ലാവ്‌ലിന്‍ കേസില്‍ പിണറായിക്ക് തിരിച്ചടി,സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു.

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ സിബിഐ കോടതി വിധിയ്‌ക്കെതിരായ സര്‍ക്കാരിന്റെ ഉപഹര്‍ജി ഹൈക്കോടതി അംഗീകരിച്ചു. സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ ഉള്‍പ്പടെ 15 പേരെ കുറ്റവിമുക്തരാക്കിയ കോടതി വിധിയ്‌ക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഉപഹര്‍ജിയാണ് കോടതി അംഗീകരിച്ചത്. റിവിഷന്‍ ഹര്‍ജിയില്‍ അന്തിമവാദം ഫെബ്രുവരിയിലേയ്ക്ക് മാറ്റി.

അതേസമയം റിവിഷന്‍ ഹര്‍ജി വേഗത്തില്‍ പരിഗണിയ്ക്കണമെന്ന സര്‍ക്കാര്‍ നിലപാട് സി.ബി.ഐ തള്ളി. കേസ് അന്വേഷിച്ചത് തങ്ങളാണെന്നും കേസ് തിടുക്കപ്പെട്ട് പരിഗണിയ്ക്കേണ്ടതില്ലെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ കോടതി ഉത്തരവിനെതിരെ സി.ബി.ഐ നല്‍കിയ റിവിഷന്‍ ഹര്‍ജി വേഗത്തില്‍ തീര്‍പ്പാക്കണമെന്നാണ് ആവശ്യപ്പെട്ടാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്. ഫെബ്രുവരി അവസാനവാരം റിവിഷന്‍ ഹര്‍ജി പരിഗണിയ്ക്കും. ജസ്റ്റിസ് പി.ഉബൈദാണ് ഹര്‍ജി പരിഗണിച്ചത്.
കോടതി സൗകര്യം പോലെ കേസ് പരിഗണിച്ചാല്‍ മതിയെന്നാണ് സി.ബി.ഐ വ്യക്തമാക്കിയത്. സി.ബി.ഐ നിലപാട് തിരിച്ചടിയായെങ്കിലും ഉപഹര്‍ജി സ്വകരിച്ചത് സര്‍ക്കാരിന് അനുകൂലമായി. അതേ സമയം കേസില്‍ ഹര്‍ജി നല്‍കാന്‍ സര്‍ക്കാരിന് നിയമപരമായി അവകാശമില്ലെന്ന് പിണറായി വിജയന്റെ അഭിഭാഷകന്‍ എം.കെ.ദാമോദരന്‍ വാദിച്ചു. ലാവ്ലിന്‍ കരാര്‍ വഴി സര്‍ക്കാരിന് നഷ്ടമുണ്ടായിട്ടില്ലെന്നും പിണറായിയുടെ അഭിഭാഷകന്‍ വാദിച്ചു. രണ്ട് വര്‍ഷം പഴക്കമുള്ള റിവിഷന്‍ ഹര്‍ജിയില്‍ തിടുക്കത്തില്‍ വാദം കേള്‍ക്കണമെന്ന ആവശ്യം സങ്കുചിത രാഷട്രീയ ലക്ഷ്യങ്ങളുടെ ഭാഗമാണ്. തിരഞ്ഞെടുപ്പ് അടുക്കുകയും പിണറായിയുടെ നേതൃത്വത്തില്‍ നവകേരള മാര്‍ച്ച് തുടങ്ങാനിരിയ്ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടിയെന്ന് എം.കെ.ദാമോദരന്‍ ആരോപിച്ചു. അതേ സമയം ഇവിടെ രാഷ്ട്രീയം, പിണറായി ഇതൊന്നും പ്രശ്നമല്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.
സി.ബി.ഐയുടെ ഹര്‍ജിയില്‍ സര്‍ക്കാരിനെ കക്ഷി ചേര്‍ത്തു. കരാറില്‍ സര്‍ക്കാരിന് നഷ്ടമായിട്ടുണ്ടെന്ന് ഡി.ജി.പി ടി.ആസിഫലി വാദിച്ചു. നേരത്തെ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ നഷ്ടമുണ്ടായിട്ടില്ലെന്നായിരുന്നു സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നത്. സി.ബി.ഐയുടേയും സര്‍ക്കാരിന്റേയും വാദങ്ങളില്‍ കഴമ്പുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊതുഖജനാവിന് നഷ്ടം സംഭവിച്ചെങ്കില്‍ അത് അന്വേഷിയ്ക്കണം. നേരത്തെ കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട പ്രതികള്‍ ഇപ്പോള്‍ എന്തിന് പിന്മാറുന്നുവെന്നും കോടതി ചോദിച്ചു. അതേ സമയം ഹര്‍ജി അടിയന്തരമായി പരിഗണിയ്ക്കേണ്ട സാഹചര്യമില്ലെന്ന് കോടതിയും വിലയിരുത്തി. എന്നാല്‍ കാലതാമസം കൂടാതെ തീര്‍പ്പാക്കുമെന്നും കോടതി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

പിണറായി വിജയന്റെ നവകേരള മാര്‍ച്ച് തുടങ്ങാനിരിയ്‌ക്കെയാണ് പ്രതികൂലമായ തീരുമാനം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. പത്തും പതിനഞ്ചും വര്‍ഷം പഴക്കമുള്ള കേസുകള്‍ വരെ പരിഗണിയ്ക്കാന്‍ കിടക്കുന്നു. എന്നിരുന്നാലും പൊതുഖജനാവിനെ ബാധിയ്ക്കുന്ന കാര്യമെന്ന നിലയില്‍ ഇതിനു പ്രധാന്യം നല്‍കേണ്ടതുണ്ടെന്നും കോടതി. ഹര്‍ജി അടിയന്തരമായി പരിഗണിയ്‌ക്കേണ്ട സാഹചര്യമില്ലെന്നും കോടതി. കേസില്‍ ഫെബ്രുവരി രണ്ടാം വാരം വിശദമായ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു.

ലാവലിണ്‍ കരാര്‍ ഒപ്പിട്ട കാലത്തെ വൈദ്യുതി മന്ത്രിയും സി.പി.എം. നേതാവുമായ പിണറായി വിജയന് ഇടപാടില്‍ പങ്കുണ്ടെന്ന് സി.ബി.ഐ.യുടെ കണ്ടെത്തലുണ്ടെന്ന് ഹര്ജിയില് ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ അത് പരിഗണിക്കാതെയാണ്തിരുവനന്തപുരത്തെ സി.ബി.ഐ. പ്രത്യേക കോടതി പിണറായി വിജയനെയും മറ്റും കുറ്റ വിമുക്തരാക്കിയത് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.

പിണറായി വിജയന്‍ ഉള്പ്പെടെ ഏഴ് പ്രതികളെ കുറ്റവിമുക്തരാക്കിയ സി.ബി.ഐ. കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ടി.പി. നന്ദകുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് സര്ക്കാറിന്റെ അപേക്ഷ. ആ ഹര്ജിയില് സക്കാര് രണ്ടാം എതിര്കക്ഷിയാണ്.കേസ് നീട്ടിക്കൊണ്ടുപോകാന്‍ പ്രതികള്‍ ശ്രമം നടത്തുകയാണെന്നും അത് ഗൗരവത്തോടെ കാണണമെന്നുമാണ് സറ്​ക്കാറ്​ ആവശ്യപ്പെടുന്നത്.

പ്പാന്നിയാറ്​ ചെങ്കുളം, പള്ളിവാസള്‍ എന്നീ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിന് കാനഡയിലെ എസ്.എന്‍ .സി. ലാവലിന്‍ കമ്പനിയുമായി ഉണ്ടാക്കിയ 374.5 കോടിയുടെ കരാരര്‍ വൈദ്യുതി ബോര്‍ഡിനും സര്‍ക്കാറിനും കോടികളുടെ നഷ്ടമുണ്ടാക്കിയെന്നാണ് കേസ്

ജലവൈദ്യുത പദ്ധതി നവീകരണത്തിന് ചില ഘടകങ്ങല്‍ മാത്രം മാറ്റിയാല്‍ മതിയെന്നും യന്ത്രങ്ങല്‍ ആകെ മാറ്റേണ്ടതില്ലെന്നുമായിരുന്നു ബാലാനന്ദന്‍; അധ്യക്ഷനായ വിദഗ്ധ സമിതിയുടെ ശുപാര്‍ശ. അതിനു പകരം യന്ത്രസജ്ജീകരണം ആകെ മാറ്റിയത് അനാവശ്യച്ചെലവാണെന്ന് സര്‍ക്കാര്‍; വാദത്തില്‍ പറയുന്നു.മെഗാവാട്ട് വൈദ്യുതിച്ചെലവിന്റെ അടിസ്ഥാനത്തില്‍ നോക്കിയാല്‍ മറ്റു പദ്ധതികളെക്കാള്‍ അധികച്ചെലവ് വന്നിട്ടുണ്ടെന്ന സുബൈദ കമ്മിറ്റി റിപ്പോറ്​ട്ടിന്റെ കാര്യവും സര്ക്കാര് ഉന്നയിക്കുന്നുണ്ട്.

Top