വ്യാജ പേരുകളിൽ നക്കാപ്പിച്ച കാശ്‌ വാങ്ങി,മറുനാടൻ മലയാളിക്ക്‌ വ്യാജവാർത്ത എഴുതിക്കൊടുക്കുന്നവർ കെയുഡബ്ല്യുജെ-യിൽ ഉണ്ടെന്ന് പിവി അൻവർ .KUWJയുടെ മറുനാടൻ പിന്തുണക്കെതിരെ പിവി അൻവർ എംഎൽഎ. മറുനാടനെതിരായ കേസിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ നടത്തുന്ന റെയ്ഡ് കേട്ടുകേൾവിയില്ലാത്ത നടപടി: കെയുഡബ്ല്യുജെ

കൊച്ചി: മറുനാടൻ മലയാളിക്ക് പിന്തുണയുമായി വന്ന കേരള പത്രപ്രവർത്തക യൂണിയൻ നേതൃത്വത്തിനെതിരെ പി വി അൻവർ എംഎൽഎ .മറുനാടനെതിരായ കേസിൽ മാധ്യമപ്രവർത്തകരുടെ വീട്ടിൽ നടത്തുന്ന റെയ്ഡ് ട്ടുകേൾവിയില്ലാത്ത നടപടിയെന്ന് കെയുഡബ്ല്യുജെ പ്രസ്താവന ഇറക്കിയിരുന്നു. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്കെതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്​വി ഇല്ലാത്ത നടപടിയാണിതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.

പൊലീസ് അന്വേഷിക്കുന്ന പ്രതിയെ കിട്ടിയില്ലെന്ന പേരിൽ അയാളുടെ ഉടമസ്ഥതയിലുള സ്ഥാപനത്തിലെ മാധ്യമ പ്രവർത്തകരുടെ വീടുകളിൽ റെയ്ഡ് നടത്തുന്ന പൊലീസ് നടപടിയെ അപലപിക്കുന്നുവെന്ന് കേരള പത്രപ്രവർത്തക യൂണിയൻ. മറുനാടൻ മലയാളി എന്ന ഓൺലൈൻ സ്ഥാപന ഉടമ ഷാജൻ സ്കറിയക്കെതിരെയുളള കേസിന്റെ പേരിൽ അവിടെ തൊഴിലെടുക്കുന്ന സ്ത്രീകൾ അടക്കമുളള മാധ്യമ പ്രവർത്തകരുടെയെല്ലാം വീടുകളിലും ബന്ധു വീടുകളിലും പൊലീസ് റെയ്ഡ് നടത്തുകയാണ്. പലരുടെയും മൊബൈൽ അടക്കം പൊലീസ് പിടിച്ചെടുത്തു. കേരളത്തിൽ കേട്ടുകേഴ്​വി ഇല്ലാത്ത നടപടിയാണിതെന്ന് കെയുഡബ്ല്യുജെ പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിനെതിരെയാണ് പിവി അൻവർ രംഗത്ത് വന്നത് . വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ,ബ്ലാക്ക്‌   മെയിലിംഗ്‌..ഇതിനൊക്കെ എതിരെയാണ് ഞങ്ങൾ പോരാടുന്നത്‌.അതും നിയമപരമായ വഴികളിൽ കൂടി മാത്രമാണ് മുന്നോട്ട്‌ പോകുന്നത്‌ എന്നും പി വി അൻവർ ഫെയ്‌സ്ബുക്കിൽ കുറിച്ചു.

പോസ്റ്റ് പൂർണ്ണമായി :

പ്രിയപ്പെട്ട KUWJ പ്രവർത്തകരേ..
വ്യാജവാർത്ത,മതസ്പർദ്ധ വളർത്തൽ,ബ്ലാക്ക്‌ മെയിലിംഗ്‌..ഇതിനൊക്കെ എതിരെയാണ് ഞങ്ങൾ പോരാടുന്നത്‌.അതും നിയമപരമായ വഴികളിൽ കൂടി മാത്രമാണ് മുന്നോട്ട്‌ പോകുന്നത്‌. ദില്ലിയിൽ കുറച്ച്‌ നാളുകൾക്ക്‌ മുൻപ്‌ രണ്ട്‌ മലയാളികൾ ആത്മഹത്യ ചെയ്തിരുന്നു.പി.എച്ച്‌.ഡി സ്കോളറായിരുന്ന അലൻ സ്റ്റാൻലിയും,അലന്റെ അമ്മയും.മറുനാടൻ മലയാളി എന്ന മഞ്ഞപത്രം അവരുടെ പേരിൽ ഫോട്ടോ ഉൾപ്പെടെ വ്യാജവാർത്ത പ്രസിദ്ധീകരിച്ചതിന്റെ പേരിലായിരുന്നു അവർ അപമാനിതരായി ജീവനൊടുക്കിയത്‌.വ്യൂവർഷിപ്പ്‌ കിട്ടാനുള്ള വ്യഗ്രതയ്ക്കിടയിൽ,ഒരു എത്തിക്ക്സും പാലിക്കാതെ നൂറുകണക്കിനാളുകളുടെ ജീവിതം ഷാജൻ സ്കറിയയും അയാളുടെ സ്ഥാപനവും ചേർന്ന് തകർത്തിട്ടുണ്ട്‌.അതിലൊക്കെ പങ്കാളികളായത്‌ അയാളുടെ ജീവനക്കാരെന്ന് അവകാശപ്പെടുന്ന ഒരു പറ്റം ക്രിമിനലുകളാണ്.ഷാജനെ അന്വേഷിക്കുന്നതിന്റെ ഭാഗമായി അവരോടും പോലീസ്‌ കാര്യങ്ങൾ അന്വേഷിച്ചെന്ന് വരാം.അതിൽ അസ്വഭാവികതയൊന്നുമില്ല.

ഷാജനും,മറുനാടൻ മലയാളിയും,അയാളുടെ ജീവനക്കാരും ചേർന്ന് തകർത്ത നിരവധി ജീവിതങ്ങളുണ്ട്‌.അവർക്കും ആത്മാഭിമാനമെന്നൊന്നുണ്ട്‌.അത്‌ മാധ്യമപ്രവർത്തകർക്ക്‌ എത്രയുണ്ടോ,അത്രയും തന്നെ ഷാജന്റെ ഇരകൾക്കുമുണ്ട്‌. വ്യാജവാർത്ത,മതസ്പർദ്ധ വളർത്തുന്ന കുത്തിത്തിരിപ്പുകൾ,ബ്ലാക്ക്‌ മെയിലിംഗ്‌ എന്നിവ ഒഴിവാക്കി മാന്യമായി മാധ്യമപ്രവർത്തനം നടത്തുന്നവർക്ക്‌ ഈ നാട്ടിൽ ആരേയും ഭയക്കേണ്ടതില്ല.അതിനൊക്കെ നിൽക്കുന്നവർ ഭയക്കണം.ജനവികാരം അവർക്കെതിരാണ്.അത്‌ നിങ്ങളിൽ ആരും പിന്തുടരുന്നുണ്ടെന്ന് ഞാൻ കരുതുന്നില്ല.അഥവാ,അങ്ങനെ ഉള്ളവരുണ്ടെങ്കിൽ,അവർ നിയമത്തിന് അതീതരുമല്ല.

ഏതെങ്കിലും പ്രമുഖ മാധ്യമങ്ങളിൽ ജോലി ചെയ്ത്‌ കൊണ്ട്‌ തന്നെ,വ്യാജ പേരുകളിൽ നക്കാപ്പിച്ച കാശ്‌ വാങ്ങി,മറുനാടൻ മലയാളിക്ക്‌ വ്യാജവാർത്ത എഴുതി കൊടുത്ത്‌ ഷാജൻ സ്കറിയയുടെ ക്രിമിനൽ ജേർണ്ണലിസത്തിന്റെ പങ്ക്‌ പറ്റുന്ന ചിലരെങ്കിലും നിങ്ങളുടെ കൂടെയുണ്ട്‌.കൂടുതൽ വിശദീകരിക്കുന്നില്ല.ഏതൊക്കെ ജില്ലകളിൽ,ആരൊക്കെ ഈ പണി ചെയ്യുന്നുണ്ടെന്നും,എത്ര കൂലി ഷാജന്റെ കൈയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ടെന്നും കൃത്യമായി അറിയാം.അതൊക്കെ പുറത്ത്‌ പറഞ്ഞാൽ,പലരും,പല മാധ്യമങ്ങളും പൊതുജനമധ്യത്തിൽ നാണം കെടും. അത്‌ കൊണ്ട്‌,ദയവായി അത്‌ പറയിപ്പിക്കാനുള്ള സാഹചര്യം ഉണ്ടാകരുത്‌.ഇപ്പോൾ ഇത്‌ പറയാനുണ്ടായ കാരണവും നിങ്ങൾക്കറിയാം.
ഞങ്ങളുടെ കുരിശുയുദ്ധം ആദ്യം പറഞ്ഞ ആളുകളുമായാണ്.നിങ്ങൾ മാന്യമായും സത്യസന്ധമായും നിങ്ങളുടെ പണിയെടുക്കുക.അങ്ങനെ ചെയ്യാത്ത നിങ്ങളുടെ കൂട്ടത്തിലുള്ളവരെ നിങ്ങൾ തന്നെ ഒറ്റപ്പെടുത്തുക.
ഇതിനപ്പുറം ഒന്നും പറയാനില്ല.

Top