ബോബി അലോഷ്യസ് ബ്രിട്ടൻ വിട്ടത് ശിക്ഷ ഉറപ്പായതോടെ.ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ച കേസിൽ ഭർത്താവിനെ ശിക്ഷിച്ചു.

ലണ്ടൻ :ബ്രിട്ടനിലെ വിദ്യാഭാസത്തിന്റെ പേരിൽ സർക്കാരിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത കായിക താരം ബോബി അലോഷ്യസിന്റെ കുടുംബം യുകെയിൽ നിന്ന് ഇന്ത്യയിലേക്ക് മടങ്ങിയത് ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമത്തിൽ ശിക്ഷാ നടപടി ഉറപ്പായതോടെ ആയിരുന്നു . ബോബി യുകെ വിട്ടതിന് പിന്നാലെ കേസ് പരിഗണിച്ച കോടതി ബോബിയുടെ ഭർത്താവിനെ സിവിൽ നടപടി ക്രമം അനുസരിച്ചും ക്രിമിനൽ നടപടി ക്രമം അനുസരിച്ചും ശിക്ഷിച്ചു.വ്യാജ വാര്‍ത്താ കേസില്‍ മറുനാടന്‍ മലയാളി എഡിറ്റര്‍ക്ക് കനത്ത തിരിച്ചടി നല്‍കിയായിരുന്നു കോടതി വിധി. മറുനാടന്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മുപ്പത് ലക്ഷം പിഴയടക്കാന്‍ ബ്രിട്ടനിലെ കോടതി ഉത്തരവിട്ടിരുന്നു . വ്യാജ വാര്‍ത്തകളിലൂടെ നേരത്തെ തന്നെ മറുനാടന്‍ മലയാളി വിവാദത്തിലായിരുന്നു.

ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലയാളിയുടെ കമ്പനിക്കെതിരെ വ്യാജവാര്‍ത്തയെഴുതിയതിനാണ് മറുനാടന്‍ എഡിറ്റര്‍ക്കെതിരെ കോടതി ശിക്ഷ നടപ്പാക്കിയത്. പരസ്യ ഇനത്തില്‍ ലക്ഷങ്ങള്‍ ആവശ്യപ്പെട്ടതനുസരിച്ച് നല്‍കാത്തതിന്റെ പേരില്‍ നിരന്തരമായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിച്ചെന്ന ഹര്‍ജിയിലാണ് ഷാജന്‍സ്‌കറിയോട് 35000 പൗണ്ട്( മുപ്പത്ത് ലക്ഷം) യുകെ കോടതി പിഴ ശിക്ഷവിധിച്ചത്. രണ്ടു വര്‍ഷമായി നടക്കുന്ന നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് യുകെ മലയാളി വ്യാജ വാര്‍ത്തകേസില്‍ വിജയം നേടിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോബിയുടെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഓൺലൈൻ പത്രം നടത്തിയ ഭീഷണിയും പണാപഹരണ ശ്രമവും പൊളിഞ്ഞതിനെ തുടർന്ന് ഷൂസ് ബെറി കോടതിയാണ് ബോബിയുടെ ഭർത്താവിനെ ശിക്ഷിച്ചത്. ബോബി അലോഷ്യസിന്റെ ഓൺലൈൻ പത്രത്തിന് പരസ്യം നൽകിയില്ലെങ്കിൽ തെറ്റായ വാർത്ത നൽകുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടർന്ന് മലയാളി കൂടിയായ അഡ്വക്കേറ്റ് സുഭാഷ് മാനുവലാണ് നിയമനടപടി സ്വീകരിച്ചത്.

ബോബിയുടെ ഭർത്താവ് അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ക്രിമിനൽ കേസിൽ ഇന്ത്യൻ രൂപ 35 ലക്ഷത്തോളവും സിവിൽ കേസിൽ ഒരു കോടിയോളവും പിഴയൊടുക്കി. കസ്റ്റംസ് ഉദ്യോഗസ്ഥയായ ബോബി അലോഷ്യസ് ഇക്കാര്യങ്ങൾ ഇതുവരെ മറച്ചുവയ്ക്കുകയായിരുന്നു. ഒളിംമ്പിക്‌സിൽ പങ്കെടുത്ത ലോകോത്തര താരമാണെന്ന് അവകാശപ്പെട്ട് മാധ്യമ സ്ഥാപനത്തിന് വേണ്ടി കത്തിടപാടുകൾ നടത്തുന്നതും ബിസിനസിന് നേതൃത്വം നൽകിയതും ബോബി തന്നെയായിരുന്നു എന്നും ഇപ്പോൾ 24 ന്യുസ് റിപ്പോർട്ട് ചെയ്യുന്നു .

ബ്രിട്ടനിൽ ശിക്ഷാ നടപടി നേരിട്ട കാര്യം ബോബി കസ്റ്റംസിനോടും മറച്ചുവച്ചിരുന്നു. കമ്പനി നടത്തിയ വിവരവും ബോബി മറച്ചുവച്ചു. പരസ്യം ആവശ്യപ്പെട്ട് ബോബി കത്തയച്ചെങ്കിലും പല കമ്പനികളും വഴങ്ങിയിരുന്നില്ല. ആദ്യം പരസ്യം നൽകിയവർ തുടർന്ന് പരസ്യം നൽകാതെയിരുന്നു. ഇവർക്കെതിരെ ബോബിയുടെ ഓൺലൈൻ പത്രം വ്യാജവാർത്തകൾ നൽകി. ഇതോടെ മലയാളികളായ പല സംരംഭകരും പരാതിയുമായി രംഗത്തെത്തി. ശിക്ഷ ഉറപ്പായതോടെ ബോബി ഇന്ത്യയിലേക്ക് മടങ്ങുകയായിരുന്നു. ബ്ലാക്ക് മെയിൽ കേസിൽ ഭീമമായ തുക ശിക്ഷയായി ലഭിച്ചതോടെ ബോബിയുടെ ഭർത്താവും യുകെ വിട്ടു. സ്ഥാപിച്ച അഞ്ച് കമ്പനികളുടേയും പ്രവർത്തനം അവസാനിപ്പിച്ചാണ് ബോബിയുടെ കുടുംബം ഇന്ത്യയിലേക്ക് മടങ്ങിയത്.

നേരത്തെ കേരളത്തിലും നിരവധി വ്യാജ വാര്‍ത്താ കേസുകളില്‍ കോടതി മറുനാടന്‍ മലയാളിക്കെതിരെ നടപടി സ്വകീരിച്ചിരുന്നു. പ്രമുഖ കമ്പനികള്‍ക്കെതിരെയും നിരവധി വ്യക്തികള്‍ക്കെതിരെയും ബ്ലാക്‌മെയില്‍ ലക്ഷ്യത്തോടെ വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതിന് കേരളത്തിലകത്തും പുറത്തുമായി നിരവധി കേസുകള്‍ ഈ പത്രത്തിനെതിരെയുണ്ട്.യുകെയിലെ പ്രമുഖ മലയാളി വ്യവസായിയും അഭിഭാഷകനുമായ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ ഷാജന്‍ സ്‌കറിയയ്ക്ക് എതിരെ സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരുമാനയമാത്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി അഡ്വ.സുഭാഷ് ജോര്‍ജ്ജ് മാനുവല്‍ നടത്തുന്ന കമ്പനിക്കെതിരെ അപകീര്‍ത്തിപരമായ നിരവധി വാര്‍ത്തകളാണ് ഷാജന്‍ സ്‌കറിയ യുകെയിലെ തന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പോര്‍ട്ടിലൂടെ പ്രസിദ്ധീകരിച്ചത്.

കോടതി വിധിക്ക് ശേഷം ഷാജൻ സ്കറിയ പുറത്തേക്ക് ..

ഷാജന്‍ ആവശ്യപ്പെട്ട ലക്ഷങ്ങള്‍ നല്‍കാത്തതിന്റെ പേരില്‍ തന്നെയും തന്റെ ബിസിനസിനെയും യുകെ മലയാളികളായ ചില ബിസിനസ് കൂട്ടാളികളോടൊപ്പം ചേര്‍ന്ന് പ്രതികാര മനോഭാവത്തോടെ അപകീര്‍ത്തിപ്പെടുത്താന്‍ ഷാജന്‍ ശ്രമിക്കുന്നു എന്നതായിരുന്നു ബീ വണ്‍ ഉടമ അഡ്വ. സുഭാഷ് ജോര്‍ജ് മാനുവല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതി.

തികച്ചും നിയമ വിധേയമായും സത്യസന്ധമായും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ഒരു കമ്പനിയെ തകര്‍ക്കാന്‍ ഷാജന്‍ മനപൂര്‍വ്വം ശ്രമിച്ചു എന്ന് കണ്ടെത്തിയ ഷ്രൂസ്ബറി കോടതി ആയിരുന്നു ഷാജന് ആദ്യ ശിക്ഷ വിധിച്ചത്. 600 പൗണ്ട് (ഏകദേശം അന്‍പതിനായിരം രൂപ) പിഴശിക്ഷ ആയിരുന്നു ഷ്രൂസ് ബറി കോടതി ഷാജന് വിധിച്ചത്.
എന്നാല്‍ ഈ കോടതി വിധിക്കെതിരെ ഷാജന്‍ സ്‌കറിയ മേല്‍കോടതിയില്‍ അപ്പില്‍ നല്‍കി ഇതാണ് കൂടുതല്‍ തിരിച്ചടിയായത്. ഇതിനിടെ കോടതി വിധി ലംഘിച്ച് വാര്‍ത്ത നല്‍കിയതിന്റെ പേരില്‍ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടുകയും ചെയ്തിരുന്നു.മേല്‍ കോടതി ഷാജന്റെ അപ്പീല്‍ തള്ളുകയും വ്യാജവാര്‍ത്തകളെഴുതി കമ്പനിയെ തകര്‍ക്കാന്‍ ശ്രമിച്ചുവെന്ന വാദം അംഗീകരിക്കുകയും ചെയ്തു. ഇതിന്റെ പേരില്‍ ജയില്‍ ശിക്ഷ ഉറപ്പായതോടെ പിഴയടച്ച് രക്ഷപ്പെടാന്‍ ഷാജന്‍ സ്‌കറിയ തയ്യാറാവുകയായിരുന്നു. തുടര്‍ന്നായിരുന്നു 35000 പൗണ്ട് (മുപ്പത് ലക്ഷം രൂപ) നഷ്ടപരിഹാരമായി നല്‍കാന്‍ സ്റ്റഫോര്‍ഡ് ക്രൌണ്‍ കോര്‍ട്ടിലെ മൂന്ന് ജഡ്ജിമാരുടെ മുന്‍പാകെ ഷാജന്‍ സമ്മതിച്ചു.

ഇന്ത്യയില്‍ ആദ്യമായാണ് ബ്‌ളാക്ക്‌മെയില്‍ വാര്‍ത്തയുടെ പേരില്‍ ഇത്ര വന്‍ ശിക്ഷ ഒരു മാധ്യമ സ്ഥാപനത്തിനും ഉടമക്കും ലഭിക്കുന്നത്. അതും വിദേശത്തേ കോടതിയില്‍. പണം ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്റെ വൈരാഗ്യം തീര്‍ക്കുകയായിരുന്നു. 13 ദിവസം കൊണ്ട് 53 വ്യാജ വാര്‍ത്തകള്‍ എഴുതി പ്രസിദ്ധീകരിച്ചു എന്നാണ് കോടതി കണ്ടെത്തിയത്. ക്രിമിനല്‍ കേസിലാണ് ഇപ്പോള്‍ വിധി വന്നത്.
സമീപകാലത്തായി കേരളത്തില്‍ വ്യാപകമായി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കെതിരേ പരാതികള്‍ ഉയരുന്നു. ദിലീപ് ജയിലില്‍ ആയിരുന്നപ്പോള്‍ 5 കോടി രൂപയുടെ പബ്‌ളിസിറ്റി കരാറുകള്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കൈപറ്റിയതായി ആരോപണം ഉയര്‍ന്നു. ഓണ്‍ലൈന്‍ മാധ്യമത്തിന്റെ പണക്കൊതിക്കെതിരേ കിട്ടിയ ശക്തമായ പ്രഹരം കൂടിയാണ് മറുനാടന്‍ ഉടമയേ ശിക്ഷിച്ചത്.

Top