മായം കലര്‍ന്ന കറിപൗഡര്‍ വില്‍ക്കുന്ന നിറപറയും വിഷം തളിയ്ക്കുന്ന കീടനാശിനി കമ്പനികളും ഒടുവില്‍ വിജയിച്ചു; ടിവി അനുപമയെ ഭക്ഷ്യസുരക്ഷാവകുപ്പില്‍ നിന്ന് നീക്കി

തിരുവനന്തപുരം: മാലിന്യം കലര്‍ന്ന കറിപൗഡറുകള്‍ വിറ്റ നിറപറയുടേയും വിഷം തെളിച്ച പച്ചക്കറി കച്ചവടക്കാരുടേയും നീക്കങ്ങള്‍ ഒടുവില്‍ വിജയം കണ്ടു. ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് ടി വി അനുപമയെ തെറിപ്പിച്ചു. കേരളത്തിലെ തിന്‍മേശകളില്‍ വിഷം വിളമ്പുന്നതിനെതിരെ ശക്തമായ നിലപാടെടുത്ത ഉദ്യോഗസ്ഥായായിരുന്നു ടിവി അനുപമ.

കറിപൗഡറുകളില്‍ മായം കലര്‍ത്തിയതിന് നിരോധനമേറ്റുവാങ്ങേണ്ടി വന്ന നിറപറ മാസങ്ങളായി അനുപമയെ ഈ കസേരയില്‍ നിന്ന് തെറിപ്പിക്കാന്‍ കരുക്കള്‍ നീക്കുന്നു. മായം കലര്‍ന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്കെതിരെ കര്‍ശന നിലപാട് സ്വീകരിക്കുമെന്ന മുന്നറിയിപ്പും മറ്റ് ഉദ്യോഗസ്ഥരെ പോലെ പണത്തിനു മേലെ മറിയാത്തതും അനുപമയക്കെതിരായ നിക്കങ്ങള്‍ക്ക് ശക്തികൂട്ടി. മായം കലര്‍ന്ന നിറപറ ഉല്‍പ്പനങ്ങള്‍ പിടിച്ചെടുക്കാനും നിരോധിക്കാനുമുള്ള ധൈര്യം കാണിച്ചത് അനുപമയായിരുന്നു. നേരത്തെ ഇതിലും കടുത്ത വിഷം പിടിച്ചെടുത്ത ഇസ്റ്റേണിനെ പോലും തൊടാന്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും ധൈര്യം കാണിച്ചിരുന്നില്ല.
അന്ന് മുതലാണ് നിറപറ ടിവി അനുമപയ്‌ക്കെതിര കുപ്രചരണങ്ങളും മറ്റ് തന്ത്രങ്ങളും ഉപയോഗിച്ചത്. നിറപറ ഉല്‍പ്പനങ്ങളുടെ നിരോധനം ഹൈക്കോടതി ഇടപെടലിലൂടെ താല്‍ക്കാലികമായി മറികടന്നെങ്കിലും വിദേശത്തും സ്വദേശത്തുമായി നിറപറയുടെ ഉല്‍പ്പനങ്ങള്‍ ജനങ്ങള്‍ ഉപേക്ഷിച്ചു. ഇതിനിടയിലാണ് പുതിയ സര്‍ക്കാരിന്റെ ഈ നീക്കവും. ഭക്ഷ്യ സുരക്ഷാവകുപ്പും നിറപറയും തമ്മിലുള്ള പോരാട്ടം നടക്കുമ്പോള്‍ അനുപമയെ തല്‍സ്ഥാനത്തു നിന്നു നീക്കാന്‍ ശക്തമായ സമ്മര്‍ദ്ദമുണ്ടായതായി അനുപമയുടെ മേലുദ്യോഗസ്ഥര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു.


വിഷ പച്ചക്കറികള്‍ക്കെതിരെയും കറിപ്പൗഡറുകളിലെ മായങ്ങള്‍ക്കെതിരെയും സന്ധിയില്ലാതെ സമരം നയിച്ച അനുപമയുടെ സ്ഥാനചലനത്തെ സാമാന്യ ജനം സംശയത്തോടെയാണ് കാണുന്നത്. നവജ്യോത് ഖോസയാണ് പുതിയ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍. കേരള മെഡിക്കല്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ഡയറക്ടറുടെ അധിക ചുമതല നവജ്യോതഖോസക്കുണ്ടാവും.ടി.വി. അനുപമയെ സാമൂഹികനീതി വകുപ്പ് ഡയറക്ടറായാണ് നിയമിച്ചിരിക്കുന്നത്. വിമുക്തി പദ്ധതിയുടെ അധികചുമതലയും അവര്‍ക്കുണ്ടാകും. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം അനുപമ ഐഎഎസ് തിരികേ സര്‍വീസില്‍ കയറിയിട്ടില്ല. പ്രസവ അവധിയിലായിരുന്നു അവര്‍. അവധിക്കേ ശേഷം തിരികെ സര്‍വീസില്‍ പ്രവേശിക്കാനിരിക്കേയാണ് പഴയ കസേര അവര്‍ക്ക് നല്‍കില്ലെന്ന വ്യക്തമായത്. നിലവില്‍ കേശവേന്ദ്രകുമാറിനായിരുന്നു ഭക്ഷ്യസുരക്ഷാ കമീഷണറുടെ അധികചുമതല നല്‍കിയിരുന്നത്. കേശവേന്ദ്ര കുമാറിന്റെ കീഴിലും ശക്തമായ തീരുമാനങ്ങളുമായാണ് വകുപ്പ് മുന്നോട്ടു പോയത്. പഴകിയ ഭക്ഷണം വില്‍ക്കുന്ന ഹോട്ടലുകള്‍ക്കെതിരെയും ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടി സ്വീകരിച്ചിരുന്നു.

ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ആയിരിക്കെ അനുപമ കൈക്കൊണ്ട നടപടികള്‍ കറിപൗഡര്‍ കമ്പനികളുടെയും കീടനാശിനി കമ്പനികളുടെയും എതിര്‍പ്പ് ക്ഷണിച്ചുവരുത്തിയിരുന്നു. അതുകൊണ്ട് തന്നെ അനുപമക്കെതിരെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ രംഗത്ത് വന്നിരുന്നു. വിഷപച്ചക്കറികള്‍ക്കെതിരെ നടപടിയെടുത്തതിനെ തുടര്‍ന്ന് മറ്റ് സംസ്ഥാനങ്ങളിലെ കീടനാശിനി കമ്പനികള്‍ അനുപമക്കെതിരെ രംഗത്തെത്തിയിരുന്നു. കറിപൗഡറുകളില്‍ മായം കണ്ടെത്തിയതിനെ തുടര്‍ന്ന് നിറപറ കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ നിരോധിച്ചു. ഇതേ തുടര്‍ന്ന് നിറപറ കമ്പനി അനുപമക്കെതിരെ ഹൈക്കോടതിയെ സമീപിച്ചു.

അനുപമയെ മാറ്റാന്‍ അന്ന് തന്നെ സമ്മര്‍ദ്ദം ആരംഭിച്ചെങ്കിലും സത്യസന്ധമായ നടപടിയിലൂടെ അനുപമ ആര്‍ജിച്ച ജനപിന്തുണ നടപടി എടുക്കുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞു.വന്‍കിട ഹോട്ടലുകള്‍ക്കെതിരെയും അനുപമ നടപടി സ്വീകരിച്ചിരുന്നു. ഇതും ഏറെ ജനപിന്തുണ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അനുപമയെ ഭക്ഷ്യസുരക്ഷ കമ്മീഷണര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ കേരളത്തില്‍ വില്‍ക്കുന്ന പ്രമുഖ കറിപൗഡര്‍ ബ്രാന്‍ഡുകളില്‍ മായം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് കര്‍ശന നടപടി അനുപമ വീണ്ടും ചുമതലയേറ്റാല്‍ ഉണ്ടാകുമെന്ന് പൊതുജനങ്ങളും വിശ്വസിച്ചിരുന്നു. ഇതിനിടെയാണ് അവരെ തല്‍സ്ഥാനത്തു നിന്നും മാറ്റിയത്. ഇത് ജനങ്ങള്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കുന്ന തീരുമാനമായി മാറിയിട്ടുണ്ട്.

കറിപൗഡര്‍ കമ്പനികളെ സന്തോഷിപ്പിക്കാന്‍ വേണ്ടിയാണോ പുതിയ തീരുമാനമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം തീരുമാനം അറിഞ്ഞതോടെ ആളുകള്‍ ചോദിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം അനുപമയ്ക്ക് മാത്രമല്ല, സ്ഥാനചലനം ഉണ്ടായിരിക്കുന്നത്. അതുകൊണ്ട് തന്നെ അനാവശ്യമായി വിവാദം അവശ്യമില്ലെന്നാണ് സര്‍ക്കാര്‍ അനുകൂലികളുടെ നിലപാട്. മാത്രമല്ല, സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട വകുപ്പു കൂടി വരുന്ന പശ്ചാത്തലത്തില്‍ സാമൂഹികനീതി വകുപ്പിലെ ഡയറക്ടറായി സുപ്രധാന കാര്യങ്ങളില്‍ ഇടപെടാന്‍ അവര്‍ക്കാ സാധിക്കുമെന്നും ഇക്കൂട്ടര്‍ വാദിക്കുന്നു. പുതിയ തസ്തികയില്‍ അനുമപ എന്ന് ചാര്‍ജ്ജെടുക്കുമെന്ന കാര്യം വ്യക്തമല്ല.
കേരള സ്റ്റേറ്റ് ഐ.ടി മിഷന്‍ ഡയറക്ടറായി ശ്രീറാം സാംബശിവ റാവുവിനെ നിയമിച്ചിട്ടുള്ളത്. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ അധികചുമതല കൂടി ഇദ്ദേഹത്തിനുണ്ടാകും. മിനി ആന്റണിയെ സിവില്‍ സപൈ്ളസ് കമീഷണറായി നിയമിച്ചു. സിവില്‍ സപൈ്ളസ് വകുപ്പ് ഡയറക്ടറായി വി. രതീശനെ നിയമിച്ചു. പി. ബാലകിരണിനെ പഞ്ചായത്ത് ഡയറക്ടറായി നിയമിച്ചു. കേരള ലോക്കല്‍ ഗവണ്‍മെന്റ് സര്‍വിസ് ഡെലിവറി പ്രോജക്ടിന്റെ (കെ.എല്‍.ജി.എസ്.ഡി.പി) അധികചുമതല കൂടിയുണ്ട്.

നിറപറയിലെ മായത്തിനെതിരെ സന്ധിയില്ലാത്ത സമരമാണ് അനുപമയെ ഏറെ പ്രിയങ്കരിയാക്കിയ്. എന്തിനും ഏതിനും നിറപറ, അത്ര വിശ്വാസമായിരുന്നു മലയാളി വീട്ടമ്മമാര്‍ക്ക് നിറപറയെ. നിറപറയ്ക്ക് സാക്ഷ്യപത്രവുമായി മലയാളികളുടെ പ്രിയതാരം കാവ്യാമാധവന്‍ കൂടി എത്തിയതോടെ ആ വിശ്വാസം ഇരട്ടിയായരുന്നു. ആ വിശ്വസമാണ് അനുപമ ആദ്യം പൊളിച്ചടുക്കിയത്. നിറപറ ഉത്പന്നങ്ങളില്‍ മായം എന്ന വാര്‍ത്ത മലയാളികള്‍ ഞെട്ടലോടെയാണ് കേട്ടത്. ഒരു വമ്പന്‍ ബ്രാന്റിനെ ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണറായിരുന്ന അനുപമ സധൈര്യം വിപണിയില്‍ നിന്നു പിന്‍വലിപ്പിച്ച് കയ്യടിനേടി. നിറപറയുടെ മഞ്ഞള്‍പ്പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവയിലാണ് സുരക്ഷാ പരിശോധനയില്‍ മായം കണ്ടെത്തിയത്.

ഉത്പന്നങ്ങളില്‍ സാര്‍ച്ചിന്റെ അംശം കണ്ടെത്തിയതാണ് നിറപറയ്ക്കെതിരെ നടപടിയെടുക്കാന്‍ അനുപമയെ പ്രേരിപ്പിച്ചത്. കേരളത്തിലെ മൂന്നു ലാബുകളില്‍ സ്പെസസ് ബോര്‍ഡ് നടത്തിയ പരിശോധനയില്‍ 15 ശതമാനം മുതല്‍ 70 ശതമാനം വരെയാണ് സാര്‍ച്ച് കണ്ടെത്തിയത്. 35ല്‍ അധികം കേസുകള്‍ നിറപറയ്ക്കെതിരെ ഭക്ഷ്യസുരക്ഷ വകുപ്പ് കോടതിയില്‍ നല്‍കിയിട്ടുണ്ട് ഇതില്‍ പലതിലും നിറപറയെ ശിക്ഷിച്ചു. എന്നാല്‍ പല കേസുകളിലും പിഴ അടച്ച് നിറപറ ഊരിപ്പോന്നു. അനുപയുടെ നടപടിയ്ക്കെതിരെ കോടതിയില്‍ പോയ നിറപറ അനുകൂല ഉത്തരവ് സംബാധിച്ചു.nirapra-news

ടി വി അനുപമ, ഭൂമി കയ്യേറി മുന്നേറിയ തോമസ് ചാണ്ടി മുട്ടുമടക്കിയത് ഈ പുലിക്കുട്ടിയുടെ മുമ്പില്‍; അനുപമ അഴിമതിക്കാരുടെ പേടിസ്വപ്‌നമാകുന്നു വിഷം തിന്നുന്ന മലയാളികള്‍: ഈസ്റ്റേണ്‍ നിറപറ മുളക് പൊടികളില്‍ മരണത്തിന് കാരണമാകുന്ന എത്തിയോണ്‍; കറി പൗഡര്‍ കമ്പനികള്‍ വിഷം വിതറിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍ നിറപറയിലെ പുട്ട്‌പൊടിയിലെ പുഴുക്കള്‍: ഗുണനിലവാരമില്ലെന്ന് പരിശോധനയില്‍ തെളിഞ്ഞാല്‍ നിറപറപുട്ട് പൊടി പിടിച്ചെടുക്കും നിറപറ ഉല്‍പ്പനങ്ങള്‍ വിഷമയമോ? ഈസി പാലപ്പത്തില്‍ പ്ലാസ്റ്റിക്; ഞെട്ടലോടെ വീട്ടമ്മയുടെ ഫേയ്‌സ് ബുക്ക് പോസ്റ്റ് പുഴുക്കള്‍ അടങ്ങിയ നിറപറയുടെ ചിക്കന്‍മസാല ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തു; സംസ്ഥാന വ്യാപക പരിശോധനയ്ക്ക് നിര്‍ദ്ദേശം; നിറപറയുടെ ഉല്‍പ്പനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കാന്‍ ടിവി അനുപമ ഒരുങ്ങുന്നു
Latest
Widgets Magazine