മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരെ ബ്രിട്ടനില്‍ കൂടുതല്‍ നിയമ നടപടി; വ്യാജവാര്‍ത്തകേസില്‍ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും; കോടികള്‍ വിലവരുന്ന ലണ്ടനിലെ വീട് സര്‍ക്കാര്‍ കണ്ടുകെട്ടിയേക്കും; ഒരു ബ്ലോഗുകൊണ്ട് ഉണ്ടാക്കിയത് കോടികള്‍ ഞെട്ടലോടെ യുകെ മലയാളികള്‍

ലണ്ടന്‍:വ്യാജവാര്‍ത്തയുടെ പേരില്‍ ബ്രീട്ടീഷ് കോടതി ശിക്ഷിച്ച മറുനാടന്‍ മലയാളി എഡിറ്ററും പ്രമുഖ കായികതാരം ബോബി അലോഷ്യസിന്റെ ഭാര്‍ത്താവുമായ ഷാജന്‍ സ്‌കറിയക്കെതിരെ ബ്രിട്ടനില്‍ കടുത്ത നടപടിക്ക് സാധ്യതയെന്ന് സൂചന. മറുനാടന്‍ മലയാളിയുടെ പരസ്യദാതാവായിരുന്ന ബി വണ്ണിനെതിരെ തുടര്‍ച്ചയായി നല്‍കിയ വാര്‍ത്തകളിലാണ് കഴിഞ്ഞ ദിവസം കോടതി നടപടിയെടുത്തത്. കോടതി ഉത്തരവിന് പിന്നാലെ നഷ്ടപരിഹാരമടക്കം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാമെന്നും ഉത്തരവില്‍ വ്യക്തമാക്കിയതോടെ കോടികള്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. ബോധപൂര്‍വ്വമാണ് വ്യാജവാര്‍ത്തകള്‍ സൃഷ്ടിച്ചതെന്ന് കോടതി കണ്ടെത്തിയതിനാല്‍ അപ്പില്‍ കോടതിയിലും തിരിച്ചടി നേരിടേണ്ടിവരും.

അത് കൊണ്ട് തന്നെ വ്യാജവാര്‍ത്താകേസില്‍ ഷാജന്‍സ്‌കറിയ കൂടുതല്‍ കുരുക്കിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ ദിവസം കോടതിയില്‍ ഹാജരാകാതിരിക്കാന്‍ ഷാജന്‍ സ്‌കറിയ നിരത്തിയ വാദം യുകെയിലെ സ്ഥിര താമസക്കാരനല്ല എന്നതായിരുന്നു. ഇതോടെ ഷാജന്റെ പിആര്‍ സെറ്റില്‍മെന്റ് വിസ ക്യാന്‍സലാകും. സ്ഥിര താമസക്കാരന്‍ എന്ന രേഖയിലാണ് ഷാജന്‍ സ്‌കറിയ ബ്രിട്ടനില്‍ ലോണെടുത്ത് വീട് വാങ്ങിയിരിക്കുന്നത്. സ്ഥിര താമസക്കാരനായത് കൊണ്ടാണ് പിആര്‍ ലഭിച്ചതും. ഹോം ഓഫിസിനെ കമ്പളിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ പിടിക്കപ്പെട്ടാല്‍ ലോണെടുത്ത് വാങ്ങിയ വീടും നഷ്ടമാവുകയും ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്യും. കൂടാതെ ബ്രിട്ടന്‍ അകൗണ്ടില്‍ നടത്തിയ കോടികളുടെ പണമിടപാടുകളും പരിശോധിക്കും.പത്ത് വര്‍ഷത്തേക്ക് ക്രിമിനല്‍ റെക്കോര്‍ഡില്‍ കേസില്‍ ശിക്ഷിക്കപ്പട്ടത്തേടെ ഷാജന്റെ
മറ്റ് കേസുകളിലെ തുടര്‍ നടപടികള്‍ കടുത്തതാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബി വണ്‍ നെ സംബന്ധിച്ച് ഒരു വാര്‍ത്തയും പ്രസിദ്ധികരിക്കരുത് എന്ന കോടതി ഉത്തരവ്വ് ലംഘിച്ച് വീണ്ടും വാര്‍ത്ത പ്രസ്സദ്ധികരിച്ചത് കേടതിയലക്ഷ്യമായി കണ്ട് പോലിസ് റിപ്പോര്‍ട്ട് നല്കിയതായും അറിയാന്‍ കഴിഞ്ഞു. ഇത് നിയമപരമായി മറുനാടന്‍ മലയാളിക്ക് വന്‍ തിരിച്ചടിയാകും. ബ്രിട്ടനില്‍ കോടിയലക്ഷ്യ നടപടികള്‍ നേരിട്ടാല്‍ ശിക്ഷ കടുത്തതായിരിക്കും.

എഴുതിയ വാര്‍ത്തകള്‍ മൂലം തകര്‍ന്ന ബിസ്സിനസ് സ്ഥാപനത്തിന് നഷ്ടപരിഹാരം തേടാമെന്നുള്ളതിനാല്‍ കോടികളായിരിക്കും കമ്പനി ആവശ്യപ്പെടുക. തെറ്റായ വാര്‍ത്ത നല്കിയതിലൂടെ 10000 യിരത്തിലധികം ഇതിലെ അംഗങ്ങള്‍ക്ക് ഉണ്ടായാ നഷ്ടവും കമ്പനിക്കുണ്ടായ നഷ്ട്ടവും കൂട്ടി നോക്കിയാല്‍ കോടിക്കണക്കിന് പൗണ്ടിന്റെ നഷ്ടപരിഹാരം നല്‌കേണ്ടി വരുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ഭീമാകാരമായ സാമ്പത്തീക നഷ്ടം നല്‍കാതെ വന്നാല്‍ ഇന്റര്‍പോള്‍ സഹായത്തോടെ അറസ്റ്റ് ചെയ്തു വര്‍ഷങ്ങള്‍ യു കെ ജയിലി കിടക്കേണ്ടി വരുമെന്നാണ് നിയമ വിദഗ്ദ്ധര്‍ ചൂണ്ടികാട്ടുന്നത്.

ഷാജന്‍ സ്‌കറിയക്കെതിരെ യുകെയില്‍ നിയമ നടപടി ശക്തമായതോടെ ഒരു ക്രിമിനലിന്റെ പത്രത്തില്‍ പരസ്യം നല്‍കേണ്ടെന്ന തീരുമാനത്തിലാണ് യുകെ മലയാളി വ്യവസായികള്‍. യുകെ മലയാളികളെ ചൂഷണം ചെയ്ത് ഇനി മുന്നോട്ട് പോകാന്‍ മറുനാടന്‍ മലയാളി എഡിറ്ററെ അനുവദിക്കില്ലെന്ന് ഉറച്ച നിലപാടിലാണ് യുകെയിലെ മലയാളി സംഘടനകളും. യുകെയിലെ മലയാളികളെ ഭീഷണിപ്പെടുത്തിയും വഞ്ചിച്ചും നേടിയ കോടികളുടെ സാമ്രാജ്യമാണ് ഇപ്പോള്‍ നിയമകുരുക്കിലേക്ക് നീങ്ങുന്നത്. കോടതിയേയും നിമയത്തെയും വെല്ലുവിളിച്ച മറുനാടന്‍ എഡിറ്റര്‍ക്കുള്ള തിരിച്ചടിയാണ് കോടതിവിധിയെന്ന് മലയാളികള്‍ കരുതുന്നു.

Top