ഷാജൻ സ്കറിയക്ക് കേസുകൾ കൂടുന്നു !ഷാജൻ സ്‌കറിയ,ആൻമേരി ജോർജ്‌,റിജു എന്നിവരെ പ്രതി ചേർത്ത് വീണ്ടും കേസ് ! മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് പി വി ശ്രീനിജിൻ എംഎൽഎ!!!എം എ യൂസഫലിയുടെ പരാതിയില്‍ തിരിച്ചടി നേരിട്ട ഷാജൻ സ്കറിയയ്ക്ക് ലക്‌നോ കോടതി വാറണ്ടും പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം :മറുനാടൻ മലയാളി ഓൺലൈൻ ചാനലിനെതിരെ വീണ്ടും പരാതികൾ ഉയരുന്നു. എം എ യൂസഫലിയുടെ പരാതിയില്‍ തിരിച്ചടി നേരിട്ട ഷാജന് മറ്റൊരു കേസിൽ ലക്‌നോ കോടതി അറസ്റ്റ് വാറന്റും പുറപ്പെടുവിച്ചിരുന്നു .അതിനിടെ വീണ്ടും കേസ് ഉയർന്നിരിക്കയാണ് .തനിക്കെതിരെ വ്യാജ വാർത്ത നൽകി മനഃപൂർവം അപകീർത്തിപ്പെടുത്തിയെന്ന് പരാതി നൽകിയത് കുന്നത്തുനാട് എംഎൽഎയായ പി വി ശ്രീനിജിൻ. മറുനാടൻ മലയാളി ഓൺലൈൻ യൂട്യൂബ് ചാനലിനെതിരെയും ഷാജൻ സ്‌കറിയ, ആൻമേരി ജോർജ്‌, റിജു എന്നിവർക്കെതിരെയുമാണ് എംഎൽഎയുടെ പരാതി. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

ഇതിനിടെ, മറുനാടൻ മലയാളിയുടെ ഉടമ ഷാജൻ സ്‌കറിയയ്ക്ക് ലഖ്‌നൗ കോടതിയുടെ വാറണ്ട് ലഭിച്ചിരുന്നു. യൂസഫ് അലിക്കും, അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം നടത്തിയ കേസിലാണ് വാറണ്ട്. ലഖ്നൗ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റാണ് വാറണ്ട് അയച്ചത്. 20,000 രൂപയുടെ ജാമ്യ വാറണ്ടാണ് കോടതി പുറപ്പെടുവിച്ചിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലഖ്‌നൗിലെ ലുലു മാൾ ഡയറക്ടർ രജിത് രാധാകൃഷ്ണൻ നായർ ഫയൽ ചെയ്ത അപകീർത്തി കേസിലാണ് കോടതി വാറണ്ട് അയച്ചത്. നേരത്തെ കോടതി അയച്ച സമ്മൻസ് കൈപ്പറ്റിയതിന് ശേഷം ഹാജരാകാതിരുന്നതിനെ തുടർന്നാണ് വാറണ്ട് അയക്കാൻ കോടതി തീരുമാനിച്ചത്. തന്നെ ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണം എന്ന ഷാജൻ സ്‌കറിയയുടെ ആവശ്യം കോടതി നിരാകരിച്ചു.

നേരത്തെ ലുലു ഗ്രൂപ്പ് സ്ഥാപകന്‍ എം എ യൂസഫലിയുടെ വ്യാജവാര്‍ത്ത പരാതിയില്‍ ഷാജന്‍ സ്‌കറിയയ്ക്ക് വലിയ തിരിച്ചടി നേരിട്ടിരുന്നു . എം എ യൂസഫലിയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്തകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി കര്‍ശന നിര്‍ദേശം നല്‍കി. വാര്‍ത്തകള്‍ നീക്കം ചെയ്യാന്‍ 24 മണിക്കൂറാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഗൂഗിളിനും യൂട്യൂബിനും ഇതേ നിര്‍ദേശം കോടതി നല്‍കി.

2013 മുതല്‍ തന്നെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്ന് കാണിച്ച് എം എ യൂസഫലി നല്‍കിയ മാനനഷ്ടക്കേസ് പരിഗണിച്ചാണ് കോടതിയുടെ നടപടി. ജസ്റ്റിസ് ചന്ദ്രധാരി സിങാണ് ഇത് സംബന്ധിച്ച നിര്‍ദേശം നല്‍കിയിരിക്കുന്നത്. വിഡിയോ തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ മാത്രം ഉദേശിച്ചുള്ളതാണെന്നായിരുന്നു യൂസഫലിയുടെ വാദം.

24 മണിക്കൂറിനകം വാര്‍ത്തകള്‍ പിന്‍വലിച്ചില്ലെങ്കില്‍ ഷാജന്‍ സ്‌കറിയയുടെ ചാനല്‍ സസ്‌പെന്‍ഡ് ചെയ്യാനും യൂട്യൂബിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഭരണഘടന പൗരന് നല്‍കുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള അവകാശം ഷാജന്‍ ദുരുപയോഗം ചെയ്യുന്നതായി ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു വ്യക്തിയെ അപമാനിക്കുന്നതിനോ വ്യക്തിഹത്യ നടത്തുവാനോ അവരുടെ സ്വാതന്ത്ര്യത്തിനെ അവഹേളിക്കുന്നതിനോ ഉള്ള അവകാശമല്ല അഭിപ്രായ സ്വാതന്ത്ര്യമെന്നും ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. കേസ് ഇനി പരിഗണിക്കുന്നതുവരെ യൂസഫലിക്കോ ലുലു ഗ്രൂപ്പിനോ എതിരായ അപകീര്‍ത്തികരമായ ഉള്ളടക്കങ്ങള്‍ പ്രസിദ്ധീകരിക്കുകയോ സംപ്രേക്ഷണം ചെയ്യുകയോ ചെയ്യരുതെന്ന് സാജന്‍ സ്‌കറിയയെ ഹൈക്കോടതി താക്കീത് ചെയ്തു.

Top