മഹാരാഷ്ട്രയിലെ പതനം-കെ.സി.വേണുഗോപാലിനെതിരെ ‘സൈബർ ആക്രമണം.പിന്നിൽ കോൺഗ്രസ് ബ്രിഗേഡുകൾ !…

കണ്ണൂർ :വില്ലൻ സിനിമകളെ പോലും വെല്ലുന്ന രാഷ്ട്രീയ ട്വിസ്റ്റുകളിലൂടെ മഹാരാഷ്ട്ര രാഷ്ട്രീയ പുകയുമ്പോൾ ഗ്രൂപ്പ് കളിക്ക് ആയുധം കിട്ടിയ സന്തോഷത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും അവരുടെ പേരുകളിലുള്ള ബ്രിഗേഡുകളും .കർണാടകയും ഗോവയും പോലെ മഹാരാഷ്ട്രയും കോൺഗ്രസിന്റെ വർക്കിങ് കമ്മറ്റി മെമ്പറും സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറിയുമായ കെസി വേണുഗോപാലിന്റെ പിടിപ്പുകേടുകൊണ്ട് നഷ്ടമായി എന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയായിൽ പരത്തുകയാണ് . കെ.സി.വേണുഗോപാലിനെതിരെ ‘സൈബർ ആക്രമണം വെറും സോഷ്യൽ മീഡിയ പ്രചാരണം അല്ല .വ്യക്തമായ അജണ്ടയോടെ ചില ബ്രിഗേഡുകൾ നടപ്പിൽ വരുത്തുന്ന ഗ്രൂപ്പ് രാഷ്ട്രീയം ആണെന്നും നിരീക്ഷണം ഉണ്ട് .കേരളത്തിൽ നിന്നും ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രമുഖ സ്ഥാനത്ത് എത്തിയ വേണുവിനെതിരെ കേരളത്തിലെ ഒട്ടുമിക്ക എല്ലാ ഗ്രൂപ്പുകളും ഭയക്കുന്നു .
മുഖ്യമന്ത്രി സ്ഥാനവും പ്രസിഡന്റ് സ്ഥാനവും മോഹിച്ച് മുൻപേ കരുക്കൾ നീക്കിക്കൊണ്ടിരിക്കുന്നവർക്ക് വേണുവിന്റെ സ്ഥാനംത്തെ ഭയക്കുകയാണ് .

കേരളത്തിൽ നടക്കാൻ പോകുന്ന പുനഃ:സംഘടനയിൽ മുല്ലപ്പള്ളിയെ മാറ്റി സ്വയം അവരോധിക്കാൻ മുന്നേ സോഷ്യൽ മീഡിയ പ്രചാരണം ‘ബ്രിഗേഡുകളിലൂടെ നടത്തിയ നേതാവും കൂട്ടരും അവസരം നിര്ണായകമാക്കുന്നു എന്നും കോൺഗ്രസുകാർ തന്നെ ആരോപിക്കുന്നു .മറ്റൊരു കൂട്ടർ തന്റെ മുഖ്യമന്ത്രി സ്ഥാനത്തിന് വെല്ലുവിളിയായി വേണു എത്തുമോ എന്നും ഭയക്കുന്നു .കണ്ണൂരിൽ നിന്നും ചില ബ്രിഗേഡ് ഗ്രൂപ്പുകൾ കെസി വേണുവിനെതിരെ സരിത വിഷയം കത്തിക്കണം എന്ന് സോഷ്യൽ മീഡിയായിൽ പ്രചാരണം നടത്തിയ വോയിസ്റുകൾ മുൻപ് പുറത്ത് വന്നിരുന്നു .അവരും ഇപ്പോൾ വിദേശ രാജ്യങ്ങളിൽ ഇരുന്നു വേണുഗോപാലിനെതിരെ പ്രചാരണം ശക്തമാക്കിയിരിക്കയാണ് .

വേണുഗോപാൽ ഉയരങ്ങൾ കീഴടക്കിയപ്പോൾ ഉമ്മൻ ചാണ്ടി ഗ്രൂപ്പിന് പഴയ പ്രതാപത്തിൽ ‘ഞെട്ടിക്കൽ രാഷ്ട്രീയം നടക്കില്ല എന്നത് തിരിച്ചറിവ് വന്നിട്ടുണ്ട് .വേണുഗോപാലിനെയും ചെന്നിത്തലയേയും വെട്ടാനും സമ്മർദ്ധ തന്ത്രത്തിൽ താക്കോൽ സ്ഥാനങ്ങളിൽ അനുയായികളെ എത്തിക്കാനും ഉമ്മൻ ചാണ്ടി വിഭാഗത്തിന് കഴിയുന്നില്ല എന്നും അതിനാൽ തന്നെ ഉമ്മൻ ചാണ്ടി വിഭാഗത്തിനും കേസിക്ക് എതിരെയുള്ള നീക്കത്തിൽ പങ്കുണ്ട് എന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുന്നത്തുന്നു .ചെന്നിത്തലയേയും മുല്ലപ്പള്ളിയെയും വെട്ടാൻ ഉമ്മൻ ചാണ്ടി വിഭാഗത്തിന്റെ ആശിർ വാദത്തോടെയാണ് മുരളിയെ രംഗത്തിറക്കിയതും -മുരളീധരൻ സോണിയ ഗാന്ധിയെ കണ്ടതും എന്നും വിലയിരുത്തുന്നു.

അതേസമയം ത്രികക്ഷി സര്‍ക്കാര്‍ അധികാരത്തിലേക്കെന്ന റിപ്പോര്‍ട്ടുകള്‍ വെള്ളിയാഴ്ച രാത്രിയോടെ പുറത്തുവന്നിരുന്നു. ഇരുട്ടി വെളുക്കും മുന്‍പായിരുന്നു സഖ്യത്തിന്‍റെ കാലുവാരി അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി എംഎല്‍എമാര്‍ ബിജെപി ക്യാമ്പിലേക്ക് ചേക്കേറിയത്. ശരദ് പവാര്‍ അറിയാതെയായിരുന്നു അജിത് പവാറിന്‍റെ നീക്കം. ഫഡ്നാവിസ് മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായി അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു.അജിത് പവാറിന്‍റെ അപ്രതീക്ഷിത തിരിച്ചടിയില്‍ പകച്ച എന്‍സിപി പക്ഷേ ശനിയാഴ്ച ഉച്ചയോടെ തന്നെ ഉണര്‍ന്ന് പ്രവര്‍ത്തിച്ചു. വൈകീട്ട് ചേര്‍ന്ന എന്‍സിപി നേതൃയോഗത്തില്‍ പാര്‍ട്ടിയുടെ 54 എംഎല്‍എമാരില്‍ 50 പേരേയും ശരദ് പവാര്‍ സ്വന്തം പാളയത്തിലേക്ക് മടക്കിയെത്തിച്ചു.അജിത് പവാറിന്‍റെ അടുത്ത അനുയായി ആയ ധനഞ്ജയ് മുണ്ഡേയും യോഗത്തില്‍ പങ്കെടുത്തിരുന്നു.

അതിനിടെ മഹാരാഷ്ട്രയിൽ അവിശുദ്ധ മാർഗ്ഗത്തിലൂടെ കുതിരകച്ചവടം നടത്തി സർക്കാരുണ്ടാക്കിയ ബി ജെ പി ദിവസങ്ങൾക്കുള്ളിൽ നാണം കെട്ടിറങ്ങിപോകേണ്ടി വരുമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു . അവർ നടത്തിയ കുതിര കച്ചവടത്തിന് ഉടൻ തന്നെ കനത്ത തിരിച്ചടി നേരിടേണ്ടി വരും. അങ്ങേയറ്റം തരം താണ രാഷ്ട്രീയ അധാർമ്മികതയാണ് ബി ജെ പി യുടെ ഭാഗത്തു നിന്നുണ്ടായത്. കേന്ദ്ര സർക്കാരിന്റെ അധികാരം ദുർവിനിയോഗം ചെയ്തും കീഴ് വഴക്കങ്ങൾ ലംഘിച്ചും ഭരണഘടനാവിരുദ്ധമായ അധാർമ്മിക മാർഗ്ഗത്തിലൂടെ മുഖ്യമന്ത്രിയെയും ഉപ മുഖ്യമന്ത്രിയേയും സത്യ പ്രതിജ്ഞചെയിച്ച നടപടിക്കെതിരേ നിയമപരമായും രാഷ്ട്രീയമായും കോൺഗ്രസ് പോരാടുമെന്നും വേണുഗോപാൽ പറഞ്ഞു.

നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കാനാകാതെ ദിവസങ്ങൾക്കുള്ളിൽ ഈ സർക്കാർ നിലം പതിക്കും .രാഷ്ട്രപതിയും ഗവർണറുമടക്കം ഈ രാഷ്ട്രീയ നാടകത്തിനു കുട പിടിക്കാൻ പദവികൾ പോലും മറന്ന് ആർ എസ് എസുകാരുടെ നിലവാരത്തിലേക്ക് തരം താണിറങ്ങി എന്നും വേണുഗോപാൽ ആരോപിച്ചു.

ആരുമറിയാതെ ഇരുട്ടിന്റെ മറവിൽ മോഷണം നടത്തുന്ന പോലെ അന്തസ്സില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയെ ബി ജെ പി സത്യ പ്രതിജ്ഞ ചെയ്യിച്ചത്. കഴിഞ്ഞ ദിവസം അർദ്ധരാത്രിയാണ് ഫഡ്നാവിസും അജിത് പവാറും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. തുടർന്ന് അസാധാരണ രീതിയിൽ ചരിത്രത്തിലൊരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിൽ ക്യാബിനറ്റ് യോഗം ചേരാതെ രാഷ്ട്ര പതിഭരണം പിൻവലിക്കാൻ ശുപാർശ നൽകുകയും വെളുപ്പിന് രാഷ്ട്രപതി ഉത്തരവിൽ ഒപ്പുവയ്ക്കുകയുമായിരുന്നു .

കുതിരകച്ചവടത്തിലൂടെ കൂറുമാറിയ വരെ കൂട്ടുപിടിച്ച് മണിക്കൂറുകൾക്കുള്ളിൽ സർക്കാരുണ്ടാക്കിയ ബി ജെ പി തങ്ങൾക്ക് എത്ര പേരുടെ പിന്തുണയുണ്ടെന്നു പോലും വ്യക്തമാക്കുന്നതിനു മുൻപേ തന്നെ സത്യ പ്രതിജ്ഞയ്ക്ക് ഗവർണർ അവസരം നൽകി എന്നും വേണുഗോപാൽ ആരോപിച്ചു .ബി ജെ പി യുടെ മുതിർന്ന നേതാക്കളുടെ വഴി വിട്ട ഇടപെടലാണ് ഇക്കാര്യത്തിലുണ്ടായത്. ഭരണഘടനയേയും ജനാധിപത്യത്തേയും ചവിട്ടിയരച്ച് ബി ജെ പി നടത്തിയ ഈ കുതിരകച്ചവടത്തിനെതിരേ എല്ലാ മാർഗ്ഗങ്ങളുമുപയോഗിച്ച് പേരാടും.എൻസിപി യിലെ വിരലിലെണ്ണാവുന്ന എം എൽ എമാർ മാത്രമാണ് ബി ജെ പിയുടെ കെണിയിൽ വീണിരിക്കുന്നത്. കോൺഗ്രസിന്റെ എല്ലാ എം എൽ എമാരും പാർട്ടിക്കൊപ്പമുണ്ട്. അവിശുദ്ധ രീതിയിൽ നിലവിൽ വന്ന സർക്കാർ ഉടൻ തന്നെ നിലം പതിക്കും. അതിന് ഇന്ത്യ സാക്ഷ്യം വഹിക്കാൻ വിരലിലെണ്ണാവുന്ന ദിവസങ്ങൾ മാത്രം ബാക്കി എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു .

അതിനിടെ കെ.സി. വേണുഗോപാലിനെതിരെ സോഷ്യൽ മീഡിയായിൽ വലിയ സൈബർ ആക്രമണമാണ് നടക്കുന്നത് .ഇത് കോൺഗ്രസിലെ എതിരാളികൾ അല്ല ,മറിച്ച് കോൺഗ്രസിലെ ഗ്രൂപ്പ് വിരോധികൾ ആണ് എന്നും സൂചനയുണ്ട് .കണ്ണൂരിലെയും വിദേശത്തേയും ചില കോൺഗ്രസ് നേതാക്കളുടെ പേരുകളിലുള്ള ബ്രിഗേഡുകളാണ് കെ.സി.ക്ക് എതിരെ സൈബർ അറ്റാക്ക് നടക്കുന്നത് എന്ന് കോൺഗ്രസ് നേതാക്കൾ തന്നെ ആരോപിക്കുന്നു .കെസി വേണുഗോപാലിനെ പ്രമുഖ നേതാക്കളും സോഷ്യൽ മീഡിയ പോസ്റ്റുകളുടെ രംഗത്തുണ്ട് .

Top