ഷാജൻ സ്കറിയയെ പിടികൂടാനുറപ്പിച്ച് പോലീസ്! മുന്നിൽ ജയിൽ മാത്രം!..അപകീർത്തി കേസിൽ ഹൈക്കോടതിയിലും തിരിച്ചടി!..മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി.വിധിപ്പകർപ്പിൽ ​ഗുരുതര പരാമർശങ്ങൾ.

കൊച്ചി: മറുനാടന്‍ മലയാളി എഡിറ്റര്‍ ഷാജന്‍ സ്‌കറിയയ്ക്ക് കനത്ത തിരിച്ചടി. മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പി വി ശ്രീനിജിൻ എം എൽ എ നൽകിയ അപകീർത്തി കേസിൽ ഷാജൻ സ്കറിയ കൊടുത്ത മുൻകൂർ ജാമ്യം ഹൈക്കോടതി തള്ളി . മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ ഷാജൻ സ്കറിയയെ ഉടൻ പൊലീസ് പിടികൂടും. കേസിൽ എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്നും കോടതി നിരീക്ഷിച്ചു.കേസ് എടുത്തതിനെ തുടര്‍ന്ന് ഷാജന്‍ സ്‌കറിയ ദിവസങ്ങളായി ഒളിവിലാണ്. ഇന്നലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടും ഷാജന്‍ എത്തിയിരുന്നില്ല.

നേരത്തേ ഷാജന്‍ സ്‌കറിയയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയിരുന്നു. ഷാജന്‍ സ്‌കറിയയുടെ അറസ്റ്റിന് തടസമില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെ ഷാജന്‍ സ്‌കറിയെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തനത്തിന്റെ ശരിയായ മാതൃകയല്ല ഷാജന്റേതെന്ന് വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തനിക്കെതിരെ നിരന്തരമായി വ്യാജവാര്‍ത്ത നല്‍കുന്നുവെന്ന് ആരോപിച്ചാണ് മറുനാടനെതിരെ പി.വി ശ്രീനിജിന്‍ എംഎല്‍എ പൊലീസിനെ സമീപിച്ചത്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മറുനാടന്‍ മലയാളി തന്നെ നിരന്തരം വേട്ടയാടുകയാണെന്നും ആസൂത്രിതമായ അജണ്ടയുടെ ഭാഗായാണ് ഇത്തരം വാര്‍ത്തകളുണ്ടാക്കുന്നതെന്ന് സംശയിക്കുന്നതായും ശ്രീനിജിന്‍ എംഎല്‍എ ആരോപിച്ചിരുന്നു. ശ്രീനിജിന്‍ എംഎല്‍എയുടെ പരാതിയില്‍ മറുനാടന്‍ മലയാളിക്കെതിരെ എളമക്കര പൊലീസ് കേസെടുത്തിരുന്നു. മറുനാടന്‍ ഷാജന്‍ സ്‌കറിയക്ക് പുറമേ സി.ഇ.ഒ ആന്‍ മേരി ജോര്‍ജ്, ചീഫ് എഡിറ്റര്‍ ജെ.റിജു എന്നിവരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

വിധിപ്പകർപ്പിൽ ​ഗുരുതര പരാമർശങ്ങളുണ്ടെന്നാണ് അറിയുന്നത്. ഇനി സുപ്രിം കോടതിയെ സമീപിക്കുകയെന്ന വഴി മാത്രമേ ഷാജന് മുന്നിലുള്ളൂ. സംസ്ഥാന സർക്കാരിന് വേണ്ടി കോടതിയിൽ ഹാജരായ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും പിവി ശ്രീനിജിന്റെ അഭിഭാഷകനായ അരുൺ കുമാറും എസ്.സി – എസ്.ടി പീഡന വിരുദ്ധ നിയമം നിലനിൽക്കുമെന്ന് ശക്തമായി വാദിക്കുകയായിരുന്നു. ഇതാണ് കോടതി അം​ഗീകരിച്ചത്.

ഷാജൻ സ്കറിയ ഇപ്പോഴും ഒളിവിൽ തുടരുകയാണ്. പൊലീസ് രണ്ട് സംഘങ്ങളായി തിരഞ്ഞ് ഷാജനായി തെരച്ചിൽ നടത്തുകയാണ്. ഇയാൾ സംസ്ഥാനം വിട്ടോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത കൈവന്നിട്ടില്ല. കോടതി മുൻകൂർ ജാമ്യം നിഷേധിച്ചതോടെ ഷാജന്റെ അറസ്റ്റിന് നിയമപരമായി ഇനി തടസമില്ല.

വ്യാജവാര്‍ത്ത നല്‍കി, തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുന്നുവെന്ന പി വി ശ്രീനിജിന്‍ എം എല്‍ എയുടെ പരാതിയിലാണ് പട്ടികജാതി അതിക്രമം തടയല്‍, ഇന്ത്യന്‍ ശിക്ഷാനിയമം എന്നിവപ്രകാരം പൊലീസ് ഷാജനെതിരെ കേസെടുത്തത്. ഇതിന് പിന്നാലെ തന്നെ ഷാജന്‍ ഒളിവില്‍പ്പോവുകയായിരുന്നു.

ജൂൺ 29ന് ഷാജൻ സ്കറിയയോട് ഇ.ഡിക്ക് മുൻപാകെ ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നു. കൊച്ചിയിലെ ഇ.ഡിയുടെ ഓഫീസില്‍ ഹാജരാകണമെന്നാവശ്യപ്പെട്ടായിരുന്നു ഷാജന്‍ സ്‌കറിയക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാൽ ഒളിവിൽ പോയ ഷാജൻ സ്കറിയ ഹാജരായില്ല.

Top