ആൻ മേരി മറുനാടൻ മലയാളി വിട്ടു…

കൊച്ചി:മറുനാടന്‍ മലയാളിയുടെ മാനേജിങ് ഡയറക്ടറും സി.ഇ .ഒ യും ആയ ആൻ മേരി ജോർജ്ജ് ആ സ്ഥാനങ്ങൾ ഉപേക്ഷിച്ചു .ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിലൂടെ ആണ് മറുനാടനിൽ നിന്നും പുറത്ത് പോകുന്ന കാര്യം ആൻ മേരി വെളിപ്പെടുത്തിയിരിക്കുന്നത് .താൻ മറുനാടനിലെ ചുമതലകൾ ഉപേക്ഷിക്കുകയാണെന്നും ഈ ഓണ ദിവസമാണ് മറുനാടനിലെ അവസാന ദിവസം എന്നും ആൻ മേരി ഫെയ്‌സ് ബുക്കിൽ കുറിച്ചിട്ടുണ്ട്.

മറുനാടൻ മലയാളി എന്ന യുട്യൂബ് ചാനൽ അടുത്ത ദിവസം നഷ്ടമായി എന്നുള്ള വാർത്ത ഉണ്ടായിരുന്നു. നേരത്തെ മറുനാടൻ ഗ്രൂപ്പിന്റെ മറ്റൊരു സ്ഥാപനമായ കൊച്ചി പനമ്പിളി നഗര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനത്തിന്റെ ഉടമ കൂടിയായിരുന്നു ആന്‍ മേരി ജോര്‍ജ്ജ്. നേരത്തെ ബ്രിട്ടനില്‍ ഉണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയായ ഇവര്‍ മറുനാടന്‍ മലയാളി ഗ്രൂപ്പില്‍ ഓഹരി ഉടമയാവുകയായിരുന്നു. വര്‍ഷങ്ങളോളം മറുനാടന്‍ മലയാളിയുടെ തിരുവനന്തപുരം ഓഫിസില്‍ സുപ്രധാന ചുമതലയും വഹിച്ചിരുന്നു.

പിന്നീടാണ് കൊച്ചി ആസ്ഥാനമായി മറ്റൊരു സമാന്തര ഓണ്‍ലൈന്‍ സ്ഥാപനം ആരംഭിച്ചത്. മറുനാടന്‍ മലയാളിയുടെ വായനക്കാരെ ഓണ്‍ലൈന്‍ വ്യാപാരത്തിലേയ്ക്ക് ആകര്‍ഷിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരത്തെ സഹായിക്കുന്ന നടപടികള്‍ പത്രത്തില്‍ നിന്നുമുണ്ടാകാത്തത് കലാപത്തിലേയക്ക് നയിക്കുകയായിരുന്നു എന്നും ആരോപണങ്ങൾ ഉയർന്നിരുന്നു . ഉത്സവ സീസണില്‍ മാത്രമാണ് ഈ സൈറ്റിനുവേണ്ടി എന്തെങ്കിലും വാര്‍ത്തയായി പ്രമോട്ട് ചെയ്തിരുന്നുള്ളു. മറുനാടന്റെ വായനക്കാരെ ലക്ഷ്യംവച്ച് തുടങ്ങിയ സൈറ്റ് കടുത്ത സാമ്പത്തീക നഷ്ടത്തിലായി. പ്രദേശികമായി വാര്‍ത്തകള്‍ നല്‍കിയും പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിനിടയിൽ മറുനാടന്‍ മലയാളിയ്ക്ക് ലഭിക്കുന്ന ലാഭ വിഹിതം വീതിക്കുന്നതിലെ അപസ്വരങ്ങളും ഉണ്ടായി എന്നും സൂചനകൾ ഉണ്ടായിരുന്നു .

മറുനാടന്‍ മലയാളിയില്‍ കലാപം; ഷാജന്‍ സ്‌കറിയക്ക് ഉടമസ്ഥവകാശം നഷ്ടമായി; ആന്‍ മേരി ജോര്‍ജ്ജിന്റെ പേരിലേയ്ക്ക് മറുനാടന്‍ മലയാളി മാറ്റി രജിസ്റ്റര്‍ ചെയ്തു

നേരത്തെ ഷാജന്‍ സ്‌കറിയയുടെ പേരിലുണ്ടായിരുന്ന മറുനാടന്‍ മലയാളി ആന്‍ മേരി ജോർജിന്റെ പേരിലേക്ക് കൈമാറ്റം ചെയ്തത് മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു . ഓണ്‍ലൈന്‍ സൈറ്റുകളുടെ ഉടമസ്ഥവകാശം തീരുമാനിക്കുന്നത് ഡൊമൈന്‍ ഉടമസ്ഥതതയുടെ പേരിലാണ്. പേര് ആന്‍മേരി ജോര്‍ജ്ജിന്റെ പേരിലേക്ക് കൈമാറിയിരുന്നു .

Top