മറുനാടന്‍ മലയാളി ജീവനക്കാരന്‍ സുദര്‍ശ് നമ്പൂതിരി കസ്റ്റഡിയില്‍

കൊച്ചി: മറുനാടന്‍ മലയാളി ജീവനക്കാരന്‍ സുദര്‍ശ് നമ്പൂതിരി പൊലീസ് കസ്റ്റഡിയില്‍. സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. കോടതി ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് ബുധനാഴ്ച മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്.

സുദര്‍ശ് നമ്പൂതിരിയെ തുടര്‍നടപടികള്‍ക്കായി വ്യാഴാഴ്ച പുലര്‍ച്ചെയൊടെ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസിന് കൈമാറി. ഇവിടെയാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പട്ടികവര്‍ഗ പീഡനനിരോധന നിയമത്തിലെ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

 

Top