മറുനാടന്‍ മലയാളിയില്‍ കലാപം; ഷാജന്‍ സ്‌കറിയക്ക് ഉടമസ്ഥവകാശം നഷ്ടമായി; ആന്‍ മേരി ജോര്‍ജ്ജിന്റെ പേരിലേയ്ക്ക് മറുനാടന്‍ മലയാളി മാറ്റി രജിസ്റ്റര്‍ ചെയ്തു

തിരുവനന്തപുരം: വിവാദ ഓണ്‍ലൈന്‍ പത്രം മറുനാടന്‍ മലയാളിയില്‍ കലാപം. ഓഹരി ഉടമകള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് മറുനാടന്‍ മലയാളിയുടെ ഉടമസ്ഥവകാശം നഷ്ടമായി. മറുനാടന്‍ മലയാളി ഡോട്ട്. കോം മറ്റൊരു ഓഹരി ഉടമയായ ആന്‍ മേരി ജോര്‍ജ്ജിന് കൈമാറി. നിലവില്‍ ഷാജന്‍ സ്‌കറിയ നഷ്ടപ്പെട്ടു എന്ന് പ്രചരിപ്പിച്ച മറുനാടന്‍ മലയാളി (ഇ) ഡൊമൈയിന്റെ ഉടമസ്ഥവകാശം മാത്രമാണ് ഇപ്പോള്‍ ഷാജന്റെ കൈവശമുള്ളത്. തന്റെ കയ്യില്‍ നിന്ന് തട്ടിയെടുത്തു എന്ന് പ്രചരിപ്പിച്ച ഡൊമൈയിന്‍ പിന്നീട് ഷാജന്റെ കൈവശം തന്നെ വന്നുചേര്‍ന്നതിലും ദുരൂഹതയുണ്ട്. ആന്‍മേരി ജോര്‍ജിന് ഒരു ഡൊമൈന്‍ കൈമാറിയെങ്കിലും സാമ്യമുള്ള മറ്റൊരു ഡൊമൈന്‍ കൈവശം വച്ചതും ഓഹരി ഉടമകളെ കമ്പളിപ്പിക്കുന്നതിന് തുല്ല്യമാണ്.

മറുനാടന്‍ മലയാളി ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനമായ കൊച്ചി പനമ്പിളി നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഉടമയാണ് ആന്‍ മേരി ജോര്‍ജ്ജ്. നേരത്തെ ബ്രിട്ടനില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഇവര്‍ മറുനാടന്‍ മലയാളി ഗ്രൂപ്പില്‍ ഓഹരി ഉടമയാവുകയായിരുന്നു. വര്‍ഷങ്ങളോളം മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫിസില്‍ സുപ്രധാന ചുമതലയും വഹിച്ചിരുന്നു.marundan-mm

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നീടാണ് കൊച്ചി ആസ്ഥാനമായി മറ്റൊരു സമാന്തര ഓണ്‍ലൈന്‍ സ്ഥാപനം ആരംഭിച്ചത്. മറുനാടന്‍ മലയാളിയുടെ വായനക്കാരെ ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരത്തെ സഹായിക്കുന്ന നടപടികള്‍ പത്രത്തില്‍ നിന്നുമുണ്ടാകാത്തത് കലാപത്തിലേയക്ക് നയിക്കുകയായിരുന്നു. ഉത്സവ സീസണില്‍ മാത്രമാണ് ഈ സൈറ്റിനുവേണ്ടി എന്തെങ്കിലും വാര്‍ത്തയായി പ്രമോട്ട് ചെയ്തിരുന്നുള്ളു. മറുനാടന്റെ വായനക്കാരെ ലക്ഷ്യംവച്ച് തുടങ്ങിയ സൈറ്റ് കടുത്ത സാമ്പത്തീക നഷ്ടത്തിലായി. പ്രദേശികമായി വാര്‍ത്തകള്‍ നല്‍കിയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. മറുനാടന്‍ മലയാളിയ്ക്ക് ലഭിക്കുന്ന ലാഭ വിഹിതം വീതിക്കുന്നതിലെ അപസ്വരങ്ങളും കലാപാത്തിലേയ്ക്ക് വഴിതുറന്നതായാണ് സൂചന.

നേരത്തെ ഷാജന്‍ സ്‌കറിയയുടെ പേരിലുണ്ടായിരുന്ന മറുനാടന്‍ മലയാളി കഴിഞ്ഞ ദിവസങ്ങളിലാണ് ആന്‍ ജോര്‍്ജജിന്റെ പേരിലേക്ക് കൈമാറ്റം ചെയ്തത്. ഓണ്‍ലൈന്‍ സൈറ്റുകളുടെ ഉടമസ്ഥവകാശം തീരുമാനിക്കുന്നത് ഡൊമൈന്‍ ഉടമസ്ഥതതയുടെ പേരിലാണ്. പേര് ആന്‍ ജോര്‍ജ്ജിന് കൈമാറിയതോടെ മറുനാടന്‍ മലയാളിയുടെ നിലവിലെ ഉടമസ്ഥ തലശ്ശേരിക്കാരിയായ ഈ യുവതിയാണ്.

Top