മറുനാടനെ ചാരി പോലീസിട്ട കത്രിക പൂട്ടിൽ തകരുന്നത് ടി.എൻ പ്രതാപനും കോൺഗ്രസും! പ്രതാപന്റെ ഗൾഫ് വീഡിയോ സംശയം ജനിപ്പിക്കുന്നത് !പുറത്ത് വിട്ടത് കോൺഗ്രസിലെ ഗ്രുപ്പുകാരെന്നും ആരോപണം !കോൺഗ്രസിനെ പാടി നടന്ന മറുനാടന് കോൺഗ്രസിന്റെ പ്രഹരവും!മറുനാടനെ പൂട്ടാനുള്ള കോൺഗ്രസ് ശ്രമം തിരിഞ്ഞുകൊത്തുന്നു!.നിലനിൽക്കില്ലാത്ത കേസിൽ തകർന്നടിഞ്ഞു പ്രതാപനും കോൺഗ്രസും.

കൊച്ചി: വിദേശത്ത് നടന്ന പരിപാടിയ്ക്കിടെ ടി.എൻ പ്രതാപൻ എം.പി മദ്യപിച്ച് തകർത്തു വാരുന്ന തരത്തിലുള്ള വീഡിയോ കേരളത്തിൽ വലിയ ചർച്ച ആയിരിക്കയാണ് .മദ്യപിക്കില്ലാത്ത ആൾ എന്ന് പ്രതാപനും അനുയായികളും അവകാശപ്പെടുന്നിടത്താണ് മദ്യപിച്ച് കുഴയുന്ന തരത്തിൽ എന്ന പ്രചാരണം നടന്നത് .മദ്യവിരുദ്ധ സമിതിയിലെ ആളെന്നും മദ്യവിരുദ്ധ സമര പോരാളിയെന്നും ടി.എൻ പ്രതാപൻ സ്വയം പറയുകയും ആവർത്തിക്കുകയും ചെയ്യുന്നിടത്താണ് കോൺഗ്രസ് എംപികൂടിയായ പ്രതാപന്റെ ഇമേജിനെ തകർക്കുന്ന സംശയകരമായ വീഡിയോ ഗൾഫിൽ നിന്നും പുറത്ത് വന്നതും കേരളത്തിൽ ചർച്ച ആയതും.ടി.എൻ. പ്രതാപൻ എംപിക്കെതിരെ അപവാദപ്രചരണം നടത്തിയെന്ന പരാതിയില്‍ ആണ് മറുനാടൻ മലയാളി ഓൺലൈൻ യുട്യൂബ് ചാനൽ ഉടമ ഷാജൻ സ്കറിയക്കെതിരെ പൊലീസ് കേസെടുത്തത് . തൃശ്ശൂർ വെസ്റ്റ് പൊലീസാണ് ഷാജന്‍ സ്കറിയക്കെതിരെ കേസ് എടുത്തത്. തനിക്കെതിരെ അപവാദപ്രചാരണം നടത്തുന്നുവെന്ന് കാണിച്ച് മറുനാടന്‍ മലയാളി ഉടമയ്ക്കെതിരെ ടി എന്‍ പ്രതാപന്‍ എംപി മുഖ്യമന്ത്രിക്കും ഡിജിപിക്കും എംപി നേരത്തെ പരാതി നൽകിയിരുന്നു.

സാമാന്യ ബുദ്ധിയിൽ കാണുന്ന ഏതൊരാൾക്കും സംശയം ജനിപ്പിക്കുന്നതാണ് പുറത്ത് വന്ന വീഡിയോ .ഒരുപക്ഷെ പ്രതാപന്റെ സ്നേഹപ്രകടന ചേഷ്ടകൾ അങ്ങനെ ആയിരിക്കാം .പക്ഷെ അതെല്ലാം സാമാന്യ ജനത്തിനു മനസിലാവണം എന്നില്ല.മദ്യപിക്കാത്ത നടൻ ജോജു ജോർജിനെ കുടിയൻ എന്നും ഗുണ്ട എന്നും യാതൊരു തെളിവും ഇല്ലാതെ ചാനലിൽ വിളിച്ച് പറഞ്ഞത് പ്രതാപന്റെ നേതാവ് കെ സുധാകരനും ഷിയാസും ആയിരുന്നു എന്നതും യാദൃശ്യകമായിരിക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സോഷ്യൽ മീഡിയായിൽ പ്രതാപനെതിരെ പ്രചരിച്ച വിവാദത്തിൽ മറുനാടൻ ഓൺലൈൻ യുട്യൂബ് ചാനലിനും ഷാജൻ സ്കറിയാക്കും എതിരെ നിലനിൽക്കില്ലാത്ത വകുപ്പുകൾ ഇട്ട് കേസ് എടുത്തതും വേലിയേൽ ഇരുന്നത് — എടുത്ത് വെച്ച അനുഭവം പോലെ വിനയായിരിക്കയാണ് കോൺഗ്രസിനും പ്രതാപൻ എംപിക്കും. പ്രതാപന്റെ വീഡിയോ വിഷയത്തിൽ മറുനാടൻ ഷാജനെതിരെ പൊലീസ് കേസെടുത്തത്തോടെ ഈ വീഡിയോ കാണാത്തവർ പോലും വീണ്ടും വീണ്ടും തിരഞ്ഞു പിടിച്ച് കാണുന്ന സാഹചര്യം ഉണ്ടായി . ഇത് അക്ഷരാർത്ഥത്തിൽ ടി.എൻ പ്രതാപന്റെ രാഷ്ട്രീയ ഭാവി തന്നെ ഇല്ലാതാക്കുന്ന സാഹചര്യമാണ് ഉയരുന്നത്.

ടി എൻ പ്രതാപൻ എപി കൊടുത്ത പരാതി കിട്ടിയ പാടെ ഇടതു പോലീസ് കേസ് എടുത്തതാണ് അതിലും വലിയ കോമഡി .ഇന്ത്യൻ പീനൽ കോഡിലെ 465 (വ്യാജരേഖ ചമയ്ക്കൽ )ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 469 , കെ.പി ആക്ട് 120 (o ) എന്നീ വകുപ്പുകൾ ചേർത്തതാണ് കേസ് എടുത്തിരിക്കുന്നത് .ഈ കേസാണിപ്പോൾ ചിരിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതും അതിലൂടെ പ്രതാപനും കോൺഗ്രസിനും കിട്ടിയ വലിയ പ്രഹരവും .

ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 469 പറയുന്നത് ഇങ്ങനെയാണ് :
ഒരു വ്യക്തിയുടെ പേരിനും പ്രശസ്തിക്കും ഹാനി വരുത്തുന്നതിന് വേണ്ടി വ്യാജരേഖകൾ ഉണ്ടാക്കുക. വ്യാജ രേഖ ആണെന്ന ഉത്തമ ബോധ്യത്തോടെ നിർമിക്കുക രേഖയോ ഇലക്ട്രോണിക് രേഖയോ വ്യാജമായി നിർമ്മിച്ച് വ്യക്തിഹത്യ നടത്തുക .ഷാജൻ ചെയ്തത് എന്താണ് ? സമൂഹത്തിൽ പ്രചരിച്ച സംശയകരമായ വീഡിയോ ആസ്പദമാക്കി മറ്റൊരു വീഡിയോ ചെയ്തു .പ്രതാപന്റെ ചേഷ്ടകൾ സംശയകരം എന്ന നിരീക്ഷണം നടത്തി .അതെങ്ങനെയാ പോലീസേ വ്യാജ രേഖ ചമക്കൽ ആകുന്നത് ?വേണമെങ്കിൽ പിഴ അടക്കാൻ പറ്റുന്ന കെപി ആക്റ്റ് 120 (o ) പ്രകാരം കേസ് എടുക്കാം.വീഡിയോ ഷൂട്ട് ചെയ്തു എന്ന് പ്രതാപൻ തന്നെ പറയുന്നിടത്ത് പരാതിയില്ലാത്ത കാര്യത്തിൽ കേസ് എടുത്തത് പ്രതാപനെ കുടുക്കാൻ വേണ്ടി മാത്രമാണ് അല്ലാതെ ഷാജൻ കുടുക്കാനായിരുന്നില്ല .മാനം ഉള്ളവർക്ക് ‘മാനം പോയാൽ മാനനഷ്ടത്തിന് കേസ് എടുക്കാൻ കോടതിയിൽ പോകാൻ സെക്‌ഷൻ 499 വകുപ്പ് ഇന്ത്യൻ പീനൽ കോഡിൽ ഉണ്ട് .

നന്നായി മദ്യപിച്ച് നിൽക്കുന്ന ഒരാൾ എന്ന് സംശയം തോന്നിപ്പിക്കുന്ന തരത്തിൽ ഊഷ്മളമായ സ്നേഹപ്രകടനങ്ങളുടെ വിഷ്യൽസ് ആയിരുന്നു ഗൾഫിൽ നിന്നും പുറത്ത് വന്നത് .ആരാണോ അത് ഷൂട്ട് ചെയ്തത് എന്നൊന്നും അറിയില്ല എങ്കിലും അവിടെ നടന്ന പരിപാടിയിൽ പങ്കെടുത്ത വീഡിയോ ആണ് പുറത്ത് വന്നത് എന്നും അത് തെറ്റായാ തരത്തിൽ വ്യാഖ്യാനിച്ചു എന്നുമാണ് പ്രതാപന്റെ ആവലാതി. എന്നാൽ പ്രതാപനെ എതിർക്കുന്ന ആളുകൾ ആണ് അത് പുറത്ത് വിട്ടതും കേരളത്തിൽ സജീവമാക്കിയതും എന്നതായിരിക്കുംസത്യം . ആ വീഡിയയോയെ ആസ്പദമാക്കി മറുനാടൻ മലയാളി ഷാജൻ സ്‌കറിയ പുറത്ത് വിട്ട യൂട്യൂബ് വീഡിയോ ആണിപ്പോൾ ടി എൻ പ്രതാപൻ എന്ന എംപിയുടെ രാഷ്ട്രീയ ഭാവിയുടെ കടക്കൽ കത്തി വെച്ചിരിക്കുന്നത് .വീഡിയോ കണ്ടവരെയും കേട്ടവരെയും ഷെയർ ചെയ്തവരെയും എല്ലാം മൂക്കിൽ കയറ്റണം -കയറ്റും എന്നൊന്നും പ്രതാപൻ എന്ന കോൺഗസ് എംപി പറഞ്ഞിട്ടുണ്ടെങ്കിൽ വെറുതെ ചിരിച്ചു തള്ളുക അല്ലാതെ നിവർത്തിയില്ല .

ടി എൻ പ്രതാപൻ പങ്കെടുത്ത ഗൾഫിലെ വീഡിയോ സംശയം ജനിപ്പിക്കുന്നതാണ് .മദ്യപിക്കില്ലാത്ത പ്രതാപൻ മദ്യപാനി എന്ന തരത്തിൽ സോഷ്യൽ മീഡിയയിലെ ഇടതു പ്രൊഫൈലുകളും പ്രതാപ വിരോധികളായ കോൺഗ്രസുകാരും നന്നായി എടുത്തിട്ട് അലക്കി ആഘോഷിച്ചു .നെഗറ്റിവിറ്റിയും സോഷ്യോ പൊളിറ്റിക്കൽ പൊതുമണ്ഡലത്തിൽ ഒരു തരത്തിൽ ഗുണകരം ആണെന്നുള്ളത് മനസിലാക്കാൻ സന്തോഷ് പണ്ഡിറ്റിന്റെ പോലും ബുദ്ധി പ്രവർത്തിക്കാതെ പ്രതാപൻ കോൺഗ്രസിലെ എതിരാളികളും സിപിഎമ്മും വിരിച്ച വലയിൽ വീണു .ഇനി രക്ഷയില്ല .പ്രതാപനും കോൺഗ്രസും തീർന്നു .പാലക്കാട്ടെ കോൺഗ്രസ് എംപിയുടെ ഇമേജ് തകർന്നു വീണപോലെ പ്രതാപന്റെ നിലയും പരുങ്ങലിലായി! 2024 ലെ തിരഞ്ഞെടുപ്പിൽ പ്രതാപനും കോൺഗ്രസും അവസാനിക്കും .അതുതന്നെയായിരുന്നു സിപിഎമ്മിന്റെ ലക്ഷ്യവും .അതിനു ഷാജനെതിരായ പ്രതാപന്റെ കേസ് തന്നെ പ്രതാപൻ എംപിക്ക് എതിരായി

വിദേശത്ത് ഒരു പാർട്ടിയ്ക്കിടെ ടി.എൻ പ്രതാപൻ എം.പി അസ്വാഭാവികമായി പെരുമാറിയ വീഡിയോ അടിസ്ഥാനത്തിൽ മറുനാടൻ ഷാജൻ സ്‌കറിയ ചെയ്ത മറ്റൊരു വീഡിയോയാണ് വിവാദമായി മാറിയത്. ഈ വീഡിയോയ്‌ക്കെതിരെ ടി.എൻ പ്രതാപൻ അപകീർത്തികരമെന്ന ആരോപണം ഉന്നയിച്ചാണ് തൃശൂർ പൊലീസിൽ പരാതി നൽകിയത്. എന്നാൽ, ഈ പരാതിയിൽ വ്യാജമായി വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ചു എന്ന വകുപ്പ് ചേർത്താണ് പൊലീസ് മറുനാടൻ മലയാളിയ്ക്കും, ഷാജൻ സ്‌കറിയക്കും എതിരെ കേസെടുത്തത്.

അക്ഷരാർത്ഥത്തിൽ പിണറായി പൊലീസ് ഒരുക്കിയ കെണിയിൽ ടി.എൻ പ്രതാപൻ എം.പി വീഴുകയായിരുന്നു എന്നു വേണം കരുതാൻ. സ്വകാര്യ പരിപാടിയിൽ മദ്യപിക്കുകയോ, മദ്യം ഉപയോഗിക്കുകയോ ചെയ്യുക എന്നത് ഒരാളുടെ തികച്ചും വ്യക്തിപരമായ കാര്യം മാത്രമാണ്. എന്നാൽ, ഇതു സംബന്ധിച്ചുള്ള വീഡിയോ പുറത്ത് വന്നത് വിദേശത്തു നിന്നാണ് താനും. എന്നാൽ, ഈ വിഷയങ്ങളെല്ലാം മറച്ചു വച്ച് ഷാജനെതിരെ വ്യാജ രേഖ ചമച്ചതിന് ടി.എൻ പ്രതാപന്റെ പരാതിയിൽ അങ്ങിനെ ആരോപിക്കുക പോലും ചെയ്യാത്ത സാഹചര്യത്തിൽ, കേസെടുക്കുമ്പോൾ അക്ഷരാർത്ഥത്തിൽ വെട്ടിലായത് കോൺഗ്രസ് എന്ന പ്രസ്ഥാനവും കോൺഗ്രസിന്റെ എംപിയായ ടി എൻ പ്രതാപനും ആണ് .

ഷാജൻ സ്‌കറിയക്കെതിരെ കേസെടുത്തത് കേരള സമൂഹം ചർച്ച ചെയ്യുന്നത്തിലും വലിയ വലിയ തരത്തിൽ ചർച്ച ചെയ്യപ്പെടുന്നത് ടി എൻ പ്രതാപൻ കൊടുത്ത പരാതിയും അതിൽ പോലീസ് എടുത്ത ബ്ലണ്ടർ കേസുമാണ് . മുൻപും നിരവധി വ്യാജ വാർത്തകൾ ചമച്ചു എന്ന ആരോപണത്തിന്റെ പേരിൽ ഷാജനെതിരെ കേസെടുക്കുകയും, വാർത്തകളിൽ ഇടം പിടിക്കുകയും ചെയ്തിരുന്നു. നിയമത്തിന്റെ പഴുതുകൾ ഉപയോഗിച്ച് കോടതികളിൽ നിന്നും എഫ് ഐ ആർ റദ്ദ് ചെയ്യിപ്പിച്ച്‌ ഷാജൻ രക്ഷപ്പെടുകയായിരുന്നു .
ഇതിനിടെയാണ് ഇപ്പോൾ ഷാജനെ കുടുക്കാനുള്ള അവസരം കണക്കാക്കി ,ഷാജനെയും പ്രതാപനേയും ഒരു പോലെ കുടുക്കുന്ന കുടുക്കുമായി കേരള പൊലീസ് എത്തിയത്. എന്നാൽ ആ കുടുക്ക് ഷാജന് വിനയാകുന്നതിലും കൂടുതൽ വിനയായത് പ്രതാപനും കോൺഗ്രസിനുമാണ്.

പിണറായി വിരോധം മൂത്ത് ദിശാബോധം ഇല്ലാത്ത കോൺഗ്രസുകാരെ കണ്ണും പൂട്ടി പിന്തുണച്ചും അവരെ അധികാരത്തിൽ എത്തിക്കാനുമുള്ള മറുനാടന്റെ ഊണും ഉറക്കവും ഇല്ലാതയുള്ള മീഡിയ പോരാട്ടത്തിന് കിട്ടിയ കനത്ത പ്രഹരവും കൂടിയാണ് ടി എൻ പ്രധാപനിലൂടെ ഷാജൻ സ്കറിയക്ക് കിട്ടിയത് .കഴിഞ്ഞ ഭരണം കോൺഗ്രസിന് കിട്ടുമെന്നും ,കിട്ടിയാൽ ഉന്നത ബന്ധങ്ങൾ ഉപയോഗപ്പെടുത്താമെന്നും കരുതിയ ഷാജന് കിട്ടിയ പ്രഹരം തന്നെയായിരുന്നു പിണറായിയുടെ തുടർ ഭരണം .കോൺഗ്രസുകാർ കാര്യം കാണാൻ മാത്രമേ ഉണ്ടാകൂ എന്നും ഒരിക്കലും ഒരാളെയും സംരക്ഷിക്കില്ല എന്നും മറുനാടനും മറന്നു.ജനവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസുകാർ തന്നെ കൊടുത്ത അടിയാണ് പ്രതാപനിലൂടെ ഷാജന് കിട്ടിയതും

മറുനാടൻ ഷാജൻ ടി.എൻ പ്രതാപന്റെ വ്യാജ വീഡിയോ നിർമ്മിച്ചു എന്ന് കേസ് രജിസ്റ്റർ ചെയ്യുമ്പോൾ, പ്രതാപന് ആ ഉത്തരവാദിത്വത്തിൽ നിന്നും ഒഴിഞ്ഞ് മാറാൻ പറ്റില്ല. ഈ വീഡിയോ ഇപ്പോഴും സൈബർ ലോകത്ത് പറന്നു നടക്കുന്നുണ്ട്. മദ്യ ലഹരിയിൽ അഴിഞ്ഞാടുന്ന ടി.എൻ പ്രതാപനെന്ന പേരിൽ വീണ്ടും വീഡിയോ പ്രചരിക്കാൻ മാത്രമാണ് പ്രതാപന്റെയും കേരള പൊലീസിന്റെയും നീക്കം കൊണ്ട് ഉപകരിച്ചത്. ഈ സാഹചര്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ വീണ്ടും വിഷയം ഏറ്റെടുത്ത് ചർച്ച ചെയ്യുമ്പോൾ പ്രതിരോധത്തിലാകുന്നത് കോൺഗ്രസും ടി.എൻ പ്രതാപൻ എം.പിയും മാത്രമാണ്.

Ref :Section 465 Indian Penal Code
Punishment for forgery.—Whoever commits forgery shall be punished with imprisonment of either description for a term which may extend to two years, or with fine, or with both.

Section 469 IPC
Forgery for purpose of harming reputation.—Whoever commits forgery, 1[intending that the document or electronic record forged] shall harm the repu­tation of any party, or knowing that it is likely to be used for that purpose, shall be punished with imprisonment of either description for a term which may extend to three years, and shall also be liable to fine.

Section 120(o) of the Kerala Police Act, 2011 provides that, if any person, causing, through any means of communication, a nuisance of himself to any person by repeated or undesirable or anonymous call, letter, writing, message, e-mail or through a messenger, shall be punished on conviction. The ingredients of an offence under Section 120(o) of the Kerala Police Act are: (1) A person causing a nuisance of himself to another person (2) Causing such nuisance shall be through any means of communication (3) Act causing nuisance may be done by repeated or undesirable or anonymous call, letter, writing, message, e-mail or through a messenger. A person causing nuisance of himself to any other person, through any means of communication is the essential ingredient of an offence punishable under Section 120(o) of the Kerala Police Act.

Top