മറുനാടൻ ഷാജൻ സക്കറിയയെ വരിഞ്ഞുമുറുക്കാൻ ഇഡിയും!പത്ത് വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെ രേഖകളുമായി നേരിട്ട് ഹാജരാകണമെന്ന് ഇഡി നോട്ടീസ്

കൊച്ചി: ഒന്നിന് പുറകെ ഒന്നായി മറുനാടൻ മലയാളി യുട്യൂബ് ചാനൽ മുതലാളി ഷാജൻ സ്കറിയക്ക് എതിരെ കേസുകൾ വന്നുകൊണ്ടിരിക്കുന്നു .ഇതുവരെ പലതരത്തിൽ നൂറുകണക്കിന് കേസുകൾ ഷാജനെതിരെ രജിസ്റ്റർ ചെയ്തുകഴിഞ്ഞിട്ടുണ്ട് എന്നാണു റിപ്പോർട്ടുകൾ .ഓരോദിവസവും പിവി അൻവർ എംഎൽഎയുടെ വെല്ലുവിളികൾ ഷാജനെതിരെ ഉണ്ടാകുന്നുമുണ്ട് . പിവി ശ്രീനിജൻ കൊടുത്ത കേസിൽ പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യ ഹർജി ഹൈക്കോടതിയിൽ ഓർഡർ പറയാനായി മാറ്റി വെച്ചിരിക്കയാണ് .നോൺ ബെയ്‌ലബിൾ ആയതിനാൽ ഷാജൻ ഇപ്പോൾ ഒളിവിലാണ് .

അതിനിടെ വിദേശനാണ്യ വിനിമയ നിയന്ത്രണ ചട്ടം ലംഘിച്ചതിന് ‘മറുനാടന്‍ മലയാളി’ യുട്യൂബ് ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. ഫെമ നിയമലംഘനത്തിന് 29-ന് കൊച്ചി ഇ.ഡി. ഓഫീസില്‍ നേരിട്ട് ഹാജരാകാനാണ് ഷാജന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.  അസിസ്റ്റന്റ് ഡയറക്ടര്‍ എസ്.ജി. കവിത്കറാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഷാജന്റെ എല്ലാവിധ സ്വത്തുക്കളുടെയും 10 വര്‍ഷത്തെ ആദായനികുതി അടച്ചതിന്റെയും 10 വര്‍ഷത്തെ ബാലന്‍സ് ഷീറ്റും ഹാജരാക്കണം. ഷാജന്റെ എല്ലാ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും 10 വര്‍ഷത്തെ ഓഡിറ്റ് ചെയ്ത ബാലന്‍സ് ഷീറ്റുകളും ഇന്ത്യയ്ക്ക് അകത്തേക്കും പുറത്തേക്കുമുള്ള പണമിടപാടുകളുടെ രേഖകളും ഹാജരാക്കാനും ഇഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജന്റെ കോട്ടയത്തെ വീട്ടിലെ വിലാസത്തിലാണ് നോട്ടീസ് കൈമാറിയിരിക്കുന്നത്. ഷാജന്റെ പേരില്‍ കേസുണ്ടെന്നും ഇഡി നല്‍കിയ ട നോട്ടീസില്‍ വ്യക്തമാക്കുന്നു.

Top