കോവിഡ് വിവര വിശകലനത്തിൽ നിന്ന് സ്പ്രിൻക്ലറെ ഒഴിവാക്കി. ചെന്നിത്തല സമർപ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സർക്കാർ.സ്പ്രിങ്ക്‌ളറുമായി കരാർ സോഫ്റ്റ്‌വെയർ അപ്ഗ്രഡേഷനിൽ മാത്രം.ഡേറ്റ നശിപ്പിക്കും

തിരുവനന്തപുരം : കോവിഡ് രോഗികളുടെ മുഴുവൻ വിശദാംശങ്ങളും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ ക്ലൗഡിലേക്ക് മാറ്റിയതായി സംസ്ഥാന സർക്കാർ.ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയത്തിൽ ആണ് ഈ വെളിപ്പെടുത്തൽ . ആമസോൺ ക്ലൗഡ് കേന്ദ്രസർക്കാർ അംഗീകരിച്ച 12 വെബ് ക്ലൗഡിലൊന്നാണ്. ഇത് കൃത്യമായി കേന്ദ്രസർക്കാർ ഏജൻസി ഓഡിറ്റിന് വിധേയമാക്കുന്നുണ്ട്. ഡേറ്റ പുറത്തുവിടില്ലെന്ന് കേന്ദ്രസർക്കാരും ആമസോൺ കമ്പനിയും കരാറിലേർപ്പെട്ടു.രോഗികളുടെ വിവരശേഖരണവും വിശകലനവും ഇനി സിഡിറ്റ് നിർവഹിക്കും. ഡേറ്റ ശേഖരിക്കും മുമ്പ് രോഗിയുടെ അനുമതിപത്രം വാങ്ങും. സ്പ്രിൻക്ലർ കമ്പനിയുടെ പക്കലുള്ള ഡേറ്റ നശിപ്പിക്കാൻ സർക്കാർ നിർദേശിച്ചു. സ്പ്രിൻക്ലറുമായി കരാർ അപ്ലിക്കേഷൻ അപ്ഡേഷനു മാത്രമാക്കി.


സ്‌പ്രിങ്ക്‌‌ളർ തയ്യാറാക്കിയ സോഫ്റ്റ്‌വെയർ പൂർണമായും സി ഡിറ്റിന്റെ അധിനതയിലാണ്. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സേവനം ഇനി ആവശ്യമില്ല. സോഫ്റ്റ്‌വെയർ അപ്‌ഗ്രഡേഷന് മാത്രമാണ് ഉദ്യോഗസ്ഥരുടെ സേവനം ആവശ്യം വരിക. ഇവർക്ക് ഡേറ്റ പരിശോധിക്കാനാകില്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ സോഫ്റ്റ്‌വെയർ നിർമിച്ച് നൽകാൻ കേന്ദ്രസർക്കാരിന് കത്ത് നൽകിയിട്ടും ഇതുവരെ നടപടിയായിട്ടില്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. കെ സുരേന്ദ്രന്റെ ഹർജി ചട്ടപ്രകാരമല്ലെന്നും, രമേശ് ചെന്നിത്തല സമർപ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

Top