ഷാജൻ കീഴടങ്ങില്ല!..ജാമ്യഅപേക്ഷ സുപ്രീം കോടതിയിൽ!!വെട്ടിലായി പോലീസ്

കൊച്ചി:മറുനാടൻ ഷാജൻ സ്കറിയാക്ക് വേണ്ടി പ്രത്യകേ അന്വോഷണ സംഘം സംസ്ഥാനത്ത് ഒട്ടാകെ പരക്കം പായുകയാണ് .എന്നാൽ പൊലീസിന് കീഴ്നടങ്ങില്ല എന്നും നിയപോരാട്ടം തുടരുമെന്നും മറുനാടൻ ഷാജൻ സ്കറിയ.മറുനാടൻ വേട്ട തുടരുമ്പോഴും പോരാട്ട വീര്യം ഒട്ടും കുറക്കാതെ ഷാജൻ ജാമ്യഅപേക്ഷയുമായി സുപ്രീം കോടതിയിൽ എത്തി.ഷാജൻ പിടികൂടാൻ കഴിയാതെ കേരളം പോലീസ് വെട്ടിലായിരിക്കയാണ് .മറുനാടൻ ഷാജൻ സ്‌കറിയയെ കണ്ടെത്താൻ ‘ഓപ്പറേഷൻ ഷാജൻ ‘എന്ന പ്രത്യേക പോലീസ് സേനയുമായി കേരളം പോലീസ് .

കേരളം പോലീസിനെ പറ്റിച്ച് കാണാമറയത്ത് ഷാജൻ സ്‌കാരിയായും .സോഷ്യൽ മീഡിയായിൽ വെല്ലുവിളി തുടർന്ന് പി വി അൻവർ എംഎൽഎ യും .പിണറായി ഭരണത്തിൽ കേരളത്തിൽ നിന്നും ഒരു പ്രമുഖ പിടികിട്ടാപ്പുള്ളിയെ ആഴ്ച്ചകളായിട്ടും പിടിക്കാൻ കഴിയുന്നില്ല എന്ന നാണക്കേടിൽ കേരളം പോലീസും .പോലീസിലേയും സിപിഎമ്മിലെയും ചിലരെങ്കിലും ഷാജൻ സഹായിക്കുന്നു എന്ന ആരോപണവും ശക്തമാകുന്നു .മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്ററുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സുപ്രീം കോടതിയിൽ അതിപ്രഗത്ഭനായ നിയമ വിദഗ്ധൻ സിദ്ധാർത്ഥ് ലൂത്ര ഷാജനുവേണ്ടി ഹാജരാകും.മുൻകൂർ ജാമ്യം തേടിയുള്ള മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയുടെ പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചു. ഞായറാഴ്ചയായിട്ടും ഇന്നലെ തന്നെ ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. താമസിയാതെ തന്നെ ഹർജി സുപ്രീംകോടതി പരിഗണനയ്ക്ക് എടുക്കും. സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്രയാണ് സുപ്രീംകോടതിയിൽ മറുനാടൻ എഡിറ്റർക്കായി ഹാജരാകുന്നത്.

മുൻ അഡീഷണൽ സോളിസിറ്റർ ജനറലാണ് ലൂത്ര. ഭരണഘടനാ കേസുകളിലും ക്രിമിനൽ നിയമത്തിലും വിദഗ്ധനാണ്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരായ ക്രിമിനൽ മാനനഷ്ടക്കേസിൽ മുൻ കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിക്ക് വേണ്ടി ഹാജരായത് ലൂത്രയായിരുന്നു. തെരഞ്ഞെടുപ്പു കേസുകളിലും മനുഷ്യാവകാശ ലംഘന കേസുകളിലും പ്രഗൽഭനായ നിയമ വിദഗ്ധനാണ് ലൂത്ര. ലൂത്രയുടെ അച്ഛൻ കെകെ ലൂത്രയും സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷകനായിരുന്നു. കേന്ദ്രത്തിനും വിവിധസംസ്ഥാന സർക്കാരുകൾക്കുമായും നിരവധി കേസുകളിൽ ലൂത്ര ഹാജരായിട്ടുണ്ട്.

അതേസമയം മറുനാടൻ മലയാളി ജീവനക്കാരുടെ വീട്ടിൽ പൊലീസ് റെയ്ഡ്. കേരളത്തിലുടനീളമുള്ള ജീവനക്കാരുടെ വീട്ടിൽ എല്ലാം പൊലീസ് എത്തി. ജീവനക്കാരുടെ ബന്ധു വീട്ടുകളിലും പരിശോധന നടത്തി. മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് റെയ്ഡ്. നേരത്തെ തിരുവനന്തപുരത്തെ ഓഫീസിലെത്തി ജീവനക്കാരുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഓഫീസിൽ നിന്ന് ഹാർഡ് ഡിസ്‌കുകളും മറ്റും പിടിച്ചെടുത്തു. മൊഴിയെടുത്ത ജീവനക്കാരുടെ വീട്ടിലാണ് അർദ്ധ രാത്രിയും പുലർച്ചെയുമായി റെയ്ഡ് നടന്നത്.സുപ്രീംകോടതിയിൽ ഷാജൻ സ്‌കറിയ മുൻ കൂർ ജാമ്യത്തിനായുള്ള പ്രത്യേക അനുമതി ഹർജി നൽകിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് പൊലീസ് ജീവനക്കാരുടെ വീടുകളിൽ വ്യാപക റെയ്ഡ് നടത്തുന്നത്. ജീവനക്കാരുടെ കുടുംബങ്ങളെ ആശങ്കയുടെ മുൾ മുനയിൽ നിർത്തുക എന്ന ലക്ഷ്യമാണ് റെയ്ഡുകൾക്ക് പിന്നിലുള്ളത്.

കള്ളക്കേസിൽ ജയിലിലാക്കി മറുനാടൻ എഡിറ്റർ ഷാജൻ സ്‌കറിയയെ വകവരുത്താനുള്ള ഗൂഢാലോചന ചില കേന്ദ്രങ്ങളിൽ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നിയമ പോരാട്ടത്തിന് ഷാജൻ സ്‌കറിയ സുപ്രീംകോടതിയെ സമീപിച്ചു. ഞായറാഴ്ചയായിട്ടും പ്രത്യേക അനുമതി ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിക്കുകയും ചെയ്തു. ഷാജൻ സ്‌കറിയയുടെ എരുമേലിയിലെ വീട്ടിൽ അടക്കം പുലർച്ചെ റെയ്ഡ് നടന്നു. സുഹൃത്തുക്കളുടേയും വീടുകളിലും പൊലീസ് പരിശോധന നടത്തി.

പ്രത്യേക സംഘത്തെ തന്നെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. വിപുലമായ രീതിയിലാണ് പരിശോധനകൾ. മറുനാടൻ മലയാളിയിലെ ജീവനക്കാരെ സമ്മർദ്ദത്തിലാക്കി ജോലി തടസ്സപ്പെടുത്തുകയെന്ന ലക്ഷ്യം ചില കേന്ദ്രങ്ങൾക്കുണ്ടെന്നാണ് പുറത്തു വരുന്ന വിലയിരുത്തലുകൾ. തിരുവനന്തപുരത്തും കൊല്ലത്തും വയനാടും കണ്ണൂരിലും കോഴിക്കോടുമെല്ലാം പൊലീസ് വ്യാപക റെയ്ഡുകൾ നടത്തി. വരും ദിവസങ്ങളിലും ഇത്തരം റെയ്ഡുകൾ തുടരും.

Top