ബോബി അലോഷ്യസിന് സ്വപ്നയുടെയും എം ശിവശങ്കറിന്റേയും സഹായം.

കൊച്ചി:കായിക താരം ബോബി അലോഷ്യസിന് സ്വപ്നയുടെയും എം ശിവശങ്കറിന്റേയും സഹായം കിട്ടി എന്ന് റിപ്പോർട്ട്.മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ പത്രത്തിന്റെ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്കയുടെ ഭാര്യയുമായ ഒളിമ്പ്യന്‍ ബോബി അലോഷ്യസിനെതിരെയാണ് ഗുരുതരമായ ക്രമക്കേട് ഉയര്‍ന്നിരിക്കുന്നത്.
കേന്ദ്ര സംസ്ഥാന സർക്കാർ ദുർവിനിയോഗം ചെയ്ത കായിക താരം ബോബി അലോഷ്യസിന് എം ശിവശങ്കരന്റെ വഴിവിട്ട സഹായം ലഭിച്ചതായി രേഖകൾ വ്യക്തമാക്കുന്നു. കരാർ ലംഘനം നടത്തിയ ബോബി അലോഷ്യസിനെ സ്‌പോർട്‌സ് കൗൺസിലിൽ എത്തിച്ചത് അന്ന് യവജന കായിക ക്ഷേമ വകുപ്പ് സെക്രട്ടറിയായിരുന്ന എം ശിവശങ്കരാണ്. 2013ൽ ശിവശങ്കർ യുവജന കായിക വകുപ്പ് സെക്രട്ടറിയായിരിക്കെയാണ് ഈ വഴിവിട്ട സഹായം നൽകിയിരിക്കുന്നത് എന്ന് 24 ന്യുസ് റിപ്പോർട്ട് ചെയ്യുന്നു.

2003 ലാണ് ബോബി അലോഷ്യസ് സർക്കാറിന്റെ ഫണ്ട് കൈപ്പറ്റി ഉപരി പഠനത്തിന് ഇംഗ്ലണ്ടിൽ പോകുന്നത്. കേരള സ്‌പോർട്‌സ് കൗൺസിലുപമായുണ്ടാക്കിയ ഉടമ്പടി പ്രകാരം 2007-2008 കേരള സ്‌പോർട്‌സ് കൗൺസിലിൽ തിരിച്ചെത്താമെന്നും അതോടൊപ്പം ഡെപ്യൂട്ടേഷൻ അടിസ്ഥാനത്തിൽ ജോലി ചെയ്‌തോളാമെന്നും കുട്ടികളെ പരിശീലിപ്പിക്കാമെന്നുമായിരുന്നു. എന്നാൽ 2007 ലും 2008 ലും ബോബി അലോഷ്യസ് തിരികെ എത്തിയില്ല. നിരവധി തവണ കേരള സ്‌പോർട്‌സ് കൗൺസിൽ ബോബി അലോഷ്യസിന് കത്ത് അയച്ചിരുന്നെങ്കിലും കത്തിന് മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ ഇവരിൽ നിന്ന് തുക തിരിച്ചു പിടിക്കുന്നതിനും ബോബി അലോഷ്യസിനെതിരെ നിയമ നടപടി സ്വീകരിക്കുന്നതിനും കേരള സ്‌പോര്ട്‌സ് കൗൺസിൽ തീരുമാനിക്കുന്നത്. ഈ നടപടികളുമായി സ്‌പോർട്‌സ് കൗൺസിൽ മുന്നോട്ട് പോകുന്നതിനിടയിലാണ് 2011ൽ ബോബി അലോഷ്യസിന് നിയമനം ലഭിക്കുന്നത്. 2011 ൽ യുഡിഎഫ് സർക്കാറിന്റെ കാലത്ത് എം ശിവശങ്കർ കേരള സ്‌പോർട്‌സ് യുവജന ക്ഷേമ സെക്രട്ടറിയായിരിക്കെ 13-10 2011 ൽ ബോബി അലോഷ്യസിന് സ്‌പോർട്‌സ് കൗൺസിലിൽ അസിസ്റ്റന്റ് സെക്രട്ടറി ടെക്‌നിക്കലായി നിയമനം നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തു വരുന്നത്. സ്‌പോർട്‌സ് കൗൺസിൽ, നിയമപരമായി ബോബി അലോഷ്യസിനെതിരെ നീങ്ങുന്നതിനിടെയാണ് നിയമനം ലഭിക്കുന്നത്.

മാത്രമല്ല, സർക്കാർ ഫണ്ട് വാങ്ങി ജോലിയ്ക്ക് പോയ ബോബി അലോഷ്യസ് ഇംഗ്ലണ്ടിലെ ഒരു നഴ്‌സിങ് റിക്രൂട്ട്‌മെന്റ് സ്ഥാപനത്തിൽ ജോലി ചെയ്തു. ഇതിനെതിരെ സ്‌പോർട്‌സ് കൗൺസിൽ നിയമ നടപടി സ്വീകരിക്കുന്നതിനിടയിലാണ് സ്‌പോർട്‌സ് കൗൺസിലിൽ തന്നെ ജോലി ലഭിക്കുന്നത്. 2003ൽ പഠനത്തിന് പോയ ബോബി അലോഷ്യസ് മൂന്ന് വർഷത്തെ പഠനത്തിനിപ്പുറം തിരികെ സ്‌പോർട്‌സ് കൗൺസിലിൽ ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു.

നിലവിലുള്ള നിയമവും ചട്ടവും അനുസരിച്ച് അഴിമതി നടത്തിയ ഒരാളെ തിരികെ ഡിപ്പാർട്ട്‌മെന്റിൽ പ്രവേശിപ്പിക്കണമെങ്കിൽ അവർ കോടതിയുടെ അനുമതി നേടിയിരിക്കണം അഥവാ ക്ലീൻ ചിറ്റ് ലഭിച്ചിരിക്കണം. എന്നാൽ ഇങ്ങനെയുള്ള ചട്ടങ്ങളുടെ കൃത്യമായ ലംഘനമാണ് ബോബി അലോഷ്യസ്യന്റെ കാര്യത്തിൽ സംഭവിച്ചിരിക്കുന്നത്.

നേരത്തെ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബോബി അലോഷ്യസിനെ പിണറായി സര്‍ക്കാര്‍ പരിഗണിച്ചിരുന്നെങ്കിലും അഴിമതിയുടെ മുള്‍മുനയില്‍ നില്‍ക്കുന്നതിനാല്‍ ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു. മാതൃഭൂമി ന്യൂസാണ് ബോബി അലോഷ്യസ് നടത്തിയ ചട്ട ലംഘനങ്ങളെ കുറിച്ചുള്ള വാര്‍ത്ത പുറത്ത് വിട്ടത്. അതീവ ഗുരുതരമായ ആരോപണങ്ങളാണ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ ഭരണ സമിതി അംഗം സലീം പി ചാക്കോ നല്‍കിയ പരാതിയില്‍ ഉള്ളതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

യുകെയില്‍ പഠനത്തിനും പരിശീലനത്തിനുമായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം തേടിയ കാലത്ത് ബ്രിട്ടനിലെത്തി സ്വകാര്യ കമ്പനി തുടങ്ങിയെന്നാണ് സലിം പി ചാക്കോയുടെ പരാതി. കൗണ്‍സിലില്‍ നിന്നു ലഭിച്ച 15 ലക്ഷം രൂപ മറിച്ചുവെച്ചാണ് ദേശിയ കായിക വികസന ഫണ്ടില്‍ നിന്നും 34 ലക്ഷം സ്വന്തമാക്കിയതെന്നും പരാതിയില്‍ പറയുന്നു.

2003 മുതലുള്ള ചട്ടലംഘനങ്ങളാണ് പരാതിയില്‍ വ്യക്തമാക്കുന്നത്. കേന്ദ്ര സംസ്ഥാന സര്‍ക്കാരുടെ 45 ലക്ഷം സ്വീകരിച്ച് പഠനത്തിനായി എത്തിയ ബോബി അലോഷ്യസ് ക്രമവിരുദ്ദമായി ഭര്‍ത്താവ് ഷാജന്‍ സ്‌കറിയയുമായി ചേര്‍ന്ന് സ്വകാര്യ കമ്പനി രൂപികരിക്കുകയായിരുന്നു. ഷാജന്‍ സ്‌കറിയുമായി ചേര്‍ന്ന് രൂപികരിച്ച യുകെ സ്റ്റഡി പബ്ലിക് ലിമിറ്റഡ് എന്ന കമ്പനിയുടെ രേഖകളും പരാതിക്കൊപ്പം നല്‍കിയട്ടുണ്ട്. ബോബി അലോഷ്യസ് നല്‍കിയ ഓണ്‍ലൈന്‍ പരസ്യങ്ങളും പരാതിക്കൊപ്പം കൈമാറിയട്ടുണ്ട്.

യുകെയിലെ പഠനത്തിനു ശേഷം കേരളത്തിലെ കായിക താരങ്ങള്‍ക്ക് പരിശീലനം നല്‍കാമെന്ന കരാറിലാണ് സംസ്ഥാന സര്‍ക്കാരിന്റെ പതിനഞ്ച് ലക്ഷം കൈപ്പറ്റിയത്. ഇത് മറച്ചുവച്ചുകൊണ്ട് ദേശിയ കായിക ഫണ്ടില്‍ നിന്ന് 34 ലക്ഷത്തിലധികം രൂപയും കൈപ്പറ്റി. ഇതുള്‍പ്പെടെയുള്ള കഴിഞ്ഞ പത്ത് വര്‍ഷകാലത്തെ അഴിമതി ആരോപണങ്ങള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നാണ് കഴിഞ്ഞ ഭരണ സമിതി ആവശ്യപ്പെട്ടിരിക്കുന്നത്. വാര്‍ത്ത വ്യാജമാണെന്ന് ബോബിയുടെ ഭര്‍ത്താവ് ഷാജന്‍ സ്‌കറിയ ഫേയ്‌സ് ബുക്കിലൂടെ അന്ന് പറഞ്ഞിരുന്നു .ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ഫേയ്‌സ് ബുക്ക് കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു . ബോബി ഇതിന് തയ്യാറായ്യില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ തേടുമെന്നും ഷാജന്‍ സ്‌കറിയയുടെ ഫേയ്‌സ് ബുക്ക് കുറിപ്പില്‍ പറഞ്ഞിരുന്നു .എന്നാൽ ഇതുവരെ കേസ് കൊടുത്തതായി റിപ്പോർട്ടുകളില്ല .

Top