ബ്ലാക്‌മെയിലിങ് മാധ്യമ പ്രവര്‍ത്തനത്തിന് ബ്രിട്ടീഷ് കോടതി നല്‍കിയ കനത്ത പ്രഹരം; ഷാജന്‍ സ്‌കറിയയുടെ ശിക്ഷ; നാണം കെട്ട് മലയാള മാധ്യമ ലോകം

കൊച്ചി: ബ്ലാക്‌മെയില്‍ ജേര്‍ണലിസത്തിനും മലയാളത്തില്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനത്തെ ഒറ്റുകൊടുത്തതിനുമുള്ള ആദ്യ താക്കിതാണ് മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് കോടതി വിധിച്ച ഭീമമായ പിഴതുക. തന്റെ വരുതിയ്ക്ക് വരാത്തവരെ വ്യാജ വാര്‍ത്തകളെഴുതിയും ബ്ലാക്‌മെയില്‍ ചെയ്തും പടുത്തുയര്‍ത്തിയ സിംഹാസനത്തിനാണ് ബ്രിട്ടനിലെ കോടതി കനത്ത പ്രഹരമേല്‍പ്പിച്ചിരിക്കുന്നത്. ഇന്ത്യയിലെ മാധ്യമ പ്രവര്‍ത്തന ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു മാധ്യമ പ്രവര്‍ത്തകന്‍ വ്യാജ വാര്‍ത്തയുടെ പേരില്‍ മുപ്പത് ലക്ഷത്തോളം രൂപ പിഴയടക്കേണ്ടിവരുന്നത്. മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയ വ്യാജ വാര്‍ത്തയുടെ പേരില്‍ ശിക്ഷിക്കപ്പെടുമ്പോള്‍ അപമാനിക്കപ്പെട്ടത് ഇന്ത്യയിലെ ഓണ്‍ലൈന്‍ മാധ്യമ ലോകം കൂടിയാണ.് കേരളത്തിലെ നിരവധി ബിസിനസുകാര്‍ മുതല്‍ ഐഎഎസ് ദമ്പതിമാര്‍ വരെ മറുനാടന്‍ മലയാളിയുടെ വ്യാജ വാര്‍ത്തയുടെ മുനകൊണ്ടവരാണ്.

ബ്രിട്ടിനലെ മലയാളിയുടെ നേതൃത്വത്തിലുള്ള ബിസിനസ് സ്ഥാപനത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധികരിച്ചതിനെതിരെ നല്‍കിയ പരാതിയാണ് ഷാജന്‍ സ്‌കറിയ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ക്രിമിനല്‍ കുറ്റത്തിന് ജയില്‍ ശിക്ഷ ലഭിക്കുമെന്നുറപ്പായപ്പോള്‍ കോടതി ആവശ്യപ്പെട്ട തുക നല്‍കി തടിയൂരുകയായിരുന്നു. നേരത്തെ ഷാജന്‍ സ്‌കറിയയുടെ മാധ്യമ സ്ഥാപനുമായി സഹകരിച്ചിരുന്ന പരാതിക്കാരന്‍ പിന്നീട് പറഞ്ഞ പരസ്യ തുക നല്‍കാന്‍ കഴിയാത്തതോടെ പരസ്യം പിന്‍വലിക്കുകയായിരുന്നു. ഇതോടെ ഈ സ്ഥാപനത്തെ തകര്‍ക്കുക എന്ന ലക്ഷ്യം വച്ച് ഒരു മാസത്തോളം തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയായിരുന്നു. എഴുതി തകര്‍ത്തുകളയുമെന്ന ഷാജന്റെ ഭീഷണിക്കുമുന്നില്‍ മുട്ടുമടക്കാത്ത ഒരുപാടുപേരുടെ ജീവിതം ഈ മഞ്ഞ പത്രം തകര്‍ത്തിരുന്നു. ഒടുവില്‍ സഹിക്കെട്ടാണ് ബ്രിട്ടനിലെ മലയാളികളുടെ പിന്തുണയോടെ ഈ ബിസിനസുകാരന്‍ നിയമ പോരാട്ടത്തിനിറങ്ങിയത്. ഇപ്പോള്‍ ക്രിമിനല്‍ കേസില്‍ മാത്രമാണ് തീര്‍പ്പുകല്‍പ്പിച്ചിട്ടുള്ളത്. പത്ത് കോടി ഇന്ത്യന്‍ രൂപയ്ക്ക് സമാനമായ തുക നഷ്ടപരിഹാരമാവശ്യപ്പെട്ട മാനനഷ്ടകേസില്‍ വിചാരണ നടക്കുകയാണ്. ക്രിമിനല്‍ കോടതി ബ്ലാക്‌മെയിലിങ് സ്ഥിരികരിച്ച സാഹചര്യത്തില്‍ മറുനാടന്‍ എഡിറ്ററെ കാത്തികരിക്കുന്നത് വന്‍ തിരിച്ചടികളാണ്. ഈ കേസില്‍ ഒത്തുതീര്‍പ്പിലൂടെ പിന്‍മാറിയാലും വന്‍തുക പിഴയായി തന്നെ ഷാജന് നല്‍കേണ്ടിവരും. അല്ലെങ്കില്‍ ബ്രിട്ടനിലെയും നാട്ടിലെയും സ്വത്തുക്കള്‍ മറുനാടന്‍ മലയാളി മുതലാളിയ്ക്ക് നഷ്ടപ്പെടും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബ്ലാക്‌മെയിലിങ്ങും വ്യാജവാര്‍ത്തകളുംസ്ഥിരമാക്കിയ മറുനാടന്‍ മലായളി എഡിറ്റര്‍ക്ക് ലഭിച്ച ശിക്ഷയെ തെറ്റായി വ്യാഖ്യാനിക്കാനാണ് ഇതിനിടയില്‍ ശ്രമം നടക്കുന്നത്. ധീരമായ മാധ്യമ പ്രവര്‍ത്തനത്തിനിടയില്‍ സംഭവിച്ച വെല്ലുവിളിയായാണ് ഷാജന്‍ സകറിയ കേസിനെ തെറ്റിദ്ധരിപ്പിക്കുന്നത്. എന്താണ് കോടതി വിധിയ്ക്ക് ആധാരമായ വാര്‍ത്തയെന്ന കാര്യം ഷാജന്‍ സ്‌കറിയ ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയും ചെയ്യുന്നും. സോഷ്യല്‍ മീഡിയയില്‍ ഷാജന്‍ സ്‌കറിയ ശിക്ഷിക്കപ്പെട്ട വാര്‍ത്ത വൈറലായതോടെ പിടിച്ചു നില്‍ക്കാന്‍ നുണ കഥകളുമായാണ് രംഗത്തെത്തിയിരിക്കുന്നത്.

ക്രിമിനല്‍ കേസില്‍ ഷാജന്‍ നിരപരാധിയായിരുന്നുവെങ്കില്‍ കേസിനായി മുടക്കിയ അമ്പത് ലക്ഷത്തോളം രൂപ തിരിച്ച് ലഭിക്കുമായിരുന്നു. പിന്നെ എങ്ങിനെ മുപ്പത് ലക്ഷം പിഴ നല്‍കേണ്ടിവന്നുവെന്ന സത്യം മറച്ചുവയ്ക്കുകയാണ.് യു കെ ഹൈക്കോടതിയില്‍ താന്‍ ചെയ്ത തെറ്റ് സമ്മതിച്ചാണ് ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ പിഴ കൊടുക്കാന്‍ തയ്യാറായത്. താനെഴുതിയ വാര്‍ത്തയില്‍ ഒരു തെളിവു പോലും കോടതിയില്‍ ഹാജരാക്കാന്‍ ഷാജന്‍ സ്‌കറിയക്ക് സാധിച്ചില്ല. വ്യാജ വാര്‍ത്തയാണ് ഷാജന്‍ സ്‌കറിയ എഴുതിയതെന്ന് കോടതിയ്ക്ക് വ്യക്തമായതോടെ ജയില്‍ ശിക്ഷ ഒഴിവാക്കാന്‍ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുകയായിരുന്നു.

 

Top