നിറപറയ്ക്കെതിരായ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി ഇനി നിരോധനമില്ല,തെറ്റ് പറ്റിയത് അനുപമക്കല്ലേ ?

കൊച്ചി : നിറപറയുടെ മുളകുപൊടി, മഞ്ഞള്‍പൊടി, മല്ലിപ്പൊടി എന്നിവയുടെ നിര്‍മാണവും വിപണനവും തടഞ്ഞ ഭക്ഷ്യസുരക്ഷാ കമ്മിഷണറുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. കമ്മിഷണറുടെ ഉത്തരവില്‍ ഈ ഉത്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് പറയുന്നില്ലെന്നും നിയമപ്രകാരം ഉത്പന്നങ്ങള്‍ ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ കമ്മിഷണറുടെ ഉത്തരവ് നിലനില്‍ക്കില്ലെന്നും ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖിന്റെ ഉത്തരവില്‍ പറയുന്നു. ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഉത്തരവിനെതിരെ കെ.കെ.ആര്‍ ഫുഡ് പ്രോഡക്ട്സിനു വേണ്ടി എല്‍ദോ പി. വര്‍ഗീസ് നല്‍കിയ ഹര്‍ജി അനുവദിച്ചാണ് ഹൈക്കോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.nirapara kavya

വിവിധ സ്ഥലങ്ങളില്‍ നിന്ന് ശേഖരിച്ച നിറപറ സാമ്പിളുകളുടെ പരിശോധനയില്‍ സ്റ്റാര്‍ച്ച് (അന്നജം) അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് കമ്മിഷണര്‍ നിരോധന ഉത്തരവു നല്‍കിയെന്നും തങ്ങളുടെ വാദത്തിന് അവസരം നല്‍കാതെയാണ് നടപടിയെന്നും ഹര്‍ജിക്കാര്‍ വ്യക്തമാക്കി.ഭക്ഷ്യ സുരക്ഷാ നിലവാര നിയമപ്രകാരം ആരോഗ്യത്തിന് ഹാനികരമോ ജീവനു ഭീഷണിയോ ആയ ഭക്ഷണ സാധനങ്ങള്‍ നിരോധിക്കാം. നിറപറയുടെ മുളകുപൊടിയിലും മല്ലിപ്പൊടിയിലും മഞ്ഞള്‍പൊടിയിലും കണ്ടെത്തിയ സ്റ്റാര്‍ച്ച് ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ നിരോധനം നിലനില്‍ക്കില്ല. ആരോഗ്യത്തിന് ഹാനികരമല്ലെങ്കില്‍ നിലവാരമില്ലെന്നു വ്യക്തമാക്കി നിരോധിക്കാന്‍ വ്യവസ്ഥയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.nirapara banned ഭാവിയില്‍ നിലവാരമില്ലെന്നു കണ്ടെത്തിയാല്‍ കമ്മിഷണര്‍ക്ക് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാം. നിലവാരമില്ലാത്ത ഭക്ഷ്യ സാധനങ്ങള്‍ നിര്‍മിച്ചതിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന് ലേബലില്‍ വ്യക്തമായി രേഖപ്പെടുത്താന്‍ നിര്‍മാതാക്കളോട് നിര്‍ദ്ദേശിക്കാം. ഉപഭോക്താവിന്റെ അവകാശം സംരക്ഷിക്കുന്നതിനു വേണ്ടിയാണിത്.ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ നടപടി ദുരുദ്ദേശ്യപരമാണെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചെങ്കിലും ഇത്തരമൊരു സാഹചര്യം വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും കോടതി ഉത്തരവില്‍ പറയുന്നുണ്ട്.nirapara -anupama ips

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നിറപറയുടെ കറി പൗഡറുകളില്‍ വ്യാപകമായി മായം കലര്‍ന്നിട്ടുണ്ടെന്ന് കണ്ടെത്തിയത് മലയളികളെ ഞെട്ടിച്ച ഒരു വാര്‍ത്തയായിരുന്നു. ഭക്ഷ്യ സുരക്ഷ കമ്മീഷണറായ അനുപമ ഐഎഎസ് നിറപറയുടെ മൂന്ന് ഉത്പന്നങ്ങള്‍ നിരോധിയ്ക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ഹൈക്കോടതി ആ നിരോധനം റദ്ദാക്കിയിരിയ്ക്കുകയാണ്.എന്തുകൊണ്ടാണ് ഹൈക്കോടതി ഇപ്പോള്‍ ആ നിരോധനം റദ്ദാക്കിയത്…? തെറ്റ് പറ്റിയത് ആര്‍ക്കായിരുന്നു…?

നിറപറയിലെ മായം നിറപറയുടെ കറിപൗഡറുകളില്‍ അമിതമായ അളവില്‍ സ്റ്റാര്‍ച്ച് കണ്ടെത്തിയതാണ് വിവാദമായത്. മഞ്ഞള്‍ പൊടി, മല്ലിപ്പൊടി, മുളക് പൊളി എന്നിവയിലായിരിന്നു ഇത്. ഈ ഉത്പന്നങ്ങളില്‍ മറ്റൊരു സാധനവും ചേര്‍ക്കാന്‍ പാടില്ലെന്നാണ് നിയമം.സ്റ്റാര്‍ച്ച് പ്രശ്‌നമാണോ സ്റ്റാര്‍ച്ച് എന്ന് പറഞ്ഞാല്‍ അന്നജം എന്നാണ് അര്‍ത്ഥം. അന്നജം ആരോഗ്യത്തിന് ഹാനികരമാണെന്ന് ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ.അനുമപയ്ക്ക് തെറ്റിയോ നിറപറയ്‌ക്കെതിരെ നടപടിയെടുത്തതില്‍ യുവ ഐഎഎസ് ഉദ്യോഗസ്ഥയായ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ അനുപമയ്ക്ക് എന്തെങ്കിലും തെറ്റ് പറ്റിയോ? ഉണ്ടെന്നും ഇല്ലെന്നും കോടതി പറയും.nirappara kanthari
അധികാരമുണ്ട് പരിശോധനയ്‌ക്കെടുക്കുന്ന സാമ്പിളുകള്‍ക്ക് നിലവാരമില്ലെന്ന് കണ്ടെത്തിയാല്‍ ഭക്ഷ്യ സുരക്ഷ കമ്മീഷണര്‍ക്ക് നടപടിയെടുക്കാനുള്ള അധികാരമുണ്ട്. ഇത് സംബന്ധിച്ച് പ്രചാരണവും നടത്താം.നിരോധിയ്ക്കാന്‍ പറ്റുമോ ആരോഗ്യത്തിന് ഹാനികരമെന്ന് കണ്ടെത്തിയാല്‍ മാത്രമേ ഭക്ഷ്യ സുരക്ഷ നിലവാര നിയന്ത്രണ നിയമ പ്രകാരം നിരോധനം ഏര്‍പ്പെടുത്താന്‍ കഴിയൂ. ഇവിടെയാണ് അനുപമയ്ക്ക് തെറ്റ് പറ്റിയത്.
ഒരവസരംകൂടി നിലവാരം മെച്ചപ്പെടുത്താന്‍ നിറപറയ്ക്ക് ഒരു അവസരം കൂടി നല്‍കാം എന്നാണ് കോടതി പറയുന്നത്. പൊതു ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദശവും നല്‍കാം.

Top