ചക്ക പൊടിയില്‍ പ്രമേഹത്തിലുള്ള ഗുളികള്‍ ചേര്‍ത്ത് ഈസ്റ്റേണിന്റെ തട്ടിപ്പ് ! മെറ്റ്‌ഫോമിന്‍ എന്ന ഗുളിക ഓരോ ഗ്രാം ചക്കപ്പൊടിയിലും ! ഞെട്ടിക്കുന്ന ലാബ് റിപ്പോർട്ട് !

കൊച്ചി: ഈസ്റ്റേണ്‍ കമ്പനിയുടെ ജാക്ക് ഫ്രൂട്ട് 365 പൗഡറിലാണ് പ്രമേഹത്തിനുള്ള അലോപ്പതി മരുന്ന് ചേര്‍ത്തതായി കണ്ടെത്തിയിരിക്കുന്നത്. ദോശമാവിലും ചപ്പാത്തിയിലും ഒരോ ടിസ്പൂണ്‍ ചക്കപൊടി ചേര്‍ത്താല്‍ പ്രമേഹമുള്‍പ്പെടെ കുറയുമെന്ന് പ്രചരണം നല്‍കിയായിരുന്നു ചക്കപൊടിയുടെ വില്‍പ്പന. മെറ്റ്‌ഫോമിന്‍ എന്ന പ്രമേഹത്തിനുള്ള മരുന്ന് (ഗുളിക ) ഓരോ ഗ്രാം ചക്കപ്പൊടിയിലും 5.738മില്ലിഗ്രാം എന്ന തോതിലാണ് ലാബിലെ പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്.എന്നാൽ ഇത് സ്വകാര്യ വ്യക്തി ലാബിൽ പരിശോധിച്ചതാണെന്നും അത് സത്യസന്ധം അല്ലെന്നും ചക്കപ്പൊടി നിർമാതാക്കൾ ആരോപിക്കുന്നു .

നേരത്തെയും ഇസ്റ്റേണ്‍ ഉല്‍പ്പനങ്ങങ്ങള്‍ക്കെതിരെ ഗുരുതരമായ പരാതികള്‍ ഉയര്‍ന്നിരുന്നു.കുട്ടികളെ വരെ മാരക രോഗത്തിനടിമയാക്കി മാറ്റുന്ന വിഷാംശമാണ് ഈസ്റ്റേണ്‍ കറി പൗഡറും ഡബിള്‍ ഹോഴ്‌സും നമ്മുടെ തീന്‍മേശയിലെത്തിക്കുന്നതെന്ന ഞെട്ടിയ്ക്കുന്ന വെളിപ്പെടുത്തലുകൾ പുറത്ത് വന്നത്. സിനിമാ സുന്ദരികളെ പരസ്യത്തിനായി രംഗത്തിറക്കിയും ചാനലുകളുടെ വമ്പന്‍ പരിപാടികള്‍ സ്‌പോണ്‍സര്‍ ചെയ്തും മലയാളികളെ പറ്റിക്കുന്ന ഈസ്റ്റേണും ഡബിള്‍ഹോഴ്‌സും മാരകമായ വിഷാംശമടങ്ങിയ ഉല്‍പ്പനങ്ങള്‍ വിറ്റാണ് കോടികള്‍ ലാഭം കൊയ്യുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എറണാകുളത്തെ റീജിയണല്‍ അനലറ്റിക്കല്‍ ലാബിലെ പരിശോധനാ റിപ്പോര്‍ട്ടിലാണ് ഗുരുതരമായ ഈ കണ്ടെത്തല്‍ ഉണ്ടായത് . ഈസ്റ്റേണ്‍, ഡബിള്‍ ഹോഴ്‌സ് തുടങ്ങിയ പ്രമുഖ ബാന്‍ഡുകളിലാണ് മാരക വിഷാംശമായ എത്തിയോണ്‍ കണ്ടെത്തിയിരിക്കുന്നത്. നേരത്തെ കാഡ്മിയം കണ്ടെത്തിയതിന്റെ പേരില്‍ കുപ്രസിദ്ധി നേടിയ ഈസ്റ്റേണ്‍ ഇതോടെ വീണ്ടും വെട്ടിലായിരിക്കുകയാണ്. മലയാളികളെ വിഷം തീറ്റിക്കുന്ന ഈ രണ്ടു പ്രമുഖ ബ്രാന്‍ഡുകളും പ്രതിമാസം കോടികളാണ് പരസ്യത്തിനായി മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്. അത് കൊണ്ട് തന്നെ മധ്യമങ്ങള്‍ ഈ സുപ്രധാന വാര്‍ത്ത മുക്കുകയായിരുന്നു. എത്തനോള്‍ വിഷാംശം അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിച്ചാല്‍ മരണം വരെ സംഭവിക്കാമെന്നിരിക്കെ സംസ്ഥാന ആരോഗ്യ വകുപ്പും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്.

കണ്ണൂര്‍ സ്വദേശി ലിയോനാര്‍ഡ് ജോണ്‍ വിവരാവകാശനിയമപ്രകാരം ആരാഞ്ഞതിനുള്ള മറുപടിയില്‍ 2017 -18 കാലയളവില്‍ പരിശോധനയ്ക്ക് വിധേയമാക്കിയ 94 കറി പൗഡര്‍ സാമ്പിളുകളില്‍ 22 എണ്ണത്തിലും എത്തിയോണ്‍ കലര്‍ന്നതായി വ്യക്തമാക്കിയിട്ടുണ്ട്.

You May Like it :മലയാളികളെ വിഷം തീറ്റിച്ച് ഈസ്റ്റേണും ഡബിള്‍ഹോഴ്‌സും; കറിപൗഡറുകളില്‍ മാരക വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍

നേരത്തേ, മസാലപ്പൊടികളില്‍ മായം കലര്‍ന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് നടപടി നേരിട്ട കമ്പനികളുടേതും ഇക്കൂട്ടത്തില്‍ പെടും. മുളക് പൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിദ്ധ്യം കൂടുതലും. എത്തിയോണ്‍, എത്തിയോണ്‍ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോണ്‍ ക്ലോറോപൈറിഫോസ്, ബിഫെന്‍ത്രിന്‍ തുടങ്ങിയവയുടെ അംശമുള്ളതിനാല്‍ ഇവ ഭക്ഷ്യയോഗ്യമല്ലെന്നു റിപ്പോര്‍ട്ടിലുണ്ട്.

Also Read :വിഷം തിന്നുന്ന മലയാളികള്‍: ഈസ്റ്റേണ്‍ നിറപറ മുളക് പൊടികളില്‍ മരണത്തിന് കാരണമാകുന്ന എത്തിയോണ്‍; കറി പൗഡര്‍ കമ്പനികള്‍ വിഷം വിതറിയിട്ടും നടപടിയെടുക്കാതെ സര്‍ക്കാര്‍

കാന്‍സറടക്കമുള്ള മാരകരോഗങ്ങള്‍ക്ക് ഇടയാക്കുന്നതാണ് എത്തിയോണ്‍ ഉള്‍പ്പെടെയുള്ള ഓര്‍ഗാനോഫോസ് ഫേറ്റുകളെന്ന് വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. അമേരിക്കയിലെ കോര്‍നെല്‍ യൂണിവേഴ്‌സിറ്റിയില്‍ നടന്ന ഗവേഷണത്തില്‍ എത്തിയോണ്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

കുട്ടികളില്‍ വളര്‍ച്ചക്കുറവിനും ജനിതകവൈകല്യത്തിനും ഇത് കാരണമാകുന്നു. മുതിര്‍ന്നവരില്‍ മുട്ടുവേദന, കാഴ്ചശേഷി നശിക്കല്‍, അല്‍ഷിമേഴ്‌സ് തുടങ്ങിയവയ്ക്കും കാരണമാകും. എന്നാല്‍ കറി പൗഡറുകളില്‍ കീടനാശി അംശം കലരുന്നതില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നും കൃഷിയിടങ്ങളില്‍ ഉപയോഗിക്കുന്ന കീടനാശിനിയാണ് മുളക് പൊടിയില്‍ കലര്‍ന്നിരിക്കുന്നതെന്നുമാണ് ഈസ്റ്റേണ്‍ കറി പൗഡര്‍ എം ഡി നവാസ് മീരാന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞത്. അതേ സമയം ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഡബിള്‍ഹോഴ്‌സ് അധികൃതര്‍ തയ്യാറായില്ല.

Also Read :വയറ്റിൽ വളരുന്നത് നിറപറ ബിജു കര്‍ണ്ണന്റെ കുഞ്ഞെന്നു സീമ!! കുഞ്ഞിന്റെ പൃതൃത്വം തെളിയിക്കാൻ ഡി എന്‍ എ ടെസ്റ്റിന് തയ്യാറാണെന്നും ബിജു വാക്കാല്‍ പൊലീസിനോട്.നിറപറ വീണ്ടും മാധ്യമശ്രദ്ധയിൽ

ആഹാരവും സാധങ്ങളിലെ മാരകമായ വിഷാംശങ്ങൾ അടങ്ങിയ ലാബ് റിപ്പോർട്ടുകളും മറ്റു ഞെട്ടിക്കുന്ന വിവരങ്ങളും യു എൻ സമിതിക്കു മുന്നിലും എത്തിയ ഞെട്ടിക്കുന്ന വിവരങ്ങൾ അടങ്ങിയ വാർത്തകൾ ഹെറാൾഡ് ഉടൻ തന്നെ പുറത്ത് വിടുന്നതായിരിക്കും.

Top