തിരുവനന്തപുരം: ട്രോളന്‍മാരെ ഭയന്ന് കേരള മുഖ്യമന്ത്രിയും! മുഖ്യമന്ത്രിക്കെതിരെ ട്രോളിറക്കുന്നവരെ പൊക്കാന്‍ പോലീസിന് ആഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍. കേരളത്തിലേയും കേന്ദ്രത്തിലേയുമൊക്കെയുള്ള നിരവധി നേതാക്കള്‍ ട്രോളന്‍മാരുടെ ഇരയാകാറുണ്ട്. കേരളത്തിലും പല നേതാക്കളും ഇത്തരത്തില്‍ ട്രോളുകള്‍ക്ക് ഇരയായിട്ടുണ്ട്. ട്രോളുകളിറക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളും പല ഗ്രൂപ്പുകളിലുമായി സജീവമാണ്. രാഷ്ട്രീയ എതിരാളികളെ ട്രോളിലുടെ വിമര്‍ളിച്ച് കയ്യടി നേടുകയാണ് ലക്ഷ്യം. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ ഇനി മുതല്‍ ട്രോളിയന്‍ പണികിട്ടുമെന്നാണ് പോലീസ് പറയുന്നത്. ഇതെല്ലാം കണ്ട് ആസ്വദിക്കുന്നവര്‍ക്ക് തങ്ങള്‍ക്കെതിരായ ട്രോളുകള്‍ സഹിക്കാനാകുന്നില്ല. സര്‍ക്കാര്‍ ജീവനക്കാര്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരണ സ്വാതന്ത്ര്യം നിഷേധിച്ചതിന് പിന്നാലെ ട്രോളുകള്‍ക്കെതിരേയും നിലപാട് കടുപ്പിക്കുകയാണ് പിണറായി സര്‍ക്കാര്‍.
മുഖ്യമന്ത്രിയേയും മന്ത്രിമാരേയും കളിയാക്കുന്ന ട്രോളിങ് സൈറ്റുകളാണ് പ്രധാന ലക്ഷ്യം. ഇവര്‍ക്ക് കേരളാ പൊലീസിന്റെ സൈബര്‍ വിഭാഗം മുന്നറിയിപ്പ് നല്‍കുകയാണ്. മുഖ്യമന്ത്രിയെ കളിയാക്കുന്ന തരത്തിലുള്ള പ്രചരണം നടത്തിയാല്‍ കര്‍ശനമായ നടപടിയെന്ന മുന്നറിയിപ്പാണ് സൈബര്‍ സെല്‍ നല്‍കുന്നത്.
പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ആക്ട് പ്രകാരം കേസെടുക്കുമെന്നാണ് ഭീഷണി. കേരളാ പൊലീസ് ആക്ടും ഐപിസിയും അനുസരിച്ചും ട്രോളുകള്‍ കുറ്റകരമാണത്രേ. ഈ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ കളിയാക്കുന്ന ട്രോളുകള്‍ ഉടന്‍ നീക്കണമെന്നാണ് ആവശ്യം. ഭാവിയില്‍ ഇത്തരം പോസ്റ്റുകള്‍ നടത്തരുത്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നതിനെ ഗൗരവത്തോടെ കാണുമെന്നാണഅ ഹൈടെക് ക്രം എന്‍ക്വയറി സെല്ലിന്റെ നിലപാട്. ആരാണ് പരാതിക്കാരനെന്ന് വ്യക്തമാക്കിയിട്ടുമില്ല
സ്ത്രീ പീഡനം മുതല്‍ മാല പൊട്ടിക്കല്‍ വരെ ഇനി സോഷ്യല്‍ മീഡിയയില്‍ ആണെങ്കില്‍ മാന്യമായി ജീവിക്കുന്നവരുടെ ഫോട്ടോകള്‍ മോശമായി പ്രചരിപ്പിക്കുന്നത് മുതല്‍ സെക്സ് റാക്കറ്റുകള്‍ വരെ. ഇതിനെതിരെയൊന്നും ചെറുവിരലനക്കാന്‍ ചങ്കുറപ്പില്ലെങ്കില്‍ വച്ചിട്ട് പോണം ഏമാന്മാരെ ട്രോള്‍ ഇട്ടതിന്റെ പേരില്‍ നടപടിയുമായി വന്നിരിക്കുന്നു-ഇതാണ് നോട്ടീസ് കിട്ടിയതിനോട് ഔട് സ്പോക്കണ്‍ ഗ്രൂപ്പിന്റെ പ്രതികണം.
സോഷ്യല്‍ മീഡിയയിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടല്‍ നിരോധിച്ച് ഉത്തരവ് ഇറങ്ങിയതിന് പിന്നാലെയാണ് ട്രോളുകള്‍ക്കെതിരായ നീക്കം.ഒരു വര്‍ഷം തികയുന്നതിനു മുമ്പേ സര്‍ക്കാരിനെതിരായ വിമര്‍ശനം കടുത്തതോട് കൂടിയാണ് ജീവനക്കാരുടെ വായ്മുടിക്കെട്ടാന്‍ ഒരുങ്ങുന്നത്.
സര്‍ക്കാര്‍ ജീവനക്കാര്‍ സാമൂഹിക മാധ്യമങ്ങളിലൂടെയും ദൃശ്യ-ശ്രാവ്യമാധ്യമങ്ങളിലൂടെയും സര്‍ക്കാര്‍നയങ്ങളെയും നടപടികളെയും കുറിച്ച് മുന്‍കൂര്‍ അനുമതിവാങ്ങാതെ അഭിപ്രായപ്രകടനം നടത്തരുതെന്ന് നിര്‍ദേശമെത്തുന്നത് ഈ സാഹചര്യത്തിലാണ്. ഈ നിര്‍ദ്ദേശം ലംഘിക്കുന്നതായി ശ്രദ്ധയില്‍പ്പെടുകയോ പരാതി ലഭിക്കുകയോ ചെയ്താല്‍ മേലധികാരി കര്‍ശനനടപടി സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് സര്‍ക്കുലറിലൂടെ അറിയിച്ചതും വിവാദമായി.