കണ്ണൂർ : മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കെതിരായ ക്രിമിനല്‍ സംഘങ്ങളുടെ ആക്രമണണത്തില്‍ ഓണ്‍ലൈന്‍ ചീഫ് എഡിറ്റേഴ്‌സ് ഗില്‍ഡ് ഗ്ലോബൽ വൈസ് പ്രസിഡന്റ് അഡ്വ സിബി സെബാസ്റ്റ്യന്‍ ശക്തമായ പ്രതിഷേധം രേഖപെടുത്തി. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമപരമായ നടപടികള്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു. ഭരണഘടനാവകശായ മാധ്യമ സ്വാതന്ത്ര്യത്തിന് കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഇടപടലുകളെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയ്യില്ല. നിര്‍ഭയമായി കേരളത്തില്‍ മാധ്യമ പ്രവര്‍ത്തനം നടത്താനുള്ള സാഹചരം ഇല്ലാതാക്കാനാണ് ഒരു വിഭാഗം ശ്രമിക്കുന്നത്. സര്‍ക്കാരിന്റെ അടിയന്തിരമായ ശ്രദ്ധയും തുടര്‍നടപടികളും ഇക്കാര്യത്തിലുണ്ടാകണമെന്ന് സിബി സെബാസ്‌ററ്യന്‍ മുഖ്യമന്ത്രിക്കയച്ച പരാതിയില്‍ ആവശ്യപ്പെട്ടു.
മാധ്യമ പ്രവര്‍ത്തകനെതിരായ അതിക്രമം വ്യക്തികള്‍ക്കെതിരായ ആക്രമണമായി മാത്രം കാണാന്‍ കഴിയില്ല. ജനാധിപത്യ അവകാശങ്ങള്‍ക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമെതിരായ വെല്ലുവിളിയാണ്. മാധ്യമങ്ങളുടെ കച്ചവട ലോകത്ത് സത്യങ്ങള്‍ വിളിച്ചുപറഞ്ഞ് ജനകീയനായ മാധ്യമ പ്രവര്‍ത്തകനാണ് ഷാജന്‍സ്‌കറിയ. ജനങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുന്ന മാധ്യമ പ്രവര്‍ത്തരെ അടിച്ചമര്‍ത്തിയും നിശബ്ദരാക്കിയും മുന്നോട്ട് പോകാമെന്നുള്ള ഫാസിസ്റ്റ് നീക്കം അംഗീകരിക്കാന്‍ കഴിയില്ല. പൊടുന്നനെ ഉണ്ടായ ആക്രമല്ല കഴിഞ്ഞ ദിവസമുണ്ടായത്.
ഷാജന്‍ സ്‌കറിയക്കെതിരെ ഭീഷണി മുഴക്കിയും ആക്രമിക്കുമെന്നും പ്രഖ്യാപിച്ചും ഗുണ്ടാസംഘങ്ങള്‍ നിരന്തരമായി അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുള്‍പ്പെടെ ഷാജന്‍സ്‌കറിയക്കെതിരെ പരസ്യമായി ഭീഷണിമുഴക്കിയത് ഗൗരവമായി കാണേണ്ടതാണ്.
നിര്‍ഭയമായി മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരെ ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള വ്യാമോഹമാണ് ഇതിന് പിന്നില്‍. മാധ്യമ പ്രവര്‍ത്തകര്‍ക്ക് സുരക്ഷിതമായി ജീവിക്കാനും തൊഴില്‍ സ്വാതന്ത്യം ഉറപ്പുവരുത്താനും സര്‍ക്കാര്‍ തയ്യാറാകണം.
ജനാധിപത്യപരമായകടമ നിര്‍വ്വഹിക്കാനുള്ള മാധ്യമ പ്രവര്‍ത്തകരുടെ അവകാശത്തെ അടിച്ചമര്‍ത്താന്‍ ഒരിക്കല്ലും അനുവദിക്കരുത്. ഷാജന്‍സ്‌കറിയയെ ആക്രമിച്ച പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്ത് നിയമ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറകണമെന്ന് അഡ്വ സിബിസെബാസ്റ്റ്യന്‍ ആവശ്യപ്പെട്ടു.










