഉദ്യോഗസ്‌ഥരുമടങ്ങുന്ന സംഘം ഒത്താശ ചെയ്യുന്നതായി ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ടുണ്ടായിരുന്നു. ചലച്ചിത്രനടിയെന്നു പറഞ്ഞാണു സീമ വ്യവസായപ്രമുഖരെ സമീപിക്കുകയും ചങ്ങാത്തത്തിലാവുകയും ചെയ്‌തത്‌. അമ്മു, അബി എന്നീ പേരുകളും മാറിമാറി ഉപയോഗിച്ചു. കൊച്ചിയിലെ ഒരു പ്രമുഖ രാഷ്‌ട്രീയനേതാവ്‌ സീമയുടെ സംഘവുമായി ഉറ്റബന്ധം പുലര്‍ത്തിയിരുന്നു. ഇതു സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച്‌ വര്‍ഷങ്ങളായി ഇത്തരം ബ്ലാക്ക്‌മെയില്‍ സംഘങ്ങള്‍ പെരുകുന്നതായി നേരത്തെ മുതല്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് പിന്നീട് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് ഇത് ക്യാമറയില്‍ ഷൂട്ട് ചെയ്ത് ഭീഷണിപ്പെടുത്തുന്നതുമാണ് ഇവരുടെ രീതി.

ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു. ബലാത്സംഗം ചെയ്തുവെന്ന് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വാങ്ങിയത് 40 ലക്ഷത്തിലേറെയും. ഇത് നല്‍കിയ ശേഷവും തട്ടിപ്പ് തുടരുകയായിരുന്നു. ഫെയ്‌സ് ബുക്കിലെ ചാറ്റും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റും അടക്കമാണ് ബിജു കര്‍ണ്ണന്‍ പരാതി നല്‍കിയത്. ഫെയ്‌സ് ബുക്കില്‍ പരിചയപ്പെട്ട ശേഷം നിറപറ മുതലാളിയായ ബിജു കര്‍ണ്ണനില്‍ നിന്ന് സീമ കടമായി വാങ്ങിയത് ആറു ലക്ഷം രൂപയായിരുന്നു.

മണിക്കൂറികളോളം ചോദ്യം ചെയ്തെങ്കിലും ഇതുവരെ തന്റെ കൈവശമെത്തിയ തുക ഏതുവഴിക്ക് ചിലവഴിച്ചു എന്ന കാര്യത്തില്‍ ഇവര്‍ വ്യക്തമായ ഉത്തരം നല്‍കിയില്ല. 15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസില്‍ സമ്മതിച്ചിട്ടുള്ളത്. 15 ലക്ഷത്തോളം രൂപ സ്ഥലം വാങ്ങുന്നതിനായി ചിലവഴിച്ചു എന്നും ബാക്കി തുക ചികത്സയ്ക്കായി വിനയോഗിച്ചു എന്നും മറ്റുമാണ് സീമ പൊലീസില്‍ സമ്മതിച്ചിട്ടുള്ളത്. തൃശൂര്‍ ജില്ലയില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയതായി സീമ അന്വേഷണ ഉദ്യോഗസ്ഥരോട് വെളിപ്പെടുത്തിയിട്ടുണ്ട്. ഇതേക്കുറിച്ച്‌ വിവരങ്ങള്‍ ശേഖരിച്ചുവരുന്നതായി പൊലീസ് വ്യക്തമാക്കി.

ബിജുവും താനും ഹോട്ടലില്‍ കഴിഞ്ഞതിന് പിന്നാലെയാണ് താന്‍ ഗര്‍ഭിണിയായതെന്നാണ് സീമ ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്. എന്നാല്‍ ഹോട്ടലില്‍ കഴിഞ്ഞെന്ന് സീമ പറഞ്ഞ തീയതിയും ഗര്‍ഭാവസ്ഥയുടെ ദൈര്‍ഘ്യവും ഒത്തുപോകുന്നില്ലന്നില്ലന്ന വിവരമാണ് പ്രാഥമീക മെഡിക്കല്‍ പരിശോധനയില്‍ പൊലീസിന് ലഭിച്ചിട്ടുള്ളത്. സീമ അറസ്റ്റിലായതോടെ ഒപ്പം താമസിച്ചിരുന്ന സജീര്‍ ഒളിവില്‍പോയി. ഇയാളെ ഇപ്പോള്‍ കേസ്സില്‍ പ്രതി ചേര്‍ത്തിട്ടില്ലന്നും അന്വേഷണം പൂര്‍ത്തിയാവുന്ന മുറയ്ക്കെ സംഭവത്തില്‍ ഇയാള്‍ക്കുള്ള പങ്ക് വ്യക്തമാവു എന്നുമാണ് പൊലീസ് വ്യക്തമാക്കുന്നത്. സീമയെ ഇന്നലെ സ്വന്തം വീട്ടിലും ചാലക്കുടിയിലെ താമസസ്ഥലത്തും എത്തിച്ച്‌ പൊലീസ് തെളിവെടുത്തു. ഇന്നലെ വൈകുന്നേരത്തോടെ സീമയെ വീണ്ടും കോടതിയില്‍ ഹാജരാക്കി, റിമാന്റ് ചെയ്തു.


സീമയുമായി അടുത്ത ഘട്ടത്തില്‍ ഇവരുടെ ചെയ്തികളെക്കുറിച്ച്‌ തനിക്ക് അറിവില്ലായിരുന്നെന്നും മോശം സാഹചര്യത്തിലാണ് ഇവരുടെ ജീവിതമെന്ന് മനസ്സിലാക്കിയതോടെ താന്‍ ഇവരുമായുള്ള ബന്ധം അവസാനിപ്പിക്കുകയായിരുന്നെന്നും തുടര്‍ന്നാണ് ഗര്‍ഭത്തിന്റെ ഉത്തരവാദി താനാണെന്ന് പുറത്തറിയിക്കുമെന്ന് ഭീഷിണിപ്പെടുത്തി സീമ പണം കൈക്കലാക്കിയെന്നുമാണ് ബിജു പൊലീസിനെ അറിയിച്ചിട്ടുള്ളത്. ഇത്തരമൊരു വിവരം പുറത്തറിഞ്ഞാലുണ്ടാവുന്ന മാനക്കേടോര്‍ത്താണ് താന്‍ ഭീഷിണയ്ക്കുവഴങ്ങി പണം നല്‍കിയതെന്നും വീണ്ടും പണം ആവശ്യപ്പെട്ടുള്ള ഇവരുടെ ശല്യം തുടര്‍ന്നതിനെത്തുടര്‍ന്നാണ് താന്‍ പരാതി നല്‍കാന്‍ നിര്‍ബന്ധിതനായതെന്നുമാണ് ബിജു പെരുമ്പാവൂര്‍ പൊലീസില്‍ വ്യക്തമാക്കിയിട്ടുള്ളത്. പരാതിയില്‍ പറയുന്ന മുഴുവന്‍ തുകയും സീമ കൈപ്പറ്റിയെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പൊലീസ് സ്ഥിരീകരിച്ചു.

മുഴുവന്‍ തുകയും ബാങ്ക് അക്കൗണ്ട് വഴിയാണ് നല്‍കിയതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൈപ്പറ്റിയ തുകയില്‍ 4 ലക്ഷം രൂപ ഒപ്പം പിടിയിലായ സഹലിനും 25000 രൂപ ഈ കേസ്സുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം അറസ്റ്റിലായ കുന്നന്ദംകുളം വേലൂര്‍ ആലുങ്കല്‍ മന്‍സൂറിനും നല്‍കിയെന്നും ബാക്കി തുകകൊണ്ട് തൃശ്ശൂരില്‍ രണ്ടിടത്തായി 20 സെന്റ് സ്ഥലം വാങ്ങിയെന്നും സീമ പിടിയിലായ ദിവസം പൊലീസിനോട് സമ്മതിച്ചിരുന്നു.

സീമ ബിജു കര്‍ണ്ണനുമായി അടുത്തത് സിനിമാ നടിയെന്ന് പരിചയപ്പെടുത്തിയാണ്. ഫെയ്‌സ് ബുക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളില്‍ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സീമയേയും ഈയിടെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങളുമായി സീമയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന വിവരത്തെ തുടര്‍ന്നു വിശദമായ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചു.

വളരെ ആകര്‍ഷകമായി സംസാരിച്ചാണ് സീമയും കാമുകന്‍ ഷാഹിനും ഇരകളെ വീഴ്‌ത്തുന്നത്. ബിജു കര്‍ണ്ണനെ കുടുക്കാന്‍ അവര്‍ മൂന്നു വര്‍ഷം കാത്തിരുന്നു. ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്ബ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണു ചാലക്കുടിയില്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം തൃശൂര്‍ നഗരത്തിലെ പി.ഒ. റോഡില്‍നിന്നു സീമയെ പെണ്‍വാണിഭത്തിനു പിടികൂടിയിരുന്നു. സീമയ്‌ക്കൊപ്പം വയനാട് സ്വദേശി സക്കീന, മൂന്ന് ഇതരസംസ്ഥാന പെണ്‍കുട്ടികള്‍ എന്നിവരടക്കം ആറുപേരാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. കൊച്ചി നഗരത്തിലും പരിസര പ്രദേശങ്ങളിലും സോഷ്യല്‍ മീഡിയ ഉപയോഗിച്ച്‌ ബ്ലാക്‌മെയില്‍ സാമ്ബത്തിക തട്ടിപ്പുകള്‍ പെരുകുന്നതായാണ് പൊലീസ് വിലയിരുത്തല്‍. വാട്‌സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്ബത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പില്‍ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച്‌ സമ്ബന്നരെ ആകര്‍ഷിച്ചു വലയിലാക്കുകയാണ് പതിവ്.

അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിന്‍ സീമയുടെ അടുത്ത സുഹൃത്തും. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടിക വിഭാഗക്കാര്‍ക്കെതിരായ ആക്രമണം തുടങ്ങിയ കേസുകള്‍ സീമക്കെതിരെയുണ്ടെന്ന് പൊലീസ് അറിയിച്ചു. എറണാകുളത്തു താമസിക്കുന്ന, പാലക്കാട് സ്വദേശിയായ മറ്റൊരു യുവതിയേയും പൊലീസ് തെരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രക ഇവരാണെന്നാണു സീമയുടെ മൊഴി. ഒരു സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടറുമായി സൗഹൃദത്തിലായശേഷം അദ്ദേഹത്തിന്റെ നഗ്നചിത്രങ്ങള്‍ പ്രചരിപ്പിച്ച്‌ പണം തട്ടാനും ശ്രമിച്ചതായി സ്‌പെഷല്‍ ബ്രാഞ്ച്‌ കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ ചില യുവനേതാക്കളുടെ നേതൃത്വത്തില്‍ കേസ് ഒതുക്കാന്‍ നീക്കം നടക്കുന്നുണ്ട്. പ്രതികളും കൂട്ടരും ഇത്തരത്തില്‍ കോടികള്‍ സമ്പാദിച്ചതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരങ്ങള്‍.

Top